നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Murder | ട്രെയിൻ തട്ടി എൽ ഐ സി ഏജന്‍റായ വീട്ടമ്മ മരിച്ച സംഭവം കൊലപാതകം; സുഹൃത്ത് അറസ്റ്റിൽ

  Murder | ട്രെയിൻ തട്ടി എൽ ഐ സി ഏജന്‍റായ വീട്ടമ്മ മരിച്ച സംഭവം കൊലപാതകം; സുഹൃത്ത് അറസ്റ്റിൽ

  മൃതദേഹം കണ്ടെത്തുമ്പോൾ ജെസ്സി ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ ഒന്നും തന്നെ ശരീരത്തിൽ ഇല്ലായിരുന്നു. പോലീസ് അന്വേഷണത്തിൽ അയന്തി പാലത്തിന് സമീപം ഒരു ഓട്ടോറിക്ഷയിൽ ഇവർ സഞ്ചരിച്ചത് ആയി രഹസ്യ വിവരം ലഭിച്ചിരുന്നു

  Jessy

  Jessy

  • Share this:
   തിരുവനന്തപുരം: ട്രെയിൻ തട്ടി എൽ ഐ സി ഏജന്റ് മരണപ്പെട്ടത് കൊലപാതകമെന്ന് (Murder) പോലീസ് (Kerala Police) കണ്ടെത്തി. വക്കം രണ്ടാം ഗേറ്റിന് സമീപം ഏറൽ വീട്ടിൽ 53 കാരിയായ ജെസ്സി യുടെ മരണം ആണ് ആസൂത്രിത കൊലപാതകം ആണെന്ന് കടയ്ക്കാവൂർ പോലീസിന്‍റെ അന്വേഷണത്തിൽ വ്യക്തമായത്. സംഭവവുമായി ബന്ധപ്പെട്ട് ജെസ്സിയുടെ സുഹൃത്തായ മോഹനൻ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ റെയിൽവേ ട്രാക്കിൽവെച്ച് ജെസ്സിയെ കഴുത്ത് മുറുക്കി കൊലപ്പെടുത്തിയശേഷം ഉപേക്ഷിച്ചതാണെന്നാണ് പൊലീസ് കണ്ടെത്തിയത്.

   ജെസ്സി എൽ ഐ സി ഏജന്റ് ആയി പ്രവർത്തിച്ചു വരികയായിരുന്നു. ജെസ്സിയെ കാണാനില്ലെന്ന് വീട്ടുകാർ കടയ്ക്കാവൂർ പോലീസ് സ്റ്റേഷനിൽ ഡിസംബർ 18 ന് പരാതി നൽകിയിരുന്നു. തുടർന്ന് അന്ന് രാത്രി 10.30ഓടെ ആണ് വർക്കല അയന്തി പാലത്തിന് സമീപം ഇവരുടെ മൃതദേഹം ട്രെയിൻ തട്ടിയ നിലയിൽ കണ്ടെത്തിയത്. ജെസ്സി തന്നെയാണ് മരണപ്പെട്ടത് എന്ന് പോലീസ് സ്ഥിതികരിക്കുകയും പോസ്റ്റുമോർട്ടം ഉൾപ്പെടെ ഉള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു. മരണത്തിൽ ദുരൂഹത ഉണ്ടെന്ന് കുടുംബം പരാതി ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിൽ മൃതദേഹത്തിന്റെ ശാസ്ത്രീയ പരിശോധനയിലേക്ക് പോലീസ് നീങ്ങുകയായിരുന്നു. മൃതദേഹം കണ്ടെത്തുമ്പോൾ ജെസ്സി ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ ഒന്നും തന്നെ ശരീരത്തിൽ ഇല്ലായിരുന്നു. പോലീസ് അന്വേഷണത്തിൽ അയന്തി പാലത്തിന് സമീപം ഒരു ഓട്ടോറിക്ഷയിൽ ഇവർ സഞ്ചരിച്ചത് ആയി രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് സമീപവാസിയും സുഹൃത്ത് കൂടിയായ മോഹനനെ പോലീസ് ചോദ്യം ചെയ്തതോടെയാണ് കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തിയത്.

   ജെസ്സിയും മോഹനനും തമ്മിൽ മൂന്ന് വർഷമായി സൗഹൃദത്തിൽ ആയിരുന്നു. വർക്കല അയന്തി പാലത്തിന് സമീപത്തെ ഒരു വീട്ടിൽ നിന്നും പോളിസി എടുത്തു നൽകാം എന്ന് വിശ്വസിപ്പിച്ചു ആണ് മോഹനൻ ഇവരെ ഓട്ടോറിക്ഷയിൽ ആളൊഴിഞ്ഞ ഭാഗമായ അയന്തി പലത്തിന് സമീപം കൊണ്ട്‌ പോയത്. തുടർന്ന് റെയിൽവേ ട്രാക്കിലൂടെ നടക്കുമ്പോൾ തൂവാല വച്ചു വാ പൊത്തുകയും റെയിൽവേ ട്രാക്കിൽ തള്ളിയിട്ട് ജെസ്സിയുടെ സാരി തന്നെ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ജെസ്സിയുടെ മരണം ഉറപ്പിച്ച ശേഷം മോഹനൻ സ്വർണ്ണാഭരണങ്ങൾ എടുത്ത ശേഷം മൃതദേഹം റെയിൽവേ ട്രാക്കിൽ ഉപേക്ഷിക്കുകയായിരുന്നു. ഇൻക്വസ്റ്റ് സമയത്ത് സ്വർണ്ണാഭരണങ്ങൾ കാണാത്തത് പോലീസിനും സംശയം ഉളവാക്കുകയും അന്വേഷണം കൊലപാതകം എന്ന രീതിയിൽ മുന്നോട്ട് പോവുകയും ചെയ്തു എന്ന് വർക്കല ഡി.വൈ.എസ്.പി നിയാസ് പി പറഞ്ഞു.

   Also Read- പത്താം ക്ലാസുകാരനെ പ്രേമിച്ച് വിവാഹം കഴിച്ച അധ്യാപിക പോക്സോ കേസിൽ അറസ്റ്റിൽ

   കുറച്ചു കാലം മുൻപ് സുഹൃത്ത് കൂടിയായ മോഹനൻ ജെസ്സിയിൽ നിന്നും പണം കടമായി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ജെസ്സി പണം നൽകിയിരുന്നില്ല. തുടർന്ന് ഉണ്ടായ വൈരാഗ്യമാണ് കൊലപാതക കാരണമായി പോലീസ് പറയുന്നത്. മൂന്നു മാസത്തോളമായി ജെസ്സിയെ കൊല്ലാൻ തക്കം പാർത്തിരിക്കുക ആയിരുന്നു എന്ന് തെളിവെടുപ്പിനിടെ മോഹനൻ പോലീസിനോട് പറഞ്ഞു. സംഭവദിവസം രണ്ട് ഓട്ടോയിൽ ആയിട്ടാണ് ഇവർ അയന്തിയിൽ എത്തുന്നത്. എത്തിയ ഓട്ടോറിക്ഷകൾ രണ്ട് പേരും പറഞ്ഞു വിട്ട ശേഷം റെയിൽവേ പാളത്തിലൂടെ നടക്കുകയായിരുന്നു. കൊലപാതകശേഷം മോഹനൻ തിരിച്ചു അയന്തി ജംഗ്ഷനിൽ എത്തിയ ശേഷം ഓട്ടോ വിളിച്ചു മടങ്ങുകയായിരുന്നു. ജെസ്സിയുടെ കൊലുസും മാലയും മോഹനൻ കവരുകയും ചെയ്തു.

   ജെസ്സിയുടെ ഭർത്താവ് പ്രകാശ് നേരത്തെ മരണപ്പെട്ടിരുന്നു. രണ്ട് പെണ്മക്കളാണ് ഇവർക്കുള്ളത്. ജിൽ ജിൽ , ബുൾ ബുൾ എന്നാണ് മക്കളുടെ പേരുകൾ.
   Published by:Anuraj GR
   First published: