• HOME
  • »
  • NEWS
  • »
  • kerala
  • »
  • കുടുംബവഴക്കിനെ തുടർന്ന് യുവതിയുടെ കൈകൾ വെട്ടി ഭർത്താവ്; ഇരുകൈകളുടെയും വിരലുകൾ അറ്റു

കുടുംബവഴക്കിനെ തുടർന്ന് യുവതിയുടെ കൈകൾ വെട്ടി ഭർത്താവ്; ഇരുകൈകളുടെയും വിരലുകൾ അറ്റു

മഞ്ജുവിന്റെ ഇരുകൈകളിലെയും വിരലുകൾ അറ്റു പോയി. ഇവരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയയ്‌ക്ക് വിധേയയാക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ

  • Share this:
    കോട്ടയം: കോട്ടയത്ത് ഭർത്താവ് ഭാര്യയുടെ കൈ വെട്ടി. കാണക്കാരി സ്വദേശി മഞ്ജുവിനെയാണ് ഭർത്താവ് പ്രദീപ് ആക്രമിച്ചത്. കുടുംബ വഴക്കിനെ തുടർന്നായിരുന്നു അക്രമം.
    രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. റെയിൽവേ ക്രോസിന് സമീപം താമസിക്കുന്ന മഞ്ജു- പ്രദീപ് ദമ്പതികൾ തമ്മിൽ തർക്കം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇയാൾ ഭാര്യയെ ആക്രമിച്ചത്.

    ഇരു കൈകളിലും വെട്ടുകയായിരുന്നു. മഞ്ജുവിന്റെ ഇരുകൈകളിലെയും വിരലുകൾ അറ്റു പോയി. ഇവരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയയ്‌ക്ക് വിധേയയാക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ. ആക്രമണത്തിന് പിന്നാലെ പ്രദീപ് ഒളിവിൽപോയി. ഇയാൾക്ക് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.
    Published by:Rajesh V
    First published: