കൊച്ചി: കടവന്ത്രയില്‍ ഭര്യയെയും മക്കളെയും കൊലപ്പെടുത്തിയ(Murder) ശേഷം ഗൃഹനാഥന് ആത്മഹത്യയ്ക്ക്(Suicide) ശ്രമിച്ചു. കൊച്ചുകടവന്ത്രയില്‍ താമസിക്കുന്ന നാരായണന് എന്നയാളാണ് ഭാര്യ ജയമോള്‍, മക്കളായ ലക്ഷ്മികാന്ത്, അശ്വന്ത് നാരായണന് എന്നിവരെ കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ശനിയാഴ്ച രാവിലെയായിരുന്നു ദാരുണമായ സംഭവം.
വിവരമറിഞ്ഞ് നാട്ടുകാര്‍ വീട്ടിലെത്തി എല്ലാവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും അമ്മയും മക്കളും മരിച്ചിരുന്നു. മൂന്നു പേരെയും വിഷം നല്കി കൊലപ്പെടുത്തിയ ശേഷം നാരായണന് കഴുത്ത് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചെന്നാണ് പ്രാഥമിക നിഗമനം.
ഹോള്‍സെയിലായി പൂക്കള്‍ വില്പന നടത്തിയിരുന്ന ആളാണ് നാരയണന്. ഇയാള്‍ക്ക് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി വിവരങ്ങളുണ്ട്. വിവരമറിഞ്ഞ് എറണാകുളം സൗത്ത് അസിസ്റ്റന്റ് കമ്മീഷണര്‍, തേവര എസ്.എച്ച്.ഒ. തുടങ്ങിയവര്‍ സ്ഥലത്തെത്തി.
Also Read-Couple Found Dead | തൃശൂരില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Murder| ഭാര്യ മറ്റൊരാൾക്കൊപ്പം നാടുവിട്ടു; ഭർത്താവ് 4 വയസ്സുള്ള മകനെ വിഷം നൽകി കൊന്നു
ഭാര്യ മറ്റൊരാൾക്കൊപ്പം പോയതിൽ പ്രകോപിതനായ ഭർത്താവ് നാല് വയസ്സുള്ള മകനെ വിഷം നൽകി കൊലപ്പെടുത്തി. ഹരിയാനയിലെ ഗുരുഗ്രാം ജില്ലയിലാണ് സംഭവം. മകനെ വിഷം നൽകി കൊലപ്പെടുത്തിയ ശേഷം ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചു.
രാജേഷ് മിത്തൽ (36) എന്നയാളാണ് മകനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രാജേഷ് മിത്തലും ഭാര്യ പായലും തമ്മിൽ വീട്ടിൽ സ്ഥിരമായി വഴക്കുണ്ടാക്കിയിരുന്നു. ദിവസങ്ങൾക്ക് മുമ്പാണ് പ്രദേശത്തുള്ള മോനു എന്നയാളുമായി പായൽ നാടുവിട്ടത്. ഭാര്യ മറ്റൊരാൾക്കൊപ്പം പോയതോടെ പ്രകോപിതനായാണ് ഇയാൾ മകനെ കൊന്നത്.
പത്തും നാലും വയസ്സുള്ള രണ്ട് ആൺ കുട്ടികളാണ് ഇവർക്കുള്ളത്. ഇതിൽ രണ്ടാമത്തെ മകൻ ഭരത്തിനെ ഭക്ഷണത്തിൽ വിഷം നൽകിയത്. ശേഷം ഇതേ ഭക്ഷണം ഇയാളും കഴിക്കുകയായിരുന്നു. ഈ സമയം മൂത്ത മകൻ മോഹിത് അടുത്തുള്ള കടയിൽ പോയിരിക്കുകയായിരുന്നു.
കടയിൽ നിന്നും തിരിച്ചെത്തി മോഹിത്താണ് അച്ഛനേയും സഹോദരനേയും അബോധാവസ്ഥയിൽ കാണുന്നത്. തുടർന്ന് ബഹളം വെച്ചതോടെ അയൽവാസികൾ ഓടിയെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഭരത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. രാജേഷ് മിത്തലിന്റെ നില ഗുരതരമായി തുടരുകയായിരുന്നു.
Also Read-Aneesh Murder | വിളിച്ചു വരുത്തി കൊലപ്പെടുത്തിയെന്ന വാദം തള്ളി; അനീഷ് രണ്ടു മണിക്കു മുമ്പ് പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തി
രാജേഷിനെതിരെ കൊലപാതകം, ആത്മഹത്യാശ്രമം എന്നീ കേസുകളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. അതേമസയം, ഭരത്തിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സംഭവത്തിൽ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.