• HOME
  • »
  • NEWS
  • »
  • kerala
  • »
  • മരിക്കാൻ പോകുകയാണെന്ന് ഭാര്യയെ വീഡിയോകോളിലൂടെ അയിച്ചശേഷം യുവാവ് ജീവനൊടുക്കി

മരിക്കാൻ പോകുകയാണെന്ന് ഭാര്യയെ വീഡിയോകോളിലൂടെ അയിച്ചശേഷം യുവാവ് ജീവനൊടുക്കി

മുറിയിൽ തൂങ്ങിമരിച്ച നിലയിൽ യുവാവിനെ കണ്ടെത്തുകയായിരുന്നു.

  • Share this:

    തൊടുപുഴ: മരിക്കാൻ പോകുകയാണെന്ന് ഭാര്യയെ വീഡിയോകോൾ ചെയ്ത് അറിയിച്ച ശേഷം യുവാവ് ജീവനൊടുക്കി. കാപ്പിത്തോട്ടം കോലാനിപറമ്പിൽ സനൂപ് (34) ആണ് മരിച്ചത്. മുറിയിൽ തൂങ്ങിമരിച്ച നിലയിൽ സനൂപിനെ കണ്ടെത്തുകയായിരുന്നു.

    രാത്രി വീട്ടിൽ വഴക്കുണ്ടാക്കിയതിന് പിന്നാലെ രണ്ടാം നിലയിലേക്ക് പോയ സനൂപ് ഭാര്യയെ ഫോണിൽ വിളിച്ച് മരിക്കാൻ പോകുകയാണെന്ന് പറ‍ഞ്ഞതായി പൊലീസ് പറഞ്ഞു. സംഭവ സമയത്ത് സ്ത്രീകൾ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഇവർ വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.

    Also Read-ട്യൂഷന് പോകാത്തത് വീട്ടുകാർ വഴക്ക് പറഞ്ഞു; എറണാകുളത്ത് 11കാരി ജീവനൊടുക്കി

    പിന്നീട് അയൽവാസികളെത്തി വാതിൽ ചവിട്ടിപൊളിച്ച് അകത്ത് കടക്കുകയായിരുന്നു. സനൂപിനെ തൂങ്ങിയനിലയിലാണ് കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. ഭാര്യ: അഞ്ജു, മകൻ: യുവിൻ.

    (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)

    Published by:Jayesh Krishnan
    First published: