• HOME
  • »
  • NEWS
  • »
  • kerala
  • »
  • കൃഷിയിടത്തിൽ യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രദേശവാസി പിടിയിൽ

കൃഷിയിടത്തിൽ യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രദേശവാസി പിടിയിൽ

പന്നിക്ക് വെച്ച് കെണിയിൽ യുവാവ് അകപ്പെട്ടതെന്ന് നിഗമനം

  • Last Updated :
  • Share this:
    പാലക്കാട്: കൃഷിയിടത്തിൽ യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രദേശവാസി പിടിയിലായി. പാലക്കാട് എലപ്പുള്ളിയിൽ യുവാവ് കൃഷിയിടത്തിൽ ഷോക്കേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുന്നുകാട് മേച്ചിൽ പാടം വിനീത് (28) ആണ് മരിച്ചത്.

    സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസിയായ ദേവസഹായം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. പന്നിക്ക് വെച്ച് കെണിയിൽ യുവാവ് അകപ്പെട്ടതെന്ന് നിഗമനം. കെണി വെച്ചത് താനാണെന്ന് ദേവസഹായം പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.

    Summary- A local resident was arrested in the case of a young man's  death in a farm. In Elappulli, Palakkad, a young man was found dead of Electrocuted in a farm. The deceased is Vineeth (28) of Kunnukkad.
    Published by:Anuraj GR
    First published: