അമ്പലമേട്ടിൽ മധ്യവയസ്ക്കൻ ആത്മഹത്യ ചെയ്തു; മദ്യം ലഭിക്കാത്തതിൽ അസ്വസ്ഥനായിരുന്നെന്ന് സമീപവാസികൾ
അമ്പലമേട്ടിൽ മധ്യവയസ്ക്കൻ ആത്മഹത്യ ചെയ്തു; മദ്യം ലഭിക്കാത്തതിൽ അസ്വസ്ഥനായിരുന്നെന്ന് സമീപവാസികൾ
man commits suicide | കൂലി പണിക്കാരനായ മുരളി വെള്ളിയാഴ്ച രാവിലെ പെരിങ്ങാലയിൽ നിന്നും നടന്ന് മൂന്ന് കിലോമീറ്റർ ദൂരെയുള്ള കരിമുഗളിലെ ബാറിലും പുത്തൻകുരിശ് ബെവ്‌കോ ഷോപ്പിനു മുന്നിലുമെത്തി മദ്യത്തിനായി ബഹളമുണ്ടാക്കിയിരുന്നതായി നാട്ടുകാർ പറയുന്നു.
കൊച്ചി: എറണാകുളം അമ്പലമേട്ടില്‍ മധ്യവയസ്കൻ ആത്മഹത്യ ചെയ്തു. അമ്പലമേട് പെരിങ്ങാല സ്വദേശിയായ മുരളി (45)യാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. സ്ഥിരം മദ്യപാനിയായിരുന്ന ഇയാള്‍ രാവിലെ മുതല്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി സമീപവാസികൾ പറയുന്നു.
കൂലി പണിക്കാരനായ മുരളി വെള്ളിയാഴ്ച രാവിലെ പെരിങ്ങാലയിൽ നിന്നും നടന്ന് മൂന്ന് കിലോമീറ്റർ ദൂരെയുള്ള കരിമുഗളിലെ ബാറിലും പുത്തൻകുരിശ് ബെവ്‌കോ ഷോപ്പിനു മുന്നിലുമെത്തി മദ്യത്തിനായി ബഹളമുണ്ടാക്കിയിരുന്നതായി നാട്ടുകാർ പറയുന്നു.
ഉച്ച കഴിഞ്ഞ് തിരിച്ചെത്തി ആയ്യൂർവേദ കടകളിലെത്തി അരിഷ്ടം ചോദിച്ചെങ്കിലും കൊടുക്കാൻ ആരും തയ്യാറായില്ല. വൈകിട്ട് ഇയാളെ കാണാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ അന്വേഷിച്ച് എത്തിയപ്പോഴാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.