News18 MalayalamNews18 Malayalam
|
news18-malayalam
Updated: January 13, 2021, 2:06 PM IST
സിസിടിവി ദൃശ്യം
പാലക്കാട് നഗരസഭാ വളപ്പിലെ ഗാന്ധി പ്രതിമയില്‍ ബിജെപി പതാക കെട്ടിയ ആൾ പിടിയില്‍. തിരുനെല്ലായി സ്വദേശിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി മാനസികാസ്വാസ്ഥ്യമുള്ള ആളാണെന്ന് പൊലീസ് പറഞ്ഞു. അതേസമയം സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നും പ്രതിയുടെ ഫോണ്‍ വിവരങ്ങള്‍ പരിശോധിക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
ബിജെപി പ്രവര്‍ത്തകര്‍ ഒരിക്കലും ഇപ്രകാരം ചെയ്യില്ലെന്നും മറ്റാരോ ബോധപൂര്‍വം ചെയ്തതാണെന്നും ബിജെപി ജില്ലാ അധ്യക്ഷന്‍ ഇ.കൃഷ്ണദാസ് നേരത്തെ ആരോപിച്ചിരുന്നു.
Also Read-
സി.പി.എം മുന്‍ ലോക്കല്‍ സെക്രട്ടറി ആത്മഹത്യ ചെയ്തു; പാർട്ടി നേതൃത്വത്തിനെതിരെ കുടുംബംസംഭവവുമായി ബന്ധപ്പെട്ട് ചില വിവരങ്ങൾ ടൗൺ ഡിവൈ.എസ്.പിക്ക് കൈമാറിയിട്ടുണ്ടെന്നും പ്രതിയുടെ ഫോൺ വിവരങ്ങൾ പരിശോധിച്ചാൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നും കൃഷ്ണദാസ് പറഞ്ഞു.
ശനിയാഴ്ച രാവിലെ 7.45ഓടെയാണ് ഗാന്ധി പ്രതിമയിൽ ബിജെപി കൊടി കെട്ടിയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പിന്നീട് പുറത്തു വന്നിരുന്നു. പതാക പുതപ്പിക്കുന്ന സിസിടിവി ദൃശ്യം ലഭിച്ച പൊലീസ് സമീപ പ്രദേശങ്ങളിലെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ കൂടി ശേഖരിച്ചാണ് ആളെ കണ്ടെത്തിയത്. പാലക്കാട് ടൗണ്‍ സൗത്ത് പൊലീസാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.
Also Read-
കെവിൻ കൊലക്കേസ് പ്രതി ടിറ്റു ജെറോമിനെ ജയിലിലേക്ക് മാറ്റാമെന്ന് ഹൈക്കോടതി
നഗരസഭ കൗൺസിൽ സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് ഗാന്ധി പ്രതിമയിൽ ബിജെപിയുടെ കൊടികണ്ടത്. വിവരമറിഞ്ഞതിന് പിന്നാലെ കണ്‍സില്‍ ഹാളില്‍ നിന്ന് പ്രതിഷേധവുമായി യുഡിഎഫ് കൗണ്‍സിലര്‍മാരെത്തി പ്രതിഷേധിച്ചു. പിന്നാലെയെത്തിയ പൊലീസ് കൊടി അഴിച്ചുമാറ്റി. കെഎസ് യുവും ഡിവൈഎഫ്ഐയും പിന്നീട് പ്രതിഷേധവുമായെത്തി. പ്രതിമയില്‍ പുഷ്പഹാരം ചാര്‍ത്തി സംരക്ഷണ വലയം തീര്‍ത്തായിരുന്നു ഡിവൈഎഫ്ഐ പ്രതിഷേധം.
Published by:
Rajesh V
First published:
January 13, 2021, 2:06 PM IST