HOME » NEWS » Kerala » MAN ARRESTED FOR ASSAULTING A MINOR GIRL AFTER MEETING THROUGH TIK TOK

ടിക് ടോക്കിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

കാസര്‍ഗോഡ് സ്വദേശിയായ ആഷിക്കിനെ പൊലീസ് അറസ്റ്റ് ചെയ്തു

News18 Malayalam | news18-malayalam
Updated: February 25, 2020, 7:02 PM IST
ടിക് ടോക്കിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍
ashiq
  • Share this:
തിരുവനന്തപുരം: ടിക് ടോക്കിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഹോട്ടലില്‍ എത്തിച്ച്‌ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. വിവാഹ വാഗ്ദാനം നല്‍കി വയനാട്ടിലെ ഹോട്ടലില്‍ എത്തിച്ചാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. സംഭവുമായി ബന്ധപ്പെട്ട് കാസര്‍ഗോഡ് സ്വദേശിയായ ആഷിക് (23) നെ പൊലീസ് അറസ്റ്റ് ചെയ്തു.

പ്രതി ബ്ലാംഗ്ലൂരിലെ റസ്റ്റോറന്റില്‍ സൂപ്പര്‍വൈസറാണ്. പഠനത്തിനായി എറണാകുളത്തുള്ള ഹോസ്റ്റലില്‍ താമസിക്കുകയായിരുന്നു പെണ്‍കുട്ടി. പിതാവിന്റെ അനുജനെന്ന് ഹോസ്റ്റല്‍ അധികൃതരെ തെറ്റിദ്ധരിപ്പിച്ച ശേഷം പെണ്‍കുട്ടിയെ വീട്ടിലേക്കെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടു പോകുകയായിരുന്നു.

Also read: താമസം കാമുകിക്കൊപ്പം; BJP നേതാവിനെ ഫ്ലാറ്റിൽ നിന്നും കൈയ്യോടെ പൊക്കി ഭാര്യ

രണ്ട് ദിവസം കഴിഞ്ഞിട്ടും പെണ്‍കുട്ടി ഹോസ്റ്റലില്‍ തിരിച്ച്‌ എത്താത്തതിനെ തുടര്‍ന്ന് ഹോസ്റ്റല്‍ അധികൃതര്‍ ബന്ധുക്കളെ വിളിച്ച്‌ വിവരം അന്വേഷിച്ചപ്പോഴാണ് വീട്ടില്‍ എത്തിയിട്ടില്ലെന്ന് വ്യക്തമായത്. തുടര്‍ന്ന് പെണ്‍കുട്ടിയെ കാണാനില്ലെന്ന് ബന്ധുക്കള്‍ പള്ളിക്കല്‍ പോലീസില്‍ പരാതി നല്‍കി.

തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെയും യുവാവിനെയും പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Published by: user_49
First published: February 25, 2020, 7:00 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories