തിരുവനന്തപുരം: ദേവു എന്ന ഒമ്പതുവയസുകാരി സോഷ്യൽമീഡിയയിൽ താരമായത് വളരെ പെട്ടെന്നായിരുന്നു. നൂറനാട് ക്ഷേത്ര ഉത്സവത്തിനിടെ ചെണ്ടമേളത്തിനൊപ്പം ചുവടുവെച്ചാണ് ദേവു താരമായത്. എന്നാൽ ദേവുവിന്റെ ജീവിതത്തെയാകെ മാറ്റിമറിച്ച് പിടിപെട്ട മഹാരോഗത്തിന്റെ ആഘാതത്തിൽ അച്ഛൻ ചന്ദ്രബാബു ആത്മഹത്യ ചെയ്തത് ആ കുടുംബത്തിന് ഇരട്ടപ്രഹരമായി. ഇന്ന് രാവിലെയാണ് ദേവുവിന്റെ അച്ഛൻ ആലപ്പുഴ നൂറനാട് എരുമക്കുഴി മീനത്തേതില്‍ കിഴക്കേക്കര വീട്ടില്‍ ബി. ചന്ദ്രബാബുവിനെ(39) കണ്ടെത്തിയത്. ദേവുവിനെ പ്രവേശിപ്പിച്ച എസ്.എ.ടി ആശുപത്രിക്ക് പുറത്ത് മരക്കൊമ്പിൽ തൂങ്ങി മരിച്ചനിലയിലാണ് ചന്ദ്രബാബുവിനെ കണ്ടെത്തിയത്.
നൂറനാട് സിബിഎംഎച്ച്എസ്എസ് വിദ്യാർഥിനിയാണ് ദേവു. ഉത്സവത്തിന് ചെണ്ടമേളത്തിനൊപ്പം പട്ടുപാവാടക്കാരിയായ ദേവു നൃത്തം ചെയ്തത് പതിനായിരകണക്കിന് ആളുകളാണ് സോഷ്യൽമീഡിയയിലൂടെ കണ്ടത്. ഇതോടെ ടിവി ചാനലുകളിലും അതിഥിയായ ദേവു എത്തി.
ലക്ഷങ്ങൾ ചെലവു വരുന്ന ചികിത്സയിലൂടെ മാത്രമെ ദേവുവിനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനാകൂ. പെയിന്റിങ് തൊഴിലാളിയായ ചന്ദ്രബാബുവിന് താങ്ങാനാകത്താതായിരുന്നു മകളുടെ ചികിത്സാച്ചെലവ്. സോഷ്യൽമീഡിയയിലൂടെ വിവരം അറിഞ്ഞു നിരവധിപ്പേർ സഹായസന്നദ്ധത പ്രകടിപ്പിച്ചിരുന്നു. അതിനിടെയാണ് ചന്ദ്രബാബുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.