നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • KSRTC | കെഎസ്ആർടിസി കണ്ടക്ടർ മർദ്ദിച്ചതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു; കരൾരോഗിയായ യുവാവ് മരിച്ചു

  KSRTC | കെഎസ്ആർടിസി കണ്ടക്ടർ മർദ്ദിച്ചതിൽ മനംനൊന്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചു; കരൾരോഗിയായ യുവാവ് മരിച്ചു

  ബസിലെ ആളൊഴിഞ്ഞ പിൻസീറ്റിൽ കിടന്നപ്പോൾ മദ്യപിച്ച് കിടക്കുകയാണെന്നാരോപിച്ച് കണ്ടക്ടർ അനിയെ മർദിക്കുകയും പൊലീസിൽ ഏൽപ്പിക്കുകയുമായിരുന്നു...

  Ani

  Ani

  • Share this:
   കൊല്ലം: യാത്രയ്ക്കിടെ മദ്യപാനിയാണെന്ന് പറഞ്ഞ് കെഎസ്ആർടിസി(KSRTC) ബസ് കണ്ടക്ടർ മർദിച്ചതിൽ മനംനൊന്ത് ആത്മഹത്യക്ക് ശ്രമിച്ച കരൾ രോഗിയായ(Liver Disease) യുവാവ് ചികിൽസയിലിരിക്കെ മരിച്ചു. കൊല്ലം ഭാരതീപുരം സ്വദേശി അനിയാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസ കഴിഞ്ഞ് മടങ്ങുമ്പോഴാണ് കരൾരോഗിയായ അനിയെ മദ്യപാനിയാണെന്ന് ആരോപിച്ച് കണ്ടക്ടർ ബസിലിട്ട് മർദിച്ചത്.

   ഇക്കഴിഞ്ഞ നവംബർ  ഇരുപതിനാണ് ഭാരതീപുരം സ്വദേശി അനിക്ക് കെഎസ്ആർടിസി ബസിൽ വെമ്പായത്തു വച്ച് മർദനമേറ്റത്. കരൾ രോഗത്തിന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം പുനലൂരിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അനിയ്ക്ക് മർദനമേറ്റത്.
   ബസിലെ ആളൊഴിഞ്ഞ പിൻസീറ്റിൽ കിടന്നപ്പോൾ മദ്യപിച്ച് കിടക്കുകയാണെന്നാരോപിച്ച് കണ്ടക്ടർ അനിയെ മർദിക്കുകയായിരുന്നു. കൂടാതെ അനിയെ വട്ടപ്പാറ പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയും ചെയ്തു.
   കണ്ടക്ടറുടെ വാക്ക് വിശ്വസിച്ച് മെഡിക്കൽ പരിശോധന പോലും നടത്താതെ കേസെടുത്ത് പെറ്റി ഈടാക്കാനാണ് ആദ്യം പൊലീസുകാർ ശ്രമിച്ചത്. എന്നാൽ ആശുപത്രി രേഖകൾ ഉൾപ്പടെ കാണിച്ചതോടെ നിരപരാധിയാണെന്ന് മനസിലാക്കി അനിയെ പൊലീസ് വിട്ടയക്കുകയായിരുന്നു. ഈ സംഭവത്തിനുശേഷം കടുത്ത മനോവിഷമത്തിലായിരുന്ന അനി രണ്ട് ദിവസം മുൻപാണ് വീട്ടിൽ ആത്മഹത്യക്ക് ശ്രമിച്ചത് .

   തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെ കഴിഞ്ഞ ദിവസം രാവിലെ മരണമടയുകയായിരുന്നു. ഈ സംഭവത്തിൽ പുനലൂർ കെ.എസ്ആർടിസി ഡിപ്പോയിലെ കണ്ടക്ടർ രാജീവിനെതിരെ വട്ടപ്പാറ പൊലീസ് കേസെടുത്തെങ്കിലും ഇതുവരെയും തുടർനടപടി ഉണ്ടായിട്ടില്ല. കെഎസ്ആർടിസി എംഡിക്കും അനി പരാതി നൽകിയിരുന്നു. നിരപരാധിയെ കുറ്റക്കാരനാക്കിയ കണ്ടക്ടറെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്.

   Crime | ബസിനുള്ളിൽ കണ്ടക്ടർക്ക് കുത്തേറ്റു; ആക്രമി ഓടിരക്ഷപെട്ടു

   ഇടുക്കി: തൊടുപുഴയില്‍ ബസിനുള്ളില്‍ കണ്ടക്ടര്‍ക്ക് കുത്തേറ്റു. തൊടുപുഴ – ചിലവ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന അമ്മാസ് എന്ന സ്വകാര്യ ബസിലെ കണ്ടക്ടര്‍ കുമ്മംകല്ല് സ്വദേശി സനൂപി(19)നാണ് കുത്തേറ്റത്. അടിവയറില്‍ കുത്തേറ്റ സനൂപിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ സനൂപ് അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്.

   തിങ്കളാഴ്ച വൈകീട്ട് അഞ്ച് മണിയോടെ മങ്ങാട്ടുകവലയ്ക്കു സമീപത്ത് വെച്ചാണ് ബസിനുള്ളിൽ കണ്ടക്ടർക്ക് കുത്തേറ്റത്. സ്റ്റാന്‍ഡില്‍ നിന്നു പുറപ്പെട്ട ബസില്‍ കയറിയ യുവാവാണ് യാത്രക്കാരുടെ ഇടയില്‍ വെച്ച് കണ്ടക്ടറെ കത്തികൊണ്ട് അടിവയറ്റില്‍ കുത്തിയത്.

   നിരോധിത പുകയില ഉല്‍പന്നങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ബസ് ജീവനക്കാരെ സമീപിച്ച കാര്യം പൊലീസിനെ അറിയിച്ചതിലുള്ള വിരോധമാണ് ആക്രമണത്തിനു കാരണമെന്നാണ് സൂചന. അക്രമം നടത്തിയ യുവാവ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ ബഹളം വെച്ചതോടെ ബസില്‍ നിന്ന് ഇറങ്ങി കടന്നു കളഞ്ഞു.
   Published by:Anuraj GR
   First published: