ഇന്റർഫേസ് /വാർത്ത /Kerala / പുതിയതായി പണികഴിപ്പിച്ച വീട്ടിൽ യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ

പുതിയതായി പണികഴിപ്പിച്ച വീട്ടിൽ യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ

praful_Prakashan

praful_Prakashan

വെള്ളിയാഴ്ച വൈകിട്ട് സഹോദരൻ രാഹുലാണ് പ്രഫുലിന്‍റെ മൃതദേഹം കണ്ടെത്തിയത്.

  • Share this:

കാസർഗോഡ്: പുതിയതായി പണികഴിപ്പിക്കുന്ന വീട്ടിനുള്ളിൽ യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. അജാനൂർ ചിത്താരി കടപ്പുറത്തെ പരേതനായ പ്രകാശന്റെ മകന്‍ പ്രഫുലാണ് (24) നിര്‍മ്മാണം പൂര്‍ത്തിയായി ഗൃഹപ്രവേശനത്തിന് തയ്യാറെടുക്കുന്ന വീട്ടിനകത്ത് തൂങ്ങി മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് സഹോദരൻ രാഹുലാണ് പ്രഫുലിന്‍റെ മൃതദേഹം കണ്ടെത്തിയത്.

പ്രഫുലിന്‍റെ അമ്മ ഹോം നഴ്സായി ജോലി ചെയ്യുകയാണ്. കഴിഞ്ഞ ദിവസം രാവിലെ അമ്മ ജോലിക്കു പോയതിനു ശേഷമാണ് പ്രഫുൽ ആത്മഹത്യ ചെയ്തതെന്നാണ് കരുതുന്നത്. പുതിയ വീടിന്‍റെ പണി നടക്കുന്നതിനാൽ സഹോദരൻ രാഹുൽ പിതൃസഹോദരന്‍റെ വീട്ടിലാണ് താമസിക്കുന്നത്. കഴിഞ്ഞ ദിവസം പ്രഫുലിനെ ഫോണിൽ വിളിച്ചിട്ട് കിട്ടാതായതോടെ അന്വേഷിച്ച് എത്തിയപ്പോഴാണ് തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ അയൽക്കാലെ വിളിച്ചുകൂട്ടി, കയർ അഴിച്ച് അതിഞ്ഞാലിലെ മൻസൂർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ഹോസ്ദുർഗ് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ഹോസ്ദുർഗ് പൊലീസ് അറിയിച്ചു. പ്രഫുലിന്‍റെ മരണത്തിന് കാരണമെന്തെന്ന് വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

രഖിലിന്റെ പക്കലുണ്ടായിരുന്നത് മാരക പ്രഹര ശേഷിയുള്ള തോക്ക്; കോതമംഗലം പോലീസ് കണ്ണൂരിൽ

നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ മെഡിക്കൽ വിദ്യാർത്ഥിയായ  മാനസയെ വെടിവെച്ചു കൊന്ന് രഖിൽ സ്വയം വെടിവെച്ച് കൊന്ന സംഭവത്തിൽ കോതമംഗലം പോലീസ് കണ്ണൂരിൽ എത്തി. കൊലപാതക കേസിൽ പോലീസ് ഏറ്റവും ഊർജ്ജിതമായി രഖിലിന് എങ്ങനെ തോക്ക് ലഭിച്ചു എന്നുള്ളതാണ്.

മാരക പ്രഹര ശേഷിയുള്ള പിസ്റ്റൾ ആണ് ഇതെന്ന് പ്രാഥമിക പരിശോധനയിൽ ബോധ്യമായിട്ടുണ്ട്. സാധാരണ രീതിയിലുള്ള എയർഗൺ ആണെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ തോക്ക് സംബന്ധിച്ചുള്ള ആദ്യ പരിശോധന തന്നെ പോലീസിനെ ഞെട്ടിച്ചു. ഉഗ്രശേഷിയുള്ള തോക്ക് എങ്ങനെ സാധാരണക്കാരനായ ഒരു വ്യക്തിയുടെ കയ്യിൽ എത്തിച്ചേർന്നു എന്നാണ് പോലീസ് ഇപ്പോൾ അന്വേഷിക്കുന്നത്.

Also Read- മാനസയുടെ കോളേജിനടുത്ത് വാടകയ്ക്ക് മുറിയെടുത്തു; കൊലപാതകം ഒരു മാസത്തോളം നീണ്ട നിരീക്ഷണത്തിന് ശേഷം

അതോടൊപ്പം തന്നെ കണ്ണൂരിൽ നിന്നുള്ള വിവരങ്ങൾ ശേഖരിക്കുന്നതിന് വേണ്ടി കൊലപാതകം നടന്ന ദിവസം തന്നെ പോലീസ് ഇവിടേക്ക് തിരിച്ചിട്ടുണ്ട്. ഒരു സബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് കണ്ണൂരിൽ എത്തിയിട്ടുള്ളത്. രാഹുലിന്റെ ഇവിടെയുള്ള സുഹൃത്ബന്ധങ്ങൾ അടക്കം പോലീസ് പരിശോധിക്കുന്നുണ്ട്. വലിയ രീതിയിൽ സുഹൃത്തുക്കൾ ഇയാൾക്ക് നാട്ടിൽ ഇല്ല എന്നതാണ് പ്രാഥമികമായ വിവരം.

തോക്ക് കണ്ണൂരിൽ  നിന്ന് കൈവശപ്പെടുത്താൻ ഉള്ള സാധ്യതയാണ് സജീവമായി നില നിൽക്കുന്നത്.  ആയുധവുമായി ബന്ധപ്പെട്ട ഇവിടെയുള്ള ക്രിമിനൽ കേസുകളുടെ വിവരങ്ങൾ പോലീസ് ശേഖരിക്കുന്നുണ്ട്.  ഇവർക്ക് ഏതെങ്കിലും രീതിയിൽ രഖിലുമായി ബന്ധം ഉണ്ടാകുമെന്ന് തന്നെയാണ് അന്വേഷണസംഘം കരുതുന്നത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)

First published:

Tags: Crime, Death, Kasargod, Suicide