കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ കള്ളവോട്ട് ചെയ്യാൻ ശ്രമിച്ചയാൾ പിടിയിൽ. കടന്നപ്പള്ളി - പാണപ്പുഴ പഞ്ചായത്തിലെ ആറാം വാർഡായ ആലക്കാടാണ് കള്ളവോട്ട് ചെയ്യാൻ ശ്രമം നടന്നത്. സംഭവത്തിൽ ആലക്കാട് സ്വദേശി മുസീദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സഹോദരൻ്റ വോട്ട് രേഖപ്പെടുത്താൻ ശ്രമിക്കവെയാണ് ഇയാൾ പിടിയിലായത്.
ഇതിനിടെ ആന്തൂർ ആന്തൂർ നഗരസഭയിൽ കള്ളവോട്ട് നടക്കുന്നെന്ന ആരോപണവുമായി ബിജെപി നേതാക്കൾ രംഗത്തെത്തി. കടമ്പേരി എയുപി സ്കൂളിലാണ് വ്യാപക കള്ളവോട്ട് നടക്കുന്നെന്ന് ബിജെപി നേതാക്കൾ ആരോപിക്കുന്നത്. സംഭവത്തെ തുടർന്ന് പി.കെ കൃഷ്ണദാസ് സ്ഥലത്തെത്തി
കണ്ണൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്കും ബൂത്ത് ഏജന്‍റിനേയും സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്നും പരാതി ഉയർന്നു. പയ്യന്നൂര്‍ മുന്‍സിപ്പാലിറ്റി നാലാം വാര്‍ഡ് യു.ഡി.എഫ് സ്ഥാനാര്‍ഥി കച്ചേരി രമേശനെ സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചെന്നാണ് പരാതി. പരിയാരം പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ യു.ഡി.എഫ് ബൂത്ത് ഏജന്‍റിന് മര്‍ദ്ദനമേറ്റതായും പരാതിയുണ്ട്.
Also Read ബൈക്കിൽ ബൂത്തിലേക്ക് വരുന്നതിനിടെ കാട്ടുപന്നി കുത്തി; ബി.ജെ.പി സ്ഥാനാർത്ഥി ആശുപത്രിയിൽ
തദ്ദേശ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. മൂന്നാം ഘട്ടത്തിൽ മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണു വോട്ടെടുപ്പ്. 354 തദ്ദേശ സ്ഥാപനങ്ങളിലെ 6867 വാർഡുകളിലായി 22,151 സ്ഥാനാർഥികളാണു മത്സരിക്കുന്നത്. 89,74,993 വോട്ടർമാർ. 10,842 പോളിങ് ബൂത്തുകളിൽ 1,105 എണ്ണം പ്രശ്നബാധിതമായതിനാൽ വെബ്കാസ്റ്റിങ് ഏർപ്പെടുത്തിയിട്ടുണ്ട്
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: 2020 Kerala Local Body elections, Kerala Local body Election, Kerala local body Election 2020, Kerala Local Body Elections, Kerala local body polls, Local body by elections, Local body election