• HOME
  • »
  • NEWS
  • »
  • kerala
  • »
  • Accident | മദ്യലഹരിയിൽ വാഹനമോടിച്ച് മന്ത്രിയുടെ കാറിൽ ഇടിച്ചു; കണ്ണൂരിൽ യുവാവ് അറസ്റ്റിൽ

Accident | മദ്യലഹരിയിൽ വാഹനമോടിച്ച് മന്ത്രിയുടെ കാറിൽ ഇടിച്ചു; കണ്ണൂരിൽ യുവാവ് അറസ്റ്റിൽ

പിക്കപ്പ് വാഹനം ഇടിച്ചുണ്ടായ അപകടത്തില്‍ മന്ത്രിയുടെ ഔദ്യോഗിക വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്

  • Share this:
    കണ്ണൂര്‍: മന്ത്രി എം വി ഗോവിന്ദൻ സഞ്ചരിച്ച കാറിൽ പിക്കപ്പ് വാഹനം ഇടിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. മദ്യലഹരിയിൽ പിക്കപ്പ് വാഹനം ഒടിച്ചിരുന്ന ഡ്രൈവര്‍ കാനൂല്‍ ഒഴക്രോം സ്വദേശി പി. എസ് രഞ്ജിത്തിനെയാ(45)ണ് തളിപ്പറമ്ബ് പൊലിസ് അറസ്റ്റു ചെയ്തത്. ശനിയാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്. വീടിന് സമീപത്തെ ഒരു പൊതുപരിപാടിക്ക് പോയ ശേഷം മടങ്ങി വരുമ്പോഴാണ് എം വി ഗോവിന്ദന്‍റെ കാറിൽ പിക്കപ്പ് വാഹനം ഇടിച്ചത്. പാചകവാതക ഏജൻസിയുടെ വാഹനമാണ് മന്ത്രിയുടെ കാറിൽ ഇടിച്ചത്. രഞ്ജിത്ത് അശ്രദ്ധമായാണ് വാഹനമോടിച്ചതെന്ന് പൊലിസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ തന്നെ വ്യക്തമായിരുന്നു.

    മന്ത്രിയുടെ എസ്‌കോര്‍ട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന വളപട്ടണം എസ്. ഐ ഗണേശന്റെ പരാതി പ്രകാരം രഞ്ജിത്തിനെ പിടികൂടിയപ്പോഴാണ് ഇയാള്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തിയ ശേഷം അറസ്റ്റു രേഖപ്പെടുത്തുകയായിരുന്നു.

    പിക്കപ്പ് വാഹനം ഇടിച്ചുണ്ടായ അപകടത്തില്‍ മന്ത്രിയുടെ ഔദ്യോഗിക വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഒരു മാസം മുന്‍പ് കണ്ണൂര്‍-കാസര്‍കോട് ദേശീയപാതയിലെ കണ്ണൂര്‍ പൊടിക്കുണ്ടില്‍ വെച്ചു എം. വി ഗോവിന്ദന്റെ കാര്‍ ഡിവൈഡറില്‍ കയറി ടയര്‍ തെറിച്ചു പോവുകയും കേടുപാടുകള്‍ പറ്റുകയും ചെയ്തിരുന്നു.

    ട്രാന്‍സ്ഫോര്‍മറിന്റെ വേലിക്കെട്ടിനുള്ളിലേക്ക് ബൈക്ക് 'പറന്നുകയറിയ' സംഭവം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് KSEB

    അമിത വേഗതയയിലെത്തിയ ബൈക്ക് നിയന്ത്രണം വിട്ട് ഉയര്‍ന്നുപൊങ്ങി ട്രാന്‍സ്‌ഫോര്‍മറിന്റെ വേലിക്കെട്ടിനുള്ളില്‍ കുടുങ്ങിയ സംഭവത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെഎസ്ഇബി. വെള്ളയാംകുടിയില്‍ ട്രാന്‍സ്ഫോര്‍മറിന്റെ വേലിക്കെട്ടിനുള്ളിലേക്കാണ് ബൈക്ക് ഉയര്‍ന്നുപൊങ്ങി വീണത്. സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം തുടങ്ങി.

    അപകടത്തില്‍ 12,160 രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നും നഷ്ടപരിഹാരം ഈടാക്കാന്‍ നടപപടിയെടുക്കുമെന്നും കെ.എസ്.ഇ.ബി വ്യക്തമാക്കി. ഇത് സംബന്ധിച്ച് കെ.എസ്.ഇ.ബി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

    Also Read-Accident | ബൈക്ക് റോഡില്‍ ഉയര്‍ന്നുപൊങ്ങി ട്രാന്‍സ്‌ഫോര്‍മര്‍ വേലിയില്‍ കുടുങ്ങി; യുവാവ് മറ്റൊരു ബൈക്കില്‍ കയറി രക്ഷപ്പെട്ടു

    സംഭവത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് ആര്‍.ടി.ഒ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബൈക്ക് ഓടിച്ചിരുന്ന യുവാവിന്റെ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടികളും ഉണ്ടായേക്കും. ബൈക്ക് കോടതിയില്‍ ഹാജരാക്കി ആര്‍.സി റദ്ദാക്കിയേക്കും.

    Also Read-Kannur | പശുവിന് പേ പിടിച്ചു; നിരവധി പേര്‍ക്ക് കുത്തേറ്റു; കുത്തിവെപ്പ് നല്‍കി കൊന്നു

    അപകടത്തില്‍ ബൈക്ക് യാത്രികനായ വലിയകണ്ടം സ്വദേശി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഉയര്‍ന്നു പൊങ്ങിയ ബൈക്ക് ട്രാന്‍സ്‌ഫോര്‍മറിനുള്ളില്‍ കുടുങ്ങിയെങ്കിലും ബൈക്ക് ഓടിച്ചയാള്‍ പുറത്താണ് വീണത്. വാഹനം ട്രാസ്ഫോര്‍മറില്‍ കുടുങ്ങിയതോടെ ബൈക്ക് ഓടിച്ച ആള്‍ പിന്നാലെ എത്തിയ ബൈക്കില്‍ കയറി രക്ഷപെട്ടു.
    Published by:Anuraj GR
    First published: