• HOME
  • »
  • NEWS
  • »
  • kerala
  • »
  • Suicide Attempt | വാക്‌സിനേഷനിടെ ആശുപത്രിയില്‍ വെച്ച് പ്രണയം; വിവാഹാഭ്യര്‍ഥന നിരസിച്ചതോടെ യുവാവ് സ്വയം തീകൊളുത്തി

Suicide Attempt | വാക്‌സിനേഷനിടെ ആശുപത്രിയില്‍ വെച്ച് പ്രണയം; വിവാഹാഭ്യര്‍ഥന നിരസിച്ചതോടെ യുവാവ് സ്വയം തീകൊളുത്തി

വ്യത്യസ്ത മതത്തില്‍പ്പെട്ടവരാണ് എന്ന കാരണത്താല്‍ ഇവരുടെ വിവാഹം നടത്തി നല്‍കാന്‍ ബന്ധുക്കള്‍ തയ്യാറായില്ലായിരുന്നു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    കണ്ണൂര്‍: നടുവില്‍ വിവാഹാഭ്യര്‍ഥന നിരസിച്ചതിനെത്തുടര്‍ന്ന് തുടര്‍ന്ന് യുവാവ് സ്വയം തീ കൊളുത്തി. (Suicide Attempt) ഐച്ചേരിയില്‍ താമസിക്കുന്ന പണ്ണേരി ലക്ഷ്മണന്റെ മകന്‍ ലെബിന്‍(22) ആണ് നടുവിലിനടുത്ത് തീകൊളുത്തിയത്.

    ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ ആദ്യം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു തുടര്‍ന്ന് ആരോഗ്യ സ്ഥിതി ഗുരുതരമായതിനാല്‍ മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി.

    കോവിഡ് വൊളന്റിയറായി പ്രവര്‍ത്തിച്ചിരുന്ന കാലത്താണ് ലെബിന്‍ യുവതിയുമായി പ്രണയത്തിലാകുന്നത്. എന്നാല്‍ വ്യത്യസ്ത മതത്തില്‍പ്പെട്ടവരാണ് എന്ന കാരണത്താല്‍ ഇവരുടെ വിവാഹം നടത്തി നല്‍കാന്‍ ബന്ധുക്കള്‍ തയ്യാറായില്ലായിരുന്നു. തുടര്‍ന്നാണ് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചത് എന്നാണ് വിവരം.

    റോഡില്‍നിന്ന് 200 മീറ്ററോളം മാറി കുന്നിന്‍ചരിവിലെ റബ്ബര്‍ത്തോട്ടത്തിലാണ് സംഭവം നടക്കുന്നത് ഉള്‍പ്രദേശമായതിനാല്‍ വളരെ വൈകിയാണ് നാട്ടുകാര്‍ യുവാവ് തീകൊളുത്തിയ കാര്യം അറിയുന്നത്. ണ്ട് ദിവസമായി യുവാവിനെ പ്രദേശത്ത് കണ്ടിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. നാട്ടുകാരാണ് യുവാവിനെ ആശുപത്രിയില്‍  എത്തിച്ചത്.

    ‌Suicide Attempt| ഭാര്യവീടിന് തീയിട്ട് യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു; തീവെക്കാനുള്ള ശ്രമം മുൻപും

    വടകര (Vadakara) കോട്ടക്കടവിൽ ഭാര്യവീടിനു തീകൊളുത്തി യുവാവിന്റെ ആത്മഹത്യാശ്രമം (Suicide Attempt). സാരമായി പൊള്ളലേറ്റ അയനിക്കാട് സ്വദേശി അനിൽകുമാറിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടക്കടവിലെ പാറക്കണ്ടി കടുങ്ങാന്റവിട ഷാജിയുടെ വീട്ടിനാണ് ഇയാൾ തീവെച്ചത്. ഇന്നു പുലർച്ചെ നാലു മണിയോടെയാണ് സംഭവം.

    ഷാജിയുടെ വീടിന് ചുറ്റും തീവെച്ച ശേഷമാണ് അയനിക്കാട് സ്വദേശി അനിൽകുമാറിന്റെ ആത്മഹത്യാശ്രമമുണ്ടായത്. ഇയാളുടെ ഭാര്യ വീടാണിത്. പുലർച്ചെ വീട്ടിലെത്തിയ ഇയാൾ വീടിന് നാല് വശവും തീയിടുകയാണുണ്ടായത്. കാറിനും സ്കൂട്ടറിനും തീവെച്ചു. എന്നാൽ ഇവയ്ക്ക് കാര്യമായ് തീപിടിച്ചില്ല. പരിസരവാസികളാണ് തീ ഉയരുന്നത് കണ്ടത്. ഉടനെ വീട്ടുകാരെ വിവരം അറിയിച്ചു. എന്നാൽ ഭീഷണിയുമായി പുറത്ത് നിൽക്കുകയായിരുന്ന അനിൽ കുമാറിനെ കണ്ട് ആരും പുറത്തിറങ്ങിയില്ല. ഇതിനിടെ പരിസരവാസികളെത്തിയാണ് തീയണച്ചത്.

    Also Read- Actress Attack Case| നടിയെ ആക്രമിച്ച കേസിലെ നാലാം പ്രതി വിജീഷിന് ജാമ്യം; ഇനി ജയിലിലുള്ളത് പൾസർ സുനി മാത്രം

    പുറത്തിറങ്ങിയ ഷാജിക്ക് നേരെ അനിൽകുമാർ തീപന്തങ്ങൾ എറിഞ്ഞു. അതിനിടെ അനിൽ കുമാറിന്റെ ദേഹത്തും തീ പിടിച്ചു. ഷാജിയുടെ സഹോദരീ ഭർത്താവായ അനിൽകുമാർ 2018 ലും ഈ വീട്ടിലെത്തി തീവെച്ച് അപായപ്പെടുത്താൻ ശ്രമിച്ചിരുന്നു. അന്നത്തെ സംഭവത്തിൽ ഇയാൾക്കെതിരെ കേസുണ്ട്. അനിൽകുമാറിന്റെ വിവാഹ മോചനക്കേസ് നടന്നു വരികയാണ്. വീട്ടുകാർ അറിയിച്ചതിനെ സ്ഥലത്തെത്തിയ പൊലീസാണ് അനിൽകുമാറിനെ ആശുപത്രിയിലേക്ക് മറ്റിയത്.

    (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ)-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
    Published by:Jayashankar AV
    First published: