നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • 'മുകളേൽ ബാബു' മൊബൈൽ ടവറിന് മുകളിൽ; താഴെ ഇറങ്ങിയത് മണിക്കൂറുകൾക്കു ശേഷം

    'മുകളേൽ ബാബു' മൊബൈൽ ടവറിന് മുകളിൽ; താഴെ ഇറങ്ങിയത് മണിക്കൂറുകൾക്കു ശേഷം

    ഇന്നലെ ഉച്ചയ്ക്ക് രണ്ടര മണിയോടെയായിരുന്നു സംഭവം.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      ഇരാറ്റുപേട്ട: നാട്ടുകാരേയും പൊലീസിനേയും ഫയർഫോഴ്സിനേയും ഒരു മണിക്കൂറോളം മുൾമുനയിൽ നിർത്തിയ യുവാവ് ഒടുവിൽ ടവറിന് മുകളിൽ നിന്ന് താഴെ ഇറങ്ങി. കഴിഞ്ഞ ദിവസമാണ് പൂഞ്ഞാർ മുകളേൽ ബിജു (36) മൊബൈൽ ടവറിന് മുകളിലേക്ക് കയറിയത്. ഈരാറ്റുപേട്ട ബി.എസ്.എൻ.എൽ. ഓഫീസിന്‌ സമീപത്തെ ടവറിനുമുകളിൽ കയറിയത്.

      ഇന്നലെ ഉച്ചയ്ക്ക് രണ്ടര മണിയോടെയായിരുന്നു സംഭവം. യാതൊരു സുരക്ഷാ ഉപകരണവുമില്ലാതെയാണ് ബിജു ടവറിന് മുകളിൽ കയറിയത്. ടവറിന്റെ പാതി ഉയരം പിന്നിട്ടപ്പോഴാണ് നാട്ടുകാർ ഇത് കണ്ടെത്തിയത്. ഉടൻ തന്നെ ഈരാറ്റുപേട്ട പൊലീസിനേയും അഗ്നിശമന സേനയേയും വിവരം അറിയിച്ചു.

      ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയതോടെ യുവാവ് വീണ്ടും കൂടുതൽ ഉയരത്തിൽ കയറുകയായിരുന്നു. ഒരു മണിക്കൂറോളം പൊലീസും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും ചേർന്ന് അനുനയിപ്പിച്ചാണ് ഒടുവിൽ ബിജുവിനെ താഴെ ഇറക്കിയത്.

      Also Read-ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട കാമുകനെ ക്ഷണിച്ചു; പെൺകുട്ടിയുടെ വീട്ടിലെത്തിയ യുവാവ് നാല് എടിഎം കാർഡുമായി മുങ്ങി

      താഴെ ഇറങ്ങിയ ബിജു ഉദ്യോഗസ്ഥരോട് മാപ്പും പറഞ്ഞു. എന്നാൽ പതുസ്ഥലത്ത് പ്രശ്നം സൃഷ്ടിച്ചതിന് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

      കുട്ടികൾ തമ്മിലുള്ള വഴക്ക് വീട്ടുകാർ ഇടപെട്ട് വഷളായി; പന്ത്രണ്ടുകാരന്റെ നാക്ക് മുറിച്ചു

      കുട്ടികൾ തമ്മിലുള്ള വഴക്ക് വീട്ടുകാർ ഇടപെട്ട് കൂടുതൽ വഷളായി. ഉത്തർപ്രദേശിലെ ബുലാന്ദ്ഷഹറിലെ ഖുർജ പ്രദേശത്താണ് സംഭവം. പന്ത്രണ്ട് വയസ്സുകാരന്റെ നാവ് അയൽവാസി മുറിച്ചുവെന്നാണ് ആരോപണം.

      അയൽവാസികളായ കുട്ടികൾ കളിക്കുന്നതിനിടെയുണ്ടായ വഴക്കാണ് വലിയ അക്രമത്തിലേക്ക് ചെന്നെത്തിയത്. രണ്ട് കുട്ടികൾ തമ്മിലുണ്ടായ വഴക്കിൽ പിന്നാലെ ഇരു വീട്ടുകാരും ഇടപെടുകയായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

      കുട്ടികൾ തമ്മിലുള്ള വഴക്കിനെ കുറിച്ച് ഇരുവീട്ടുകാരും തമ്മിൽ വാക്ക് തർക്കമായി. അധികം വൈകാതെ ഇത് കയ്യാങ്കളിയിലുമെത്തി. അയൽവാസികളായ വീട്ടുകാർ പരസ്പരം ശാരീരികമായ ആക്രമണത്തിലേക്ക് തിരിയുകയായിരുന്നു.

      ഇതിനിടയിലാണ് പന്ത്രണ്ട് വയസ്സുള്ള കുട്ടിയുടെ നാവ് അയൽവാസി മുറിക്കുന്നത്. മറ്റൊരു കുട്ടിക്ക് തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. അയൽവാസികളായ കുൽദീപ്, സച്ചിൻ എന്നിവരാണ് മറ്റ് രണ്ട് പേർക്കൊപ്പം ചേർന്ന് ആക്രമിച്ചതെന്ന് കുട്ടി പറഞ്ഞു. താൻ ഒന്നും ചെയ്തിരുന്നില്ലെന്നും ഇങ്ങോട്ട് വന്ന് ആക്രമിക്കുകയായിരുന്നുവെന്നുമാണ് കുട്ടിയുടെ മൊഴി.

      മകൻ വീടിന് പുറത്ത് കളിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ അയൽവാസികൾ ആക്രമിക്കുകയായിരുന്നുവെന്ന് കുട്ടിയുടെ പിതാവ് ആരോപിക്കുന്നു. സംഭവത്തിൽ മൂന്ന് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഒരാളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
      Published by:Naseeba TC
      First published:
      )}