കോഴിക്കോട്: കൊയിലാണ്ടിയില്‍ (Koyilandy) യുവാവും യുവതിയും ട്രെയിന്‍ (Train ) തട്ടി മരിച്ച സംഭവം ആത്മഹത്യയെന്ന നിഗമനവുമായി പോലീസ് (Police). കൊയിലാണ്ടി കൊല്ലം സ്വദേശികളായ റിനീഷ്, ഷിജി എന്നിവരെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഇന്നലെ ഉച്ചയോടെയാണ് മൂടാടി വെള്ളറക്കാട് റെയില്‍വേ സ്റ്റേഷന് സമീപത്തെ ട്രാക്കിൽ മൃതദേഹങ്ങൾ കണ്ടത്. ഷിജിയെ കാണാനില്ലെന്ന് പറഞ്ഞ് ഭർത്താവ് കഴിഞ്ഞ മാസം നൽകിയ പരാതിയിൽ പോലീസ് തിരച്ചിൽ നടത്തുകയായിരുന്നു. ഫെബ്രുവരി 22 ന് ലഭിച്ച പരാതിയിന്മേൽ അന്വേഷണം ആരംഭിച്ച പോലീസിന് റിനീഷും ഷിജിയും പ്രണയത്തിലാണെന്നും ഒളിച്ചോടിയതായും വിവരം ലഭിച്ചിരുന്നു. ഇരുവരും നാട്ടിലെത്തുന്ന വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
റിനീഷ് കരസേനയിൽ ഉദ്യോഗസ്ഥനാണ്. ഭാര്യ നേരത്തെ മരണപ്പെട്ടിരുന്നു. ഇയാൾക്ക് ഒരു മകളുണ്ട്. വീട്ടമ്മയായിരുന്ന ഷിജിക്കു൦ ഭർത്താവിനും ഒരു മകനുണ്ട്.
Also Read-
'ഇനി അറിഞ്ഞില്ലെന്ന് പറയരുത്'; വിവിധ പാതകളിലെ വേഗപരിധി ഓര്‍മ്മിപ്പിച്ച് പൊലീസ്
ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയ മൃതദങ്ങൾ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
Lightning | ഇടുക്കിയിൽ വിനോദസഞ്ചാരത്തിനെത്തിയ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു; മൂന്നു പേർക്ക് പരിക്ക്
വിനോദ സഞ്ചാരത്തിനെത്തിയ കുടുംബത്തിലെ ഒരാൾ ഇടിമിന്നലേറ്റ് (Thunder) മരിച്ചു. ഇടുക്കി (Idukki) വെൻമണിക്ക് സമീപം കാറ്റാടിക്കടവിലാണ് സംഭവം. മലയിഞ്ചി കട്ടിക്കയം തെങ്ങനാനിക്കൽ ജ്യോതിഷ് (30) ആണ് ഇടിമിന്നലേറ്റ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹോദരൻ അമൽ സുരേഷും, മറ്റ് രണ്ട് ബന്ധുക്കൾക്കും പരിക്കേറ്റു. ഇവരെ തൊടുപുഴ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർക്ക് പരിക്ക് ഗുരുതരമല്ല. മലയിഞ്ചി പെരിങ്ങാശ്ശേരിയിൽ നിന്ന് വന്ന ഒരു കുടുംബമാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെ കാറ്റാടിക്കടവ് വിനോദ സഞ്ചാര കേന്ദ്രം സന്ദർശിക്കാനെത്തിയതായിരുന്നു ഇവർ. ജ്യോതിഷിന്റെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
Also read-
Lightning | സംസ്ഥാനത്ത് കനത്ത ഇടിമിന്നൽ; ഒരാൾ മരിച്ചു; പത്തുപേർക്ക് പരിക്ക്
കഴിഞ്ഞ ദിവസം കണ്ണൂരിലും ഒരാൾ ഇടിമിന്നലേറ്റ് മരണപ്പെട്ടിരുന്നു. കണ്ണൂർ കൂത്തുപറമ്പ് കരിയിൽ കൂട്ടപ്പുന സ്വദേശി ജോയ് (50) ആണ് മരിച്ചത്. വെൽഡിങ് തൊഴിലാളിയാണ് ജോയി. തിരുവനന്തപുരം പോത്തൻകോട്ട് പത്ത് പേർക്ക് ഇടിമിന്നലേറ്റു. ഇതിൽ ഒമ്പത് പേർ തൊഴിലുറപ്പ് തൊഴിലാളികളും ഒരാൾ വീട്ടമ്മയുമാണ്. ഗുരുതരമായി പരിക്കേറ്റ വീട്ടമ്മയെ തിരുവനന്തപുരം എസ്.യു.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുള്ളവർ തോന്നയ്ക്കൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.