നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • പ്രളയ ദുരിതാശ്വാസത്തിന് സമാഹരിച്ച തുക സ്വർണ്ണ ബിസ്കറ്റുകളാക്കി കടത്താൻ ശ്രമിച്ചയാൾ പിടിയിൽ

  പ്രളയ ദുരിതാശ്വാസത്തിന് സമാഹരിച്ച തുക സ്വർണ്ണ ബിസ്കറ്റുകളാക്കി കടത്താൻ ശ്രമിച്ചയാൾ പിടിയിൽ

  Man arrested for attempting gold smuggling | തേയിലപ്പൊടി പാക്കറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണ ബിസ്കറ്റുകൾ

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   കൊച്ചി: പ്രളയ ദുരിതാശ്വാസത്തിനായി പിരിച്ച പണം കൊണ്ട് സ്വർണം വാങ്ങി കടത്താൻ ശ്രമിച്ചയാളെ എയർ കസ്റ്റംസ് ഇൻറലിജൻസ് വിഭാഗം നെടുമ്പാശ്ശേരിയിൽ പിടികൂടി.

   ജിദ്ദയിൽ നിന്നും എയർ അറേബ്യ വിമാനത്തിൽ ഒരു കിലോ സ്വർണ ബിസ്കറ്റുകളുമായി എത്തിയ തൃശൂർ വണ്ടൂർ സ്വദേശിയാണ് പിടിയിലായത്. സ്വർണത്തിന് 30 ലക്ഷം രൂപ വിലവരും. തേയിലപ്പൊടി പാക്കറ്റിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണ്ണ ബിസ്കറ്റുകൾ.

   ഇയാളെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.   ദുരിതാശ്വാസത്തിനായി സമാഹരിച്ച പണം ഉപയോഗിച്ചാണ് സ്വർണ്ണം വാങ്ങിയതെന്ന് ഇയാൾ സമ്മതിച്ചു. സ്വർണ്ണം വാങ്ങിയത്  പണമായി കൊണ്ടുവരുവാനുള്ള ബുദ്ധിമുട്ട് മൂലമാണെന്നാണ് ഇയാൾ പറയുന്നത്.

   First published: