നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Kazhcha | വമ്പന്‍ സൗജന്യ നേത്ര പദ്ധതിയായി 'കാഴ്ച'; നാടിന് സമര്‍പ്പിച്ച് മമ്മൂട്ടി

  Kazhcha | വമ്പന്‍ സൗജന്യ നേത്ര പദ്ധതിയായി 'കാഴ്ച'; നാടിന് സമര്‍പ്പിച്ച് മമ്മൂട്ടി

  അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ നേത്ര ബാങ്കിന്റെ സുവര്‍ണ ജൂബിലിയോട് അനുബന്ധിച്ചാണ് പദ്ധതി നിലവില്‍ വന്നത്.

  • Share this:
   കൊച്ചി: മമ്മൂട്ടി നേതൃത്വം നല്‍കുന്ന ജീവകാരുണ്യ സംഘടനയായ കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനും, ലിറ്റല്‍ ഫ്‌ലവര്‍ ആശുപത്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന 'കാഴ്ച-3 2021' മമ്മൂട്ടി നാടിന് സമര്‍പ്പിച്ചു. അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ നേത്ര ബാങ്കിന്റെ സുവര്‍ണ ജൂബിലിയോട് അനുബന്ധിച്ചാണ് പദ്ധതി നിലവില്‍ വന്നത്.

   മമ്മൂട്ടി തന്നെ മുന്‍പ് നടപ്പിലാക്കിയ രണ്ട് കാഴ്ച പദ്ധതികളുടെ തുടര്‍ച്ചയാണ് പുതിയ പദ്ധതിയും നിലവില്‍ വന്നിരിക്കുന്നത്. കേരളത്തിലും ലക്ഷദ്വീപിലുമായി മുതിര്‍ന്നവരില്‍ ഒരു ലക്ഷം സൗജന്യ നേത്ര പരിശോധനകള്‍, അരലക്ഷം കുട്ടികള്‍ക്കായി സ്‌കൂള്‍ സ്‌ക്രീനിംഗ് പദ്ധതികള്‍, അയ്യായിരം തിമിര ശസ്ത്രക്രിയകള്‍, കണ്ണ് മാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ തുടങ്ങി നിരവധി സൗജന്യ പദ്ധതിയാണ് കാഴ്ച 3ല്‍ ഒരുക്കുന്നത്.

   അര്‍ഹരായ ആളുകളെ കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനും, ലിറ്റില്‍ഫ്‌ലവര്‍ ആശുപത്രിയും കൈകോര്‍ത്തു കണ്ടെത്തും. അരലക്ഷത്തോളം ആളുകള്‍ക്കും, അന്‍പതിനായിരത്തിലധികം കുട്ടികള്‍ക്കും വിവിധ ക്യാമ്പുകളില്‍ നേത്രപരിശോധനയും,സൗജന്യമായി 50 കണ്ണ് മാറ്റിവെക്കല്‍ ശസ്ത്രക്രിയ, 500 കണ്ണടകള്‍, 5000 തിമിര ശസ്ത്രക്രിയ എന്നിവയാണ് സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് സൗജന്യമായി ചെയ്യുവാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് പദ്ധതി സമര്‍പ്പിച്ചുകൊണ്ട് മമ്മൂട്ടി പറഞ്ഞു.

   സ്വകാര്യമേഖലയില്‍ ഇന്ത്യയിലെ ആദ്യ നേത്രബാങ്ക് ആയ ലിറ്റില്‍ ഫ്‌ലവര്‍ ആശുപത്രി-ഐ ബാങ്ക് അസോസിയേഷന്‍ കേരളയുടെ സ്ഥാപകനും, പ്രശസ്ത നേത്രരോഗ വിദഗ്ധനുമായ ഡോക്ടര്‍ ടോണി ഫെര്‍ണാണ്ടാസിനെ മമ്മൂട്ടി പൊന്നാട അണിയിച്ച് ആദരിച്ചു.

   സുവര്‍ണ്ണ ജൂബിലി നിറവിലെത്തിയ നേത്ര ബാങ്കിനെ നയിച്ച മുന്‍കാല പ്രസിഡന്റുമാരായ മോണ്‍സിഞ്ഞോര്‍ സെബാസ്റ്റ്യന്‍ വടക്കുമ്പാടന്‍, ഫാദര്‍ ഡോക്ടര്‍ പോള്‍ മാടന്‍, ഫാദര്‍ സെബാസ്റ്റ്യന്‍ കളപ്പുരയ്ക്കല്‍, ഡോക്ടര്‍ ടി പി ഇട്ടീര എന്നിവരെ ആദരിച്ചു. കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ഫാ. തോമസ് കുര്യന്‍ മരോട്ടിപ്പുഴ, ഐ ബാങ്ക് അസോസിയേഷന്‍ കേരളയുടെ ജനറല്‍ സെക്രട്ടറി റവ. ഫാദര്‍. വര്‍ഗീസ് പാലാട്ടി, നേത്രചികിത്സാ വിഭാഗം മേധാവി ഡോക്ടര്‍ എലിസബത്ത് ജോസഫ്,മെഡിക്കല്‍ സൂപ്രണ്ടും,ഹൃദ്രോഗ ചികിത്സാ വിഭാഗം മേധാവി യുമായ ഡോ സ്റ്റിജി ജോസഫ്, നേത്രചികിത്സാ വിഭാഗം സീനിയര്‍ റെറ്റിനല്‍ സര്‍ജന്‍ ഡോക്ടര്‍ തോമസ് ചെറിയാന്‍ എന്നിവര്‍ സംസാരിച്ചു.

   കേരളത്തിലും ലക്ഷദ്വീപിലും ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ കഴിവും സന്നദ്ധതയും ഉള്ള വ്യക്തികള്‍ക്കും സംഘടനകള്‍ക്കും പദ്ധതിയുടെ ഭാഗമാകാവുന്നതാണ്.താല്പര്യം ഉള്ളവര്‍ക്ക് +919961900522 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്ന് കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ കെ മുരളീധരന്‍ അറിയിച്ചു.
   Published by:Jayesh Krishnan
   First published: