• HOME
  • »
  • NEWS
  • »
  • kerala
  • »
  • MAN COMMITTED SUICIDE AFTER HIS WIFE AND CHILD DIED OF COVID

ഭാര്യയും കുഞ്ഞും കോവിഡ് ബാധിച്ച് മരിച്ചതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി

സൗദി അറേബ്യയിൽ വെച്ചാണ് കോവിഡ് ബാധിച്ച്‌ വിഷ്ണുവിന്‍റെ ഭാര്യയും കുഞ്ഞും മരിച്ചത്. ഇതേത്തുടർന്ന് അടുത്തിടെയാണ് വിഷ്ണു നാട്ടിലെത്തിയത്.

Vishnu_Gadha

Vishnu_Gadha

  • Share this:
    കൊച്ചി: ഭാര്യയും കുഞ്ഞും കോവിഡ് ബാധിച്ച് മരിച്ചതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. ആലുവ ചെങ്ങമനാടാണ് യുവാവിനെ കിടപ്പുമുറിയില്‍ ഫാനിൽ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ചെങ്ങമനാട് കപ്രശ്ശേരി പൊട്ടയില്‍ വീട്ടില്‍ കുഞ്ഞുമോന്റെയും ഉഷയുടെയും മകനായ വിഷണുവാണ് മരിച്ചത്. സൗദി അറേബ്യയിൽ വെച്ചാണ് കോവിഡ് ബാധിച്ച്‌ വിഷ്ണുവിന്‍റെ ഭാര്യയും കുഞ്ഞും മരിച്ചത്. അടുത്തിടെയാണ് വിഷ്ണു നാട്ടിലെത്തിയത്.

    ഇന്നു രാവിലെ വിഷ്ണു എഴുന്നേൽക്കാൻ വൈകിയയതോടെയാണ് വീട്ടുകാര്‍ കിടപ്പ് മുറിയുടെ വാതില്‍ തകര്‍ത്ത് അകത്തു കയറിയത്. ഫാനില്‍ തൂങ്ങിയ നിലയിലാണ് വിഷ്ണുവിനെ കണ്ടെത്തിയത്. അവശനിലയിലായിരുന്ന വിഷ്ണുവിനെ നാട്ടുകാര്‍ ദേശം സി.എ.ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സൗദിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്തുവരികയായിരുന്നു വിഷ്ണു.

    എട്ട് മാസം ഗര്‍ഭിണിയായിരുന്ന ഭാര്യ ഗാഥയെ കഴിഞ്ഞ ജൂലൈ മാസം പ്രസവത്തിന് നാട്ടിലേക്ക് കൊണ്ടുവരാന്‍ ഇരിക്കുന്നതിനിടെയാണ് കോവിഡ് ബാധിച്ചത്. ആശുപത്രിയില്‍ പരിശോധന നടത്തിയപ്പോഴാണ് ഗാഥയ്ക്ക് കോവിഡ് ബാധിച്ചതായി കണ്ടെത്തിയത്. തുടർന്ന് അതേ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

    Also Read- കോട്ടയത്ത് ഗർഭിണിയുടെ മരണം വാക്സിനേഷൻ മൂലമാകാമെന്ന് ആശുപത്രി അധികൃതർ; ആശുപത്രിക്കെതിരെ ബന്ധുക്കൾ

    എന്നാൽ തൊട്ടടുത്ത ദിവസം അതീവ ഗുരുതരാവസ്ഥയിലായ ഗാഥയെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. അതിനിടെ കുഞ്ഞിനെ ജീവനോടെ പുറത്തെടുത്തെങ്കിലും ഗാഥ മരിച്ചു. രണ്ടു ദിവസത്തോളം തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞ കുഞ്ഞും മരിച്ചു. ഇതേത്തുടർന്ന് വിഷ്ണു നാട്ടിലേക്ക് വരികയായിരുന്നു. നാട്ടിലെത്തിയ ശേഷം വിഷാദ അവസ്ഥയിലായിരുന്ന വിഷ്ണു അധികം ആരോടും സംസാരിക്കാറില്ലായിരുന്നു. അതിനിടെയാണ് ഇന്ന് രാവിലെയോടെ വിഷ്ണു ജീവനൊടുക്കിയത്.

    (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)

    കോവിഡ് ബാധിച്ചു ഗർഭിണി മരിച്ചു; കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു

    കോവിഡ് ബാധിച്ച്‌ ഗര്‍ഭിണി മരിച്ചു. തലവടി ഇല്ലത്തുപറമ്പില്‍ ഓമനക്കുട്ടന്‍, ബീന ദമ്പതികളുടെ മകളും ചെങ്ങന്നൂര്‍ കൊല്ലക്കടവ് ചെരുവള്ളൂര്‍ പാറപ്പുറത്ത് ശ്രീജിത്തിന്‍റെ ഭാര്യയുമായ പ്രിയങ്ക (26) ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ഇന്ന് രാവിലെയാണ് മരിച്ചത്. ഓപ്പറേഷനിലൂടെ കുഞ്ഞിനെ പുറത്തെടുത്തു.

    ഏഴ് മാസം ഗര്‍ഭിണിയായ പ്രിയങ്കയ്ക്ക് പനി വന്നതിനെ തുടര്‍ന്ന് വീടിന് അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഗർഭിണിയാതുകൊണ്ട് വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവല്ലയിലെ സ്വകാര്യ ആശുപത്രിലിയേക്ക് മാറ്റുകയായിരുന്നു. എന്നാൽ ഇവിടെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലിരിക്കെ രോഗം മൂർച്ഛിച്ചു. ഇതോടെയാണ് ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തത്.

    Also Read- കോവിഡ് ബാധിച്ച പതിനഞ്ചുകാരി കുഴഞ്ഞു വീണ് മരിച്ചു: ഗൗതമിയുടെ വിയോഗം അച്ഛൻ മരിച്ച് രണ്ടു വർഷമാകുമ്പോൾ






    Published by:Anuraj GR
    First published:
    )}