'മരിച്ചു പോയ ഉണ്ണി' തിരിച്ചുവന്നു; പഞ്ചാബി ഹൗസ് മോഡൽ തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ

കുളിച്ചുകൊണ്ടിരുന്ന യുവാവിനെ കാണാതായതോടെ സമീപത്തു ഉണ്ടായിരുന്നവർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു

News18 Malayalam | news18-malayalam
Updated: September 28, 2020, 12:18 AM IST
'മരിച്ചു പോയ ഉണ്ണി' തിരിച്ചുവന്നു; പഞ്ചാബി ഹൗസ് മോഡൽ തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിൽ
punjabi house-sudheer
  • Share this:
പഞ്ചാബി ഹൗസ് സിനിമ കഥയെ അനുസ്മരിപ്പിക്കുന്ന രീതിയിൽ തട്ടിപ്പ് നടത്തിയ യുവാവ് അറസ്റ്റിലായി. കടബാധ്യത മൂലം മരിച്ചെന്ന് വരുത്തിത്തീർത്ത് നാടുവിട്ട ആലുവ മുപ്പത്തടം സ്വദേശി സുധീറിനെയാണ് കോട്ടയത്തുനിന്ന് അറസ്റ്റുചെയ്തത്. പെരിയാറിൽ കുളിക്കാനിറങ്ങിയ യുവാവ് വസ്ത്രങ്ങൾ കടവിൽ ഉപേക്ഷിച്ചശേഷമാണ് കടന്നുകളഞ്ഞത്. യുവാവ് ഒഴുക്കിൽപെട്ടതാകാമെന്ന് കരുതി മൂന്നു ദിവസമായി തെരച്ചിൽ നടത്തിയതിനുശേഷമാണ് പൊലീസ് നടത്തിയ അന്വേഷണത്തിൽ സുധീറിനെ കണ്ടെത്തിയത്.

മൂന്നു ദിവസം മുമ്പാണ് കേസിന് ആസ്പദമായ സംഭവം. ആലുവ മണപ്പുറത്തിന് സമീപത്തുള്ള കടവിലാണ് യുവാവ് കുളിക്കാനിറങ്ങിയത്. വസ്ത്രങ്ങൾ കരയ്ക്ക് ഉപേക്ഷിച്ച നിലയിലായിരുന്നു. കുളിച്ചുകൊണ്ടിരുന്ന യുവാവിനെ കാണാതായതോടെ സമീപത്തു ഉണ്ടായിരുന്നവർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് ഫയർഫോഴ്സം സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. യുവാവ് കുളിക്കാനിറങ്ങിയ കടവിൽ ആഴക്കുറവുണ്ടായിരുന്നത് സംശയാസ്പദമായാണ് പൊലീസ് കണ്ടത്.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആലുവ മുപ്പത്തടം സ്വദേശി സുധീറാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. തുടർന്ന് ഇയാളുടെ വീട്ടിലെത്തി ഫോട്ടോ ശേഖരിച്ച് വാട്സാപ്പ് വഴി പ്രചരിപ്പിച്ചു. ഇതിനിടെ കോട്ടയത്തെ ഒരു കടയിൽവെച്ച് ഇയാളെ കണ്ടയാൾ പൊലീസിൽ വിവരം അറിയിച്ചു. അങ്ങനെയാണ് സുധീറിനെ കോട്ടയത്തുനിന്ന് കസ്റ്റഡിയിലെടുത്തത്.

തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് തനിക്ക് വൻ കടബാധ്യതയുണ്ടെന്നും, അതിൽനിന്ന് രക്ഷപെടാൻ മരിച്ചെന്ന് വരുത്തിതീർത്ത് നാടുവിടാൻ ശ്രമിച്ചതെന്നും സുധീർ സമ്മതിച്ചു. വൻതോതിൽ ലോട്ടറി ടിക്കറ്റ് എടുക്കുന്ന ശീലമുള്ളയാളായിരുന്നു സുധീർ. ലോട്ടറി ടിക്കറ്റെടുക്കാൻ വേണ്ടിൽ നാട്ടുകാരിൽ പലരിൽനിന്നായി ഇയാൾ വൻതുകകൾ കടംവാങ്ങിയിരുന്നു. കടം വാങ്ങിയ കാശ് തിരികെ നൽകാതായതോടെ പണം നൽകിയവർ വീട്ടിലെത്താൻ തുടങ്ങി. ഇതോടെയാണ് മരിച്ചെന്ന് വരുത്തിത്തീർത്ത് നാടുവിടാൻ സുധീർ തീരുമാനിച്ചത്.

റാഫി മെക്കാർട്ടിൻ സംവിധാനം ചെയ്ത പഞ്ചാബി ഹൌസ് എന്ന സിനിമയിൽ ദിലീപ് അവതരിപ്പിച്ച ഉണ്ണി എന്ന കേന്ദ്രകഥാപാത്രം കടബാധ്യതയിൽനിന്ന് രക്ഷപെടാൻ കടലിൽ ചാടുന്നുണ്ട്. എന്നാൽ മത്സ്യബന്ധന തൊഴിലാളിയായ രമണൻ ഉണ്ണിയെ രക്ഷപെടുത്തുന്നതും, കടം വാങ്ങിയ പണം തിരികെ നൽകാൻ കഴിയാതെ വന്നതോടെ ബോട്ടിന്‍റെ മുതലാളി ഉണ്ണിയെ പഞ്ചാബി ഹൌസിൽ വിട്ടിട്ടു പോകുന്നതുമാണ് സിനിമയിലെ കഥ.
Published by: Anuraj GR
First published: September 28, 2020, 12:18 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading