കൊച്ചി: തൃക്കാക്കരയില്‍ സിപിഎം (CPM) പ്രവര്‍ത്തകയുടെ വീടിന് തീയിട്ടു. അത്താണി സ്വദേശിനിയായ മഞ്ജുവിന്റെ വീടാണ് തീവെപ്പിൽ പൂർണമായി കത്തിനശിച്ചത്. ശനിയാഴ്ച രാത്രി ഒരുമണിയോടെയാണ് സംഭവം. വീട് തീവെച്ചതുമായി ബന്ധപ്പെട്ട് മഞ്ജുവിന്റെ അയൽവാസിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം രാഷ്ട്രീയവിരോധത്താൽ അല്ല തീയിട്ടതെന്നാണ് പൊലീസ് പറയുന്നത്. സംഭവം നടക്കുമ്പോൾ വീട്ടിൽ ആളില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി.
അയൽവാസിയും മഞ്ജുവുമായി ചില തര്‍ക്കങ്ങളുണ്ടായിരുന്നു. മദ്യലഹരിയിലാണ് തീയിട്ടതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. വീട് പൂര്‍ണമായി കത്തിനശിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ട് ഇവര്‍ ഇടപ്പള്ളി പെരുന്നാളിന് പോയ സമയത്തായിരുന്നു അക്രമണം നടന്നത്. തീപിടിത്തത്തിൽ വീട്ടിലുണ്ടായിരുന്ന ആറ് മുയലുകള്‍ ചത്തുപോയി.
സിപിഎം ജില്ലാ സെക്രട്ടറി സി എന്‍ മോഹനനും മറ്റ് നേതാക്കളും രാവിലെ തന്നെ വീട് സന്ദര്‍ശിച്ചു.മഞ്ജു ആശാ വര്‍ക്കറാണ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് മഞ്ജുവിന്റെ വീടിന് നേരെ ആക്രമണം ഉണ്ടായതെന്ന് സി എന്‍ മോഹനന് ആരോപിച്ചു. മഞ്ജുവിനെയും കുടുംബത്തെയും ഇല്ലാതാക്കാനുള്ള ഹീനമായ നീക്കമാണിതെന്നും കുറ്റക്കാരെ എത്രയും വേഗം നിയമത്തിന് മുന്നില്‍കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിപിഐ ജില്ലാ സെക്രട്ടറി പി രാജുവും സംഭവസ്ഥലം സന്ദർശിച്ചു.
ഫുട്ബോൾ കമന്റേറ്ററായ യൂത്ത് ലീഗ് നേതാവ് നമസ്ക്കാരത്തിനായി പള്ളിയിലേക്കു പോകുമ്പോൾ വാഹനമിടിച്ച് മരിച്ചു
ഫുട്ബോൾ കമന്റേറ്ററായ യുവാവ് മത്സരത്തിനിടെ നമസ്ക്കാരത്തിനായി പള്ളിയിലേക്ക് പോകുമ്പോൾ വാഹനമിടിച്ച് മരിച്ചു. കീഴുപറമ്പ് മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റും അനൗണ്‍സറുമായ നിസാര്‍ കുറുമാടന്‍ (42) ആണ് മരിച്ചത്. മത്സരം നടക്കുന്നതിന്റെ എതിർവശത്തുള്ള പള്ളിയിലേക്ക് റോഡ് മുറിച്ച് കടക്കുന്നതിനിടെയാണ് അമിത വേഗത്തിലെത്തിയ കാർ നിസാറിനെ ഇടിച്ചുതെറിപ്പിച്ചത്.
Also Read-
Accident | കൊളുക്കുമലയിലേക്കു പോയ ജീപ്പ് 150 അടി താഴ്ചയിലേക്കു മറിഞ്ഞു; 7 വിനോദസഞ്ചാരികള്‍ക്ക് പരിക്ക്
പൂവത്തികണ്ടിയില്‍ ശനിയാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്. അരീക്കോട്ടെ പ്രാദേശിക ഫുട്ബോളുമായി ബന്ധപ്പെട്ട് അനൗണ്‍സ്മെന്റിനിടെ നമസ്കാരത്തിനായി പൂവത്തികണ്ടി പള്ളിയിലേക്ക് പോകാന്‍ റോഡ് മുറിച്ചു കടക്കുമ്പോഴാണ് ദാരുണമായ സംഭവം ഉണ്ടായത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ നിസാറിനെ കാറിടിക്കുകയും പിന്നില്‍ വന്ന മറ്റൊരു പിക്കപ്പ് വാന്‍ ദേഹത്തുകൂടി കയറിയിറങ്ങുകയുമായിരുന്നു. ഉടനെ അരീക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഞായറാഴ്ച പുലര്‍ച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.
പരേതനായ കുറുമാടന്‍ മുഹമ്മദാണ് നിസാറിന്റെ പിതാവ്. ഫാത്തിമ മാതാവും ഷംല ചേലക്കോട് ഭാര്യയുമാണ്. മുഹമ്മദ് നിഹാല്‍, മുഹമ്മദ് നിഹാദ്, ഫാത്തിമ മിന്‍ഹ എന്നിവർ മക്കളാണ്. അബ്ദുല്‍ അലി, റസീന, ആബിദ എന്നിവരാണ് നിസാറിന്റെ സഹോദരങ്ങൾ. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.