മേപ്പാടിയിൽ യുവാവിന്‍റെ ആത്മഹത്യ; പ്രളയദുരിതാശ്വാസം വൈകിയതിനാലെന്ന് ആരോപണം

Flood Relief | അടിയന്തര ധനസഹായമായ 100000 രൂപ പോലും സനിലിന് ലഭിച്ചിരുന്നില്ല. വയനാട് പള്ളിക്കവല സ്വദേശിയായ സനിൽ കഴിഞ്ഞ ദിവസം വൈകിട്ടാണ് സ്വന്തം പുരയിടത്തിൽ തൂങ്ങിമരിച്ചത്.

News18 Malayalam | news18-malayalam
Updated: March 4, 2020, 12:20 PM IST
മേപ്പാടിയിൽ യുവാവിന്‍റെ ആത്മഹത്യ; പ്രളയദുരിതാശ്വാസം വൈകിയതിനാലെന്ന് ആരോപണം
news18
  • Share this:
കൽപ്പറ്റ: വയനാട് മേപ്പാടിയിൽ യുവാവ് ആത്മഹത്യ ചെയ്തത് പ്രളയ ദുരിതാശ്വാസം ലഭിക്കാത്തതിൽ മനംനൊന്തെന്ന് ആരോപണം. പ്രളയത്തിൽ വീട് തകർന്ന സനിൽ എന്നയാളാണ് കഴിഞ്ഞ ദിവസം തൂങ്ങിമരിച്ചത്. അടിയന്തര ധനസഹായമായ 100000 രൂപ പോലും സനിലിന് ലഭിച്ചിരുന്നില്ല. വയനാട് പള്ളിക്കവല സ്വദേശിയായ സനിൽ കഴിഞ്ഞ ദിവസം വൈകിട്ടാണ് സ്വന്തം പുരയിടത്തിൽ തൂങ്ങിമരിച്ചത്.

രണ്ട് കുട്ടികളും ഭാര്യയും അടങ്ങുന്ന സനിൽ കൂലിപ്പണിയെടുത്താണ് കുടുംബം പോറ്റിയിരുന്നത്. പുറമ്പോക്ക് ഭൂമിയിലാണ് ഇവർ കഴിഞ്ഞിരുന്നത്. 2018ലെ പ്രളയത്തിൽ ഇവരുടെ വീടിന് ഭാഗികമായ നാശനഷ്ടമുണ്ടായി. എന്നാൽ 2019ലെ പ്രളയത്തിൽ വീട് പൂർണമായും തകരുകയായിരുന്നു. സ്വന്തമായി ഭൂമിയില്ലാത്തതിനാൽ ലൈഫ് പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ സനിലിന്‍റെ അപേക്ഷ പരിഗണിച്ചിരുന്നില്ല. ഇതിനിടെ അടിയന്തര ധനസഹായത്തിനായി ദിവസവും സർക്കാർ ഓഫീസുകൾ കയറിയിറങ്ങിയ സനിൽ നിരാശനായിരുന്നു. കഴിഞ്ഞ ദിവസം വില്ലേജ് ഓഫീസിൽ പോയി മടങ്ങിവന്നശേഷമാണ് ആത്മഹത്യ ചെയ്തത്.

അതേസമയം സനിലിന് ധനസഹായം അനുവദിക്കാതിരുന്നത് സാങ്കേതികപ്രശ്നം മൂലമാണെന്ന് തഹസിൽദാർ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. അക്കൌണ്ട് നമ്പർ ജനപ്രിയമായതിനാൽ ഇതിലേക്ക് കൂടുതൽ തുക കൈമാറാൻ സാധിക്കാത്തതെന്നാണ് തഹസിൽദാർ പറയുന്നത്. സനിൽ താമസിച്ച ഭൂമിക്ക് താൽക്കാലിക കൈവശ അവകാശ രേഖ നൽകിയിരുന്നു.

Read Also: സിപിഎം നേതാവ് ഉൾപ്പെട്ട പ്രളയ ദുരിതാശ്വാസ തട്ടിപ്പ്: മുഖ്യ പ്രതി അറസ്റ്റിൽ

അതിനിടെ സനിലിന്റെ ആത്മഹത്യ പ്രളയാനന്തര സഹായം വിതരണം വൈകുന്നതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് സമര രംഗത്തേക്ക്. മേപ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസ് UDF പ്രവർത്തകർ ഉപരോധിക്കുന്നു. സമരം മറ്റ് ഓഫീസുകളിലേക്കും വ്യാപിപ്പിക്കുമെന്ന് UDF നേതൃത്വം വ്യക്തമാക്കി.

വയനാട് മേപ്പാടി പഞ്ചായത്തിൽ പ്രളയകാലത്ത് വീട് നഷ്ട്ടപ്പെട്ട കുടുംബനാഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് UDF മേപ്പാടി പഞ്ചായത്ത് കമ്മറ്റിയുടെ മേപ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസ് ഉപരോധം രാവിലെ 9 മണിക്ക് തന്നെ ആരംഭിച്ചു. പ്രളയാനന്തര ധനസഹായ വിതരണത്തിൽ സർക്കാർ കാണിക്കുന്ന അലംഭാവം ഇനിയും കണ്ടു നിൽക്കാനാവില്ലെന്ന് മുസ്ലീം ലീഗ് നേതാവും മേപ്പാടി പഞ്ചായത്തംഗവുമായ T ഹംസ പറഞ്ഞു.
First published: March 4, 2020, 12:17 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading