HOME » NEWS » Kerala » MAN AND WOMAN WERE FOUND DEAD IN WAYANAD

വയനാട്ടിലെ ലോഡ്ജ് മുറിയിൽ യുവാവിനെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തി

മരിച്ച യുവതി ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല

News18 Malayalam | news18-malayalam
Updated: February 21, 2020, 9:48 PM IST
വയനാട്ടിലെ ലോഡ്ജ് മുറിയിൽ യുവാവിനെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തി
News 18
  • Share this:
കല്‍പ്പറ്റ: വയനാട് ജില്ലയിലെ വൈത്തിരിയില്‍ സ്വകാര്യ ലോഡ്ജില്‍ യുവതിയെയും യുവാവിനെയും മരിച്ച നിലയില്‍ കണ്ടെത്തി. തിരുവമ്പാടി സ്വദേശി മനോജാണ് മരിച്ച യുവാവെന്ന് തിരിച്ചറിഞ്ഞു. എന്നാല്‍ മരിച്ച യുവതി ആരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

ഇരുവരും കമിതാക്കളാണെന്ന സംശയത്തിലാണ് പൊലീസ്. ഇരുവരും ആത്മഹത്യ ചെയ്തതാണെന്ന പ്രാഥമിക നിഗമനത്തിലാണെന്ന് വൈത്തിരി പോലീസ് അറിയിച്ചു. മൃതദേഹങ്ങള്‍ നാളെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും. യുവതിയാരാണെന്ന് തിരിച്ചറിയാന്‍ ശ്രമങ്ങള്‍ ആരംഭിച്ചു. അസ്വാഭാവിക മരണത്തിന് വൈത്തിരി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Also read: രാത്രിയായാൽ ബിഷപ്പിന്റെ വീഡിയോ കോൾ; ലൈംഗിക ചുവയോടെ സംഭാഷണം; ശരീരം കാണണമെന്നും ആവശ്യം
Published by: user_49
First published: February 21, 2020, 9:47 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories