നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • റെയിൽ പാളത്തിൽ കല്ല് വെച്ച് ട്രെയിനപകടമുണ്ടാക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

  റെയിൽ പാളത്തിൽ കല്ല് വെച്ച് ട്രെയിനപകടമുണ്ടാക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

  കോയമ്പത്തൂര്‍-മംഗളൂരു സൂപ്പര്‍ഫാസ്​റ്റ്​ എക്സ്പ്രസ് ട്രെയിന്‍ കടന്നുപോവുന്നതിനിടയിലാണ് കല്ല് ലോക്കോ പൈറ്റിന്‍റെ ശ്രദ്ധയില്‍ പെട്ടത്

  Dablyu

  Dablyu

  • Share this:
   കണ്ണൂർ: റെയില്‍ പാളത്തില്‍ കല്ലുവെച്ച്‌ ട്രെയിൻ അട്ടിമറിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിലായി. ഉത്തര്‍പ്രദേശിലെ റാസീപ്പുര്‍ സ്വദേശി ഡബ്ളു (25) വാണ് പൊലീസ് പിടിയിലായത്. ബുധനാഴ്ച രാത്രി എടക്കാട് നിന്നാണ് തലശ്ശേരി പൊലീസ് പ്രതിയെ പിടികൂടിയത്. പുന്നോല്‍ പെട്ടിപ്പാലത്താണ് പാളത്തില്‍ കല്ല് കണ്ടെത്തിയത്. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

   കോയമ്പത്തൂര്‍-മംഗളൂരു സൂപ്പര്‍ഫാസ്​റ്റ്​ എക്സ്പ്രസ് ട്രെയിന്‍ കടന്നുപോവുന്നതിനിടയിലാണ് കല്ല് ലോക്കോ പൈറ്റിന്‍റെ ശ്രദ്ധയില്‍ പെട്ടത്. ഉടന്‍തന്നെ ട്രെയിന്‍ നിര്‍ത്തുകയും കല്ല് മാറ്റി യാത്ര തുടരുകയുമായിരുന്നു. ട്രെയിന് വേഗത കുറവായതിനാലാണ് വൻ അപകടം ഒഴിവായത്. ദൂരെ നിന്ന് തന്നെ കല്ല് ഡ്രൈവറുടെ കണ്ണില്‍ പെട്ടതും രക്ഷയായി. തുടർന്ന് ലോക്കോ പൈലറ്റ് വിവരം തലശേരി റെയിൽവേ സ്റ്റേഷനിൽ അറിയിച്ചു. പിന്നീട് റെയില്‍വേ എന്‍ജിനീയറുടെ പരാതി പ്രകാരം തലശ്ശേരി പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്.

   പെട്ടിപ്പാലത്തെ സംഭവത്തിന് പുറമെ തലശ്ശേരിക്കും എടക്കാടിനുമിടയിലെ റെയില്‍ പാളത്തിലും യുവാവ് കല്ല് വെച്ചതായി പൊലീസിന് വിവരം ലഭിച്ചു. പൊലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തുവരുകയാണ്. എന്നാൽ യുവാവ് പരസ്പരവിരുദ്ധമായ മറുപടിയാണ് നൽകുന്നതെന്ന് പൊലീസ് വൃത്തങ്ങൾ പറയുന്നു.

   മുറിയിലെ ക്യാമറയുടെ കണക്ഷൻ വിച്ഛേദിച്ചശേഷം ഭാര്യയെ ചുറ്റികയ്‌ക്ക് തലയ്‌ക്കടിച്ചു; ഭർത്താവ് അറസ്റ്റിൽ

   മുറിയില്‍ സ്ഥാപിച്ചിരുന്ന സിസിടിവിയുടെ (CCTV) കണക്ഷന്‍ വിച്ഛേദിച്ച ശേഷം ഭര്‍ത്താവ് ഭാര്യയെ ചുറ്റിക കൊണ്ടു തലയ്‌ക്കടിച്ചു പരിക്കേല്‍പ്പിച്ചു. പ്രതി ചിറ്റാറ്റുകര പഞ്ചായത്ത് പറയകാട് വേട്ടുംതറ രാജേഷിനെ (42) കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്‌തു. വിവാഹമോചനത്തിന് കേസ് നല്‍കിയ ശേഷം ഇരുവരും ഒരു വീട്ടില്‍ തന്നെ രണ്ടുമുറികളിലായി സിസിടിവി ക്യാമറ ഘടിപ്പിച്ചാണ് താമസിച്ചിരുന്നത്.

   കഴിഞ്ഞമാസം 11 ന് ഭാര്യ സുമയുടെ മുറിയിലെ ക്യാമറാ കണക്ഷന്‍ വിച്ഛേദിച്ച ശേഷം ചുറ്റിക കൊണ്ട് തലയ്‌ക്കടിക്കുകയായിരുന്നു. പരിക്കേറ്റ ഭാര്യയെ ഇയാള്‍ തന്നെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ശേഷം ഒളിവില്‍ പോവുകയായിരുന്നു. കേസിന്റെ കാര്യത്തിന് വീണ്ടും എറണാകുളത്തെത്തിയ വിവരം വടക്കേക്കര പൊലീസറിഞ്ഞതോടെയാണ് പ്രതിയെ പിടികൂടുന്നത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

   ട്യൂഷൻ കഴിഞ്ഞുവരുന്നതിനിടെ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; പെൺകുട്ടി തന്നെ യുവാവിനെ പിടികൂടി

   ട്യൂഷന്‍ ക്ലാസ് കഴിഞ്ഞുവരുന്നതിനിടെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്ക് (Plus One) നേരെ പട്ടാപ്പകല്‍ യുവാവിന്റെ ലൈംഗികാതിക്രമം. കോഴിക്കോട് നഗരത്തില്‍ രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. യുവാവിനെ വിദ്യാര്‍ഥിനി തന്നെ പിടികൂടി പോലീസിലേല്‍പ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പാളയം സ്വദേശിയായ ബിജു(30)വിനെ കസബ പൊലീസ് കസ്റ്റഡിയിലെടുത്തു.

   Also Read- Kottiyoor Rape| കൊട്ടിയൂർ പീഡന കേസ് പ്രതി ഫാദർ റോബിൻ വടക്കുംചേരിക്ക് ശിക്ഷയിൽ ഇളവ്; 20 വർഷം തടവ് 10 വർഷമായി കുറച്ചു

   വിദ്യാര്‍ഥിനി രാവിലെ ക്ലാസ് കഴിഞ്ഞ് പഠിക്കുന്ന സ്‌കൂളിനടുത്ത് എത്തിയപ്പോള്‍ പുറകെ എത്തിയ ബിജു കടന്നുപിടിക്കുകയായിരുന്നു. പിന്നാലെ ഇയാള്‍ കുതറിയോടി മറ്റൊരു വിദ്യാര്‍ഥിനിയേയും ശല്യപ്പെടുത്താന്‍ ശ്രമിച്ചു. തുടര്‍ന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വിദ്യാര്‍ഥിനി തന്നെ ഇയാളെ പിന്തുടര്‍ന്ന് ഷര്‍ട്ടില്‍ പിടിച്ച് വീഴ്ത്തുകയായിരുന്നു. ഇതോടെ നാട്ടുകാര്‍ തടിച്ചുകൂടുകയും ബിജുവിനെ തടഞ്ഞുവെക്കുകയും ചെയ്തു. പിങ്ക് പൊലീസ് എത്തിയാണ് ബിജുവിനെ കസ്റ്റഡിയിലെടുത്തത്.
   Published by:Anuraj GR
   First published: