• HOME
  • »
  • NEWS
  • »
  • kerala
  • »
  • ക്ഷേത്രദർശനം നടത്തി മടങ്ങുമ്പോൾ വീട്ടിൽ മോഷണം നടന്നതറിഞ്ഞ ഗൃഹനാഥൻ കുഴഞ്ഞുവീണ്‌ മരിച്ചു

ക്ഷേത്രദർശനം നടത്തി മടങ്ങുമ്പോൾ വീട്ടിൽ മോഷണം നടന്നതറിഞ്ഞ ഗൃഹനാഥൻ കുഴഞ്ഞുവീണ്‌ മരിച്ചു

അർബുദ രോഗിയായ ഭാര്യയ്ക്ക് വേണ്ടി വഴിപാട് നടത്തുവാനായി കുടുംബവുമായി ക്ഷേത്ര ദർശനത്തിനായി പോയപ്പോഴായിരുന്നു മോഷണം നടന്നത്

  • Share this:

    തൊടുപുഴ: ക്ഷേത്ര ദർശനം നടത്തി കുടുംബത്തോടൊപ്പം മടങ്ങുമ്പോൾ വീട്ടിൽ മോഷണം നടന്നതറിഞ്ഞ ഗൃഹനാഥൻ വാഹനത്തിൽ കുഴഞ്ഞുവീണ്‌ മരിച്ചു. മുരിക്കാശ്ശേരി രാജമുടി മണലേൽ വീട്ടിൽ വിശ്വനാഥനാണ്‌ (58) പഴനി തീർഥാടനം കഴിഞ്ഞ് മടങ്ങുമ്പോൾ മറയൂരിൽ വാഹനത്തിനുള്ളിൽ കുഴഞ്ഞുവീണ്‌ മരിച്ചത്.

    രാജമുടിയിലെ വീട്ടിൽനിന്ന്‌ പഴനിക്കുപോയ സംഘം ക്ഷേത്ര ദർശനം നടത്തി മടങ്ങവെ തമിഴ്നാട് കേരള അതിർത്തിയായ ചിന്നാറിൽ എത്തിയപ്പോഴാണ് വീട്ടിൽ മോഷണം നടന്ന വിവരം അറിയിച്ചത്. വിവരമറിഞ്ഞതോടെ വാഹനത്തിൽ വിശ്വനാഥൻ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ മറയൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

    Also Read-വിവാഹം മുടക്കാൻ ശ്രമിച്ചെന്ന സംശയത്താല്‍ എസ്എഫ്ഐ വനിതാ നേതാവിനെ ബൈക്കിടിച്ച് വീഴ്ത്തി മർദിച്ച ഡിവൈഎഫ്ഐ നേതാവിനെ പുറത്താക്കി

    അർബുദ രോഗിയായ ഭാര്യ ഷീലയ്ക്ക് വേണ്ടി വഴിപാട് നടത്തുവാനാണ് ഭാര്യയും രണ്ട് ആൺമക്കളുടെ കുടുംബവുമായി വിശ്വനാഥൻ ക്ഷേത്ര ദർശനത്തിനായി പോയത്. വീട്ടിൽ സൂക്ഷിച്ചിരുന്ന 150 കിലോ കുരുമുളകാണ് മോഷ്ടാവ് കവർന്നത്. വീട് തുറന്ന് കിടക്കുന്നത് കണ്ട് ബന്ധുക്കൾ വിശ്വനാഥനെ വിളിച്ച് അറിയിക്കുകയും പൊലീസിലും അറിയിച്ചത്.

    ഭാര്യ: ഷീല. മക്കൾ. അരുൺ, അനീഷ്. മരുമക്കൾ: രമ്യ, അനുപ്രിയ. സഹോദരങ്ങൾ. അനിൽകുമാർ, അജിത്. ഓട്ടോറിക്ഷ ഡ്രൈവറാണ്. സംസ്‌കാരം ചൊവ്വാഴ്ച.

    Published by:Jayesh Krishnan
    First published: