• HOME
 • »
 • NEWS
 • »
 • kerala
 • »
 • Arrest | സോഷ്യൽ മീഡിയ വഴി പരിചയപ്പെടുന്ന സ്ത്രീകളെ പീഡിപ്പിച്ച് ആഭരണം തട്ടിയെടുത്തയാൾ അറസ്റ്റിൽ

Arrest | സോഷ്യൽ മീഡിയ വഴി പരിചയപ്പെടുന്ന സ്ത്രീകളെ പീഡിപ്പിച്ച് ആഭരണം തട്ടിയെടുത്തയാൾ അറസ്റ്റിൽ

സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് പെരിന്തല്‍മണ്ണയിലെ ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയും ശേഷം ഭീഷണിപ്പെടുത്തി ആഭരണങ്ങള്‍ കവരുകയുമായിരുന്നു.

Sathar

Sathar

 • Share this:
  ജിഷാദ് വളാഞ്ചേരി

  മലപ്പുറം: സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട് സ്ത്രീകളെ പീഡിപ്പിച്ചു ആഭരണങ്ങള്‍ കൈക്കലാക്കുന്ന യുവാവിനെ വളാഞ്ചേരി പോലീസ് പിടികൂടി. പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം സ്വദേശി മങ്ങലത്തൊടി സത്താറി (44) നെയാണ് വളാഞ്ചേരി സിഐ ജിനേഷും സംഘവും അറസ്റ്റ് ചെയ്തത്.

  സോഷ്യല്‍ മീഡിയ വഴി സ്ത്രീകളെ പരിചയപ്പെട്ട് ബസ് ഉടമയാണ്, മീന്‍ മൊത്തവ്യാപാരി എന്നൊക്കെ പറഞ്ഞു പറ്റിച്ചു സ്ത്രീകളുമായി ചങ്ങാത്തം സ്ഥാപിക്കുകയാണ് ഇയാൾ ചെയ്തിരുന്നത്. ഇതിന് ശേഷം പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി ആഭരണങ്ങള്‍ കവരുകയും ചെയ്തതിനാണ് പെരിന്തല്‍മണ്ണ അങ്ങാടിപ്പുറം സ്വദേശി മങ്ങലത്തൊടി സത്താറി (44) നെ വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു.

  വളാഞ്ചേരി സ്വദേശിനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെരിന്തല്‍മണ്ണ ക്രൈം സ്‌ക്വാഡിന്റെ സഹായത്തോടു കൂടി പ്രതിയെ പെരിന്തല്‍മണ്ണയില്‍ നിന്നും അറസ്റ്റ് ചെയ്തത്. ഫെബ്രുവരി എഴിനാണ് കേസിനാസ്പദമായ സംഭവം. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് പെരിന്തല്‍മണ്ണയിലെ ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയും ശേഷം ഭീഷണിപ്പെടുത്തി ആഭരണങ്ങള്‍ കവരുകയുമായിരുന്നു. പ്രതി പല സ്ഥലങ്ങളിലായി ക്വാര്‍ട്ടേഴ്‌സ് എടുത്ത് താമസിക്കാറാണ് പതിവെന്നും പ്രതിയുടെ പേരില്‍ സമാന രീതിയിലുള്ള കേസുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടോയെന്നും അന്വേഷിച്ച് വരികയാണെന്നും പൊലീസ് പറഞ്ഞു. പ്രതിയെ തിരൂര്‍ കോടതിയില്‍ ഹാജറാക്കി റിമാൻഡ് ചെയ്തു.

  മക്കളെ ഉപേക്ഷിച്ച് സുഹൃത്തിനൊപ്പം പോയ യുവതിയെ തിരിച്ചെത്തിക്കുന്നതിനെച്ചൊല്ലിയുളള ഏറ്റുമുട്ടലിൽ മൂന്ന് പേർക്ക് പരിക്ക്

  കൊല്ലം: മക്കളെ ഉപേക്ഷിച്ചുപോയ യുവതിയെ തിരിച്ചെത്തിക്കുന്നതിനെച്ചൊല്ലിയുണ്ടായ ഒത്തുതീർപ്പ് ചർച്ച കൈയ്യാങ്കളിയിൽ അവസാനിച്ചു. ഏറ്റുമുട്ടലിൽ മൂന്നുപേർക്ക് പരിക്കേറ്റു. കൊല്ലം പോളയത്തോട്ടിൽ രാത്രി 11 മണിയോടെയാണ് അക്രമമുണ്ടായത്. കൊട്ടിയം തഴുത്തലയിൽ താമസിക്കുന്ന പോളയത്തോട് വയലിൽത്തോപ്പിൽ സലിം (54), സഹോദരീപുത്രൻ പോളയത്തോട് പുതുവൽപ്പുരയിടത്തിൽ മുഹമ്മദ് തസ്‌ലീക് (28), എതിർ സംഘത്തിൽപ്പെട്ട ആലുംമൂട് നിഷാദ് മൻസിലിൽ നിഷാദ് (31) എന്നിവർക്കാണ് പരിക്കേറ്റത്.

  Also Read- ആർത്തവ സമയത്ത് ഫ്ലാറ്റിൽ വച്ച് പീഡനം; സംവിധായകൻ ലിജു കൃഷ്ണയ്‌ക്കെതിരെ യുവതിയുടെ വെളിപ്പെടുത്തൽ

  സലിമിന്റെ മകൾ ചന്ദനത്തോപ്പ് സ്വദേശിയായ അൻസറിനൊപ്പം താമസിക്കുന്നതിനെച്ചൊല്ലി മാസങ്ങളായി നടക്കുന്ന തർക്കങ്ങളാണ് ശനിയാഴ്ച അക്രമത്തിൽ കലാശിച്ചത്. സലിമിന്റെ മകൾ പത്തും അഞ്ചും വയസ്സുള്ള രണ്ടുമക്കൾക്കൊപ്പം കൊട്ടിയത്ത് മാതാപിതാക്കൾക്കൊപ്പമായിരുന്നു താമസം. പിന്നീട്‌ മകൾ അൻസറിനൊപ്പം താമസമാക്കി. ബന്ധുക്കൾ ഇടപെട്ടാണ് യുവതിയെ തിരികെ വീട്ടിലെത്തിച്ചത്. അഞ്ചുമാസംമുൻപ്‌ വീണ്ടും ഇവരെ കാണാതായി. ഇതുസംബന്ധിച്ച് കൊട്ടിയം പോലീസിൽ പരാതി നൽകിയെങ്കിലും സ്വീകരിച്ചില്ലെന്ന് ബന്ധുക്കൾ പറയുന്നു.

  ഇവർ അൻസറിനൊപ്പമുണ്ടെന്ന് രണ്ടുമാസം മുൻപാണ് വീട്ടുകാർ അറിയുന്നത്. ഇരുകൂട്ടരും ഇതെച്ചൊല്ലി തമ്മിൽ വാക്കുതർക്കങ്ങളുണ്ടായിരുന്നതായി പോലീസ് പറയുന്നു. ശനിയാഴ്ച വിഷയങ്ങൾ സംസാരിച്ചുതീർക്കാനായി സലിമിനെയും തസ്‌ലീകിനെയും അൻസർ പോളയത്തോട് ജങ്ഷനിലേക്ക് വിളിച്ചുവരുത്തിയശേഷം ആക്രമിക്കുകയായിരുന്നു. തസ്‌ലീക്കിന് തലയ്ക്കും കഴുത്തിലും കൈകളിലും വെട്ടേറ്റിട്ടുണ്ട്. സലിമിന്റെ മുതുകിലും കാലിലുമാണ് വെട്ടേറ്റത്. പരിക്കേറ്റ ഇവരെ ആദ്യം ജില്ലാ ആശുപത്രിയിലും തുടർന്ന് കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

  അക്രമത്തിൽ പരിക്കേറ്റ നിഷാദ് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പോലീസ് കസ്റ്റഡിയിലുള്ള ഇയാളെ ഞായറാഴ്ച ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. സലിമിന്റെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൊല്ലം ഈസ്റ്റ് പോലീസ് സംഭവത്തിൽ അന്വേഷണം തുടങ്ങി.
  Published by:Anuraj GR
  First published: