• HOME
  • »
  • NEWS
  • »
  • kerala
  • »
  • മാറ്റം ഇല്ലാത്ത പാർട്ടിമാറ്റം: സലിം 100 ദിവസത്തിനു ശേഷം സിപിഎമ്മിൽ നിന്ന് ബിജെപിയിലേക്ക്

മാറ്റം ഇല്ലാത്ത പാർട്ടിമാറ്റം: സലിം 100 ദിവസത്തിനു ശേഷം സിപിഎമ്മിൽ നിന്ന് ബിജെപിയിലേക്ക്

ആദ്യം സിപിഎമ്മിലായിരുന്നു മാമ്പഴത്തറ സലിം. അതിനുശേഷം പാർട്ടി വിട്ട് കോൺഗ്രസിനും പിന്നീട് ബിജെപിയിലും ചേർന്നിരുന്നു. അതിനുശേഷം വീണ്ടും സിപിഎമ്മിലെത്തി ഇപ്പോൾ ബിജെപിയിൽ ചേരുകയായിരുന്നു...

  • Last Updated :
  • Share this:
    കൊല്ലം: ആര്യങ്കാവ് പഞ്ചായത്തിലെ കഴുതുരുട്ടിയിൽ വീണ്ടും രാഷ്ട്രീയ നാടകം. വാർഡ് അംഗം മാമ്പഴത്തറ സലിം സിപിഎം വിട്ട് ബിജെപിയിൽ ചേർന്നു. ഞായറാഴ്ച വൈകീട്ട് പുനലൂരിൽ നടന്ന ബി.ജെ.പി നിയോജകമണ്ഡലം സമിതിയിൽ സലീമിനെ ജില്ല പ്രസിഡന്റ് ബി.ബി. ഗോപകുമാർ പാർട്ടിയിലേക്ക് ഷാൾ അണിയിച്ച് സ്വീകരിച്ചു. സിപിഎം വിട്ട് ബിജെപിയിൽ ചേർന്നെങ്കിലും സലീം പഞ്ചായത്തംഗത്വം രാജിവെച്ചിട്ടില്ല. എന്നാൽ അടുത്ത ദിവസങ്ങളിൽ മാമ്പഴത്തറ സലിം വാർഡ് അംഗത്വം രാജിവെക്കുന്നതോടെ കഴുതുരുട്ടി വാർഡിൽ രണ്ടാമതും ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടിവരും.

    ആദ്യം സിപിഎമ്മിലായിരുന്നു മാമ്പഴത്തറ സലിം. അതിനുശേഷം പാർട്ടി വിട്ട് കോൺഗ്രസിനും പിന്നീട് ബിജെപിയിലും ചേർന്നു. ഇക്കഴിഞ്ഞ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കഴുതുരുട്ടി വാർഡിൽ നിന്ന് ബി.ജെ.പി സ്ഥാനാർഥിയായി വിജയിച്ചു. എന്നാൽ, മൂന്ന് മാസം മുമ്പ് ബി.ജെ.പിയിൽനിന്ന് പഞ്ചായത്ത് അംഗത്വം രാജിവെക്കുകയും സി.പി.എമ്മിൽ ചേർന്ന് ഉപതെരഞ്ഞെടുപ്പിൽ വീണ്ടും തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

    11 വർഷത്തിന് ശേഷമാണ് സലിം സിപിഎമ്മിലേക്ക് തിരിച്ചുവന്നത്. 245 വോട്ടുകൾക്കാണ് മാമ്പഴത്തറ സലിം വിജയിച്ചത്. 888 വോട്ട് പോള്‍ ചെയ്തതില്‍ എല്‍.ഡി.എഫിന് 485 വോട്ടും യുഡിഫിന് 240-ഉം ബി.ജെ.പിക്ക് 162 വോട്ടും ലഭിച്ചു. സ്വതന്ത്രസ്ഥാനാര്‍ഥിക്ക് ഒരു വോട്ടാണ് ലഭിച്ചത്. സലീമിന്റെ വിജയം പ്രവര്‍ത്തകര്‍ പടക്കംപൊട്ടിച്ചാണ് ആഘോഷിച്ചത്. ഫലപ്രഖ്യാപനത്തിന് പിന്നാലെ വാര്‍ഡില്‍ പ്രവര്‍ത്തകരോടൊപ്പം പര്യടനം നടത്തിയ സലീം വോട്ട് ചെയ്തവരെ നേരിൽ കണ്ട് നന്ദി അറിയിച്ചു.

    പാർട്ടി മാറുമ്പോഴെല്ലാം ജയം മാമ്പഴത്തറ സലിമിനൊപ്പമായിരുന്നുവെന്നതാണ് പ്രത്യേകത. 1995ല്‍ എല്‍.ഡി.എഫ് പഞ്ചായത്ത് ഭരിച്ചപ്പോള്‍ വൈസ് പ്രസിഡന്റും 2005-ല്‍ പ്രസിഡന്റുമായിരുന്നു മാമ്പഴത്തറ സലിം. എന്നാൽ ഏവരെയും അമ്പരപ്പിച്ചുകൊണ്ട് 2010-ല്‍ കോണ്‍ഗ്രസില്‍ചേരുകയും വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

    Also Read- അന്ന് പത്മലോചനനെ സസ്പെൻഡ് ചെയ്തു; ഇപ്പോൾ ബീന ഫിലിപ്പിനെതിരെ CPM നടപടി എടുക്കുമോ?

    എന്നാൽ കോൺഗ്രസിന് നിന്ന് തെരഞ്ഞെടുപ്പിനെ നേരിട്ട 2015-ൽ മാമ്പഴത്തറ സലിമിന് തോൽവി രുചിക്കേണ്ടിവന്നു. ഇതോടെയാണ് വീണ്ടും പാര്‍ട്ടി മാറിയത്. 2017-ല്‍ ബി.ജെ.പിയിലെത്തിയ സലിം 2020-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കഴുതുരുട്ടിയില്‍ നിന്ന് വിജയിക്കുകയും ചെയ്തു. എന്നാൽ അധികകാലം ബിജെപിയിൽ ഉറച്ച് നിൽക്കാൻ മാമ്പഴത്തറ സലിമിന് സാധിച്ചില്ല. സിപിഎമ്മിലെത്തി ഉജ്ജ്വലവിജയം നേടി. എന്നാൽ സിപിഎമ്മിനൊപ്പം കൂടുതൽ കാലം ഉറച്ചുനിൽക്കാതെ മാമ്പഴത്തറ സലിം വീണ്ടും ബിജെപിയിൽ എത്തിയിരിക്കുകയാണ്. ഏതായാലും ഉടനടി നടന്നേക്കാവുന്ന ഉപതെരഞ്ഞെടുപ്പിൽ മാമ്പഴത്തറ സലിം വിജയം ആവർത്തിക്കുമോയെന്നാണ് ഇനി അറിയേണ്ടത്.
    Published by:Anuraj GR
    First published: