നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • Mammootty | തകര്‍ന്ന കൂട്ടിക്കലിന് മമ്മൂട്ടിയുടെ കരുതൽ; ആരോഗ്യ സേവനങ്ങളും ആവശ്യവസ്തുക്കളും എത്തിച്ചു നൽകി

    Mammootty | തകര്‍ന്ന കൂട്ടിക്കലിന് മമ്മൂട്ടിയുടെ കരുതൽ; ആരോഗ്യ സേവനങ്ങളും ആവശ്യവസ്തുക്കളും എത്തിച്ചു നൽകി

    ഉരുൾപൊട്ടലുണ്ടായ കൂട്ടിക്കൽ മേഖലയിലെ ജനങ്ങൾക്ക് സഹായഹസ്തവുമായി നടൻ മമ്മൂട്ടി

    മമ്മൂട്ടി

    മമ്മൂട്ടി

    • Share this:
      കോട്ടയം: ഉരുൾപൊട്ടലുണ്ടായ കൂട്ടിക്കൽ മേഖലയിലെ ജനങ്ങൾക്ക് സഹായഹസ്തവുമായി നടൻ മമ്മൂട്ടി. കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ എന്ന ചാരിറ്റി സംഘടനയിലൂടെ അദ്ദേഹം കൂട്ടിക്കൽ ജനതയ്ക്ക് സഹായം ഒരുക്കുകയായിരുന്നു. മമ്മൂട്ടി ഏർപ്പെടുത്തിയ ഡോക്ടർമാർ ഉൾപ്പെടെയുള്ള ഒരു മെഡിക്കൽ സംഘം വ്യാഴാഴ്ച കൂട്ടിക്കലിൽ എത്തി.

      ആലുവ രാജഗിരി ആശുപത്രി മെഡിക്കൽ സൂപ്രണ്ടും പൾമോണോളജിസ്റ്റുമായ ഡോ. സണ്ണി പി. ഓരത്തിലിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം ദുരിതാശ്വാസ ക്യാമ്പുകളിൽ എത്തി. വിദഗ്ധ ഡോക്ടർമാർ ഉൾപ്പെടെയുള്ള സംഘം നിരവധി ആധുനിക മെഡിക്കൽ ഉപകരണങ്ങളും മരുന്നുകളും എത്തിച്ചു.

      10 കുടുംബങ്ങളിൽ ഒന്ന് എന്ന നിലയിൽ വിതരണം ചെയ്യുന്നതിനായി 100 ജലസംഭരണ ​​സംവിധാനങ്ങളും മമ്മൂട്ടി സ്പോൺസർ ചെയ്തു. പുരുഷന്മാർക്കും സ്ത്രീകൾക്കുമുള്ള പുതിയ വസ്ത്രങ്ങൾ, പുതിയ പാത്രങ്ങൾ, കിടക്കകൾ തുടങ്ങിയുവ ഉൾപ്പെട്ട നിരവധി ബാഗുകൾ, ദുരിതാശ്വാസ ക്യാംപുകളിൽ വിതരണത്തിനായി എത്തിച്ചു.

      കെയർ ആൻഡ് ഷെയർ മാനേജിംഗ് ഡയറക്ടർ ഫാ.തോമസ് കുര്യൻ മരോട്ടിപ്പുഴയും സംഘവും ദുരന്തത്തിന്റെ അടുത്ത ദിവസം കൂട്ടിക്കൽ സന്ദർശിച്ചിരുന്നു. സംഘം നൽകിയ റിപ്പോർട്ട് അനുസരിച്ച് മമ്മൂട്ടി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി മുൻകൈ എടുത്തിട്ടുണ്ട്. കാനഡയിലും യുഎസിലുമുള്ള മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണലും മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് ആളുകളെ സഹായിക്കുന്നതിന് സ്പോൺസർമാരായി എത്തിച്ചേർന്നിട്ടുണ്ട്.



      ഇക്കഴിഞ്ഞ പേമാരിയിൽ കോട്ടയം ജില്ലയുടെ കിഴക്കൻ മലമ്പ്രദേശത്തും ഇടുക്കി ജില്ലയുടെ പടിഞ്ഞാറൻ ഭാഗങ്ങളിലും തുടർച്ചയായി മണ്ണിടിച്ചിലുണ്ടായി. കോട്ടയത്ത് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും മോശം മഴയാണ് കടന്നു പോയത്.

      പ്ലാപ്പള്ളിയിലും കാവാലിയിലും ഉണ്ടായ രണ്ട് വ്യത്യസ്ത ഉരുൾപൊട്ടലുകളിൽ മൂന്ന് വീടുകളും ഒരു ചായക്കടയും ഒലിച്ചുപോയതോടെ കോട്ടയത്തെ കൂട്ടിക്കൽ പഞ്ചായത്ത് മഴക്കെടുതിയുടെ കനത്ത പ്രത്യാഘാതം നേരിട്ടു.

      ഇടുക്കിയിലും കോട്ടയത്തുമായി 24 മരണങ്ങൾ ആണ് രേഖപ്പെടുത്തിയത്.

      കോട്ടയം ജില്ലയിൽ ദുരന്തമുണ്ടായത് കൂട്ടിക്കലിലെ പ്ലാപ്പള്ളി, കാവാലി പ്രദേശങ്ങളിലാണ്. കോട്ടയം ടൗണിൽ നിന്ന് മുണ്ടക്കയം ടൗണിലേക്ക് 52 കിലോ മീറ്ററാണ് ദൂരം. മുണ്ടക്കയം ടൗണിൽ നിന്ന് ഇടത്തോട്ട് മുക്കുളം എന്ന സ്ഥലത്തേക്ക് 14 കിലോ മീറ്ററാണുള്ളത്. ഈ വഴി ഏതാണ്ട് 7 കിലോമീറ്റർ എത്തുമ്പോൾ കൂട്ടിക്കലെത്തും.ഈരാറ്റുപേട്ടയിൽ നിന്ന് പറത്താനം വഴിയും കൂട്ടിക്കലെത്താം.

      അതുപോലെ തന്നെ എറണാകുളത്ത് നിന്ന് വരുന്നവർക്ക് തൊടുപുഴയിൽ നിന്ന് മേലുകാവിൽ എത്തി അവിടെ നിന്ന് പറത്താനം വഴി കൂട്ടിക്കലുമെത്താം. ഇവിടെ നിന്ന് മറ്റൊരു വഴി തിരിഞ്ഞുപോകുമ്പോഴാണ് കാവാലി. കാവാലിക്ക് അടുത്ത സ്ഥലമാണ് പ്ലാപ്പള്ളി. രണ്ട് കിലോ മീറ്റർ ദൂരമുണ്ട് കാവാലിയും പ്ലാപ്പള്ളിയും തമ്മിൽ. ഇവിടെ നിന്ന് വളരെ അടുത്താണ് ഇടുക്കി ജില്ലയിലെ കൊക്കയാർ.

      Summary: Mammootty offers helping hand to the landslide victims of Koottickal. He offers support to the residents through a charity organisation
      Published by:user_57
      First published:
      )}