• HOME
  • »
  • NEWS
  • »
  • kerala
  • »
  • കൊല്ലത്ത് ഭർത്താവിന്‍റെ ആസിഡാക്രമണത്തിൽ യുവതിക്കും മകൾക്കും പരിക്ക്; പ്രതി ഒളിവിൽ

കൊല്ലത്ത് ഭർത്താവിന്‍റെ ആസിഡാക്രമണത്തിൽ യുവതിക്കും മകൾക്കും പരിക്ക്; പ്രതി ഒളിവിൽ

ആ​ക്ര​മ​ണ​ത്തിന് ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്രതി ജ​യ​നു വേ​ണ്ടി പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    കൊ​ല്ലം: ഭർത്താവിന്‍റെ ആസിഡാക്രമണത്തിൽ യുവതിക്കും മകൾക്കും അയൽവാസികൾക്കും പരിക്കേറ്റു. ഇ​ര​വി​പു​രം വാ​ള​ത്തു​ങ്ക​ലിലാണ് സംഭവം. വാ​ള​ത്തു​ങ്ക​ൽ സ്വ​ദേ​ശി ജ​യ​നാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ചൊ​വ്വാ​ഴ്ച വൈ​കി​ട്ടോ​ടെ​യാ​ണ് സം​ഭ​വം. ഭാ​ര്യ​യ്ക്കും മ​ക​ൾ​ക്കും അ​യ​ൽ​വാ​സി​ക​ളാ​യ കു​ട്ടി​ക​ൾ​ക്കും നേ​രെയാണ് ജയൻ ആസിഡക്രമണം നടത്തിയത്.

    ജ​യ​ന്‍റെ ഭാ​ര്യ ര​ജി, മ​ക​ൾ ആ​ദി​ത്യ(14) എ​ന്നി​വ​ർ​ക്കും അ​യ​ൽ​വാ​സി​ക​ളാ​യ പ്ര​വീ​ണ, നി​ര​ഞ്ജ​ന എ​ന്നി​വ​ർ​ക്കു​മാ​ണ് പ​രി​ക്കേ​റ്റ​ത്. ര​ജി​യെ​യും ആ​ദി​ത്യ​യേ​യും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

    സം​ഭ​വ​ത്തി​ൽ ഇ​ര​വി​പു​രം പോ​ലീ​സ് കേ​സെ​ടു​ത്തു. ആ​ക്ര​മ​ണ​ത്തിന് ശേ​ഷം ഒ​ളി​വി​ൽ പോ​യ ജ​യ​നു വേ​ണ്ടി പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. മ​ദ്യ​ല​ഹ​രി​യി​ലാ​ണ് ഇ​യാ​ൾ ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നാ​ണ് സൂ​ച​ന.

    Also Read- പ്രണയത്തിൽനിന്ന് പിൻമാറി; ആൺസുഹൃത്തിനുനേരെ പെൺകുട്ടിയുടെ ആസിഡാക്രമണം

    മദ്യപിച്ചെത്തി മർദ്ദിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ജയനെതിരെ ഭാര്യ കഴിഞ്ഞ ദിവസം പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് യുവതിക്കും മകൾക്കുനേരെ ആസിഡാക്രമണം നടത്തിയത്. യുവാവ് ആക്രമണം നടത്തുമ്പോൾ, അവിടെയുണ്ടായിരുന്ന അയൽവീട്ടിലെ കുട്ടികളെയും വെറുതെവിട്ടില്ല.
    Published by:Anuraj GR
    First published: