• HOME
  • »
  • NEWS
  • »
  • kerala
  • »
  • മരംമുറിക്കുന്ന കട്ടർ ഉപയോഗിച്ച് കഴുത്തറുത്ത് ഗൃഹനാഥൻ ജീവനൊടുക്കി

മരംമുറിക്കുന്ന കട്ടർ ഉപയോഗിച്ച് കഴുത്തറുത്ത് ഗൃഹനാഥൻ ജീവനൊടുക്കി

ഒരു വർഷം മുമ്പ് ജോണിന്റെ ഭാര്യ അനിത അസുഖബാധിതയായി മരിച്ചിരുന്നു. മൂന്നു മക്കളുള്ള ജോൺ മാനസികമായി അസ്വസ്ഥനായിരുന്നു എന്ന് നാട്ടുകാർ പറയുന്നു

  • Last Updated :
  • Share this:
    തിരുവനന്തപുരം: മരംമുറിക്കുന്ന കട്ടർ ഉപയോഗിച്ച് കഴുത്തറുത്ത് ഗൃഹനാഥൻ ജീവനൊടുക്കി. നെയ്യാറ്റിൻകര കാരോടിൽ നിർമ്മാണ തൊഴിലാളിയായ പഴയകട സ്വദേശി ജോൺ (45) ആണ് ആത്മഹത്യ ചെയ്തത്. തടി മുറിക്കാൻ ഉപയോഗിക്കുന്ന കട്ടർ മെഷീൻ ഉപയോഗിച്ച് കഴുത്ത് അറുത്ത നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.

    ഒരു വർഷം മുമ്പ് ജോണിന്റെ ഭാര്യ അനിത
    അസുഖബാധിതയായി മരിച്ചിരുന്നു. മൂന്നു മക്കളുള്ള ജോൺ മാനസികമായി അസ്വസ്ഥനായിരുന്നു എന്ന് നാട്ടുകാർ പറയുന്നു.
    വീടിനു പുറകിലെ വർക്ക് ഏരിയയിൽ ആയിരുന്നു മൃതദേഹം കണ്ടെത്തിയത്. പൊഴിയൂർ പോലീസ് മേൽനടപടി സ്വീകരിച്ചു.

    ശ്രദ്ധിക്കുക:

    (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)

    ടിപ്പർ ലോറി കയറിയിറങ്ങി യുവതി മരിച്ചു; കുട്ടിയെ സ്കൂൾ ബസിൽ കയറ്റിവിടാൻ കാത്തുനിൽക്കുന്നതിനിടെ അപകടം


    കോഴിക്കോട്: കുട്ടിയെ സ്കൂളിൽ ബസിൽ കയറ്റിവിടാൻ കാത്തുനിൽക്കുന്നതിനിടെ യുവതി ടിപ്പർ ലോറി ഇടിച്ച് മരിച്ചു. താമരശ്ശേരി ചുങ്കം പനംതോട്ടം ഓര്‍ക്കിഡ് ഹൗസിങ് കോളനിയിലെ ഫാത്തിമ സാജിത ആണ് മരിച്ചത്. 30 വയസായിരുന്നു. താമരശ്ശേരി ഫോറസ്റ്റ് ഓഫീസിന് സമീപം ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്.






    കഴിഞ്ഞ ദിവസം ഇതേ കമ്ബനിയുടെ മറ്റൊരു ടിപ്പര്‍ ലോറി പിന്നിലേക്ക് എടുത്തപ്പോള്‍ സ്‌കൂട്ടറിന് മേലെ കയറി ഇറങ്ങിയിരുന്നു. സ്കൂട്ടറിലുണ്ടായിരുന്ന യുവതി തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
    Published by:Anuraj GR
    First published: