നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ജനനത്തീയതിയും മരണദിവസവും ഫേസ്ബുക്കിൽ പങ്കുവെച്ച ശേഷം യുവാവ് ജീവനൊടുക്കി

  ജനനത്തീയതിയും മരണദിവസവും ഫേസ്ബുക്കിൽ പങ്കുവെച്ച ശേഷം യുവാവ് ജീവനൊടുക്കി

  ഫേസ്ബുക്കിലെ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട ബന്ധുക്കള്‍ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് വിവരം അറിയുന്നത്

  Deepu_Death

  Deepu_Death

  • Share this:
   ഇടുക്കി: ജനനദിവസവും മരണദിവസവും ഫേസ്ബുക്കില്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും പങ്കുവെച്ച ശേഷം സാമ്പത്തിക ബാധ്യതയെ തുടർന്ന് യുവാവ് ജീവനൊടുക്കി. ഇടുക്കി ആനച്ചാല്‍ സ്വദേശി ദീപുവിനെയാണ് തൊടുപുഴ പെരുമാങ്കണ്ടത്തെ വാടകവീട്ടില്‍ തിങ്കളാഴ്ച്ച തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

   ഫേസ്ബുക്കിലെ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട ബന്ധുക്കള്‍ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ് വിവരം അറിയുന്നത്. തൊടുപുഴയ്ക്കടുത്ത് കരിമണ്ണൂരിൽ ബാര്‍ബര്‍ ഷോപ്പ് നടത്തി വരികയായിരുന്നു ദീപു.
   കോവിഡ് കാലത്ത് വലിയ കടക്കെണിയിലായതായാണ് ബന്ധുക്കളും പൊലീസും നല്‍കുന്ന വിവരം. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം സംസ്കരിച്ചു. അടുത്തിടെ സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ജില്ലയിൽ തൂക്കൂപാലത്ത് ബേക്കറി ഉടമയും രാജകുമാരി കോഴിക്കട ഉടമയും ആത്മഹത്യ ചെയ്തിരുന്നു.

   (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)

   സ്വകാര്യ സ്ഥാപനത്തിൽ മുളക് സ്പ്രേ ആക്രമണം; സംഭവത്തിനു പിന്നിൽ കുടുംബവഴക്കെന്ന് സൂചന

   കുമാരനല്ലൂരിലെ സ്വകാര്യസ്ഥാപനത്തിൽ ഉണ്ടായ മുളക് സ്പ്രേ ആക്രമണത്തിൽ രണ്ടു പേർക്ക് പരിക്ക്. ഇന്ന് ഉച്ചയ്ക്ക് 12.30 ഓടുകൂടിയാണ് അപ്രതീക്ഷിതമായ അക്രമമുണ്ടായത്. കുമാരനല്ലൂർ എസ്.ബി.ഐയ്ക്കു സമീപം പ്രവർത്തിക്കുന്ന സ്‌കിൽ സെപ്റ്റ് പ്രഫഷണൽ ഡെവലപ്‌മെന്റ് സ്ഥാപനത്തിലാണ് ആക്രമണം നടന്നത്. ആക്രമത്തിൽ സ്ഥാപനം ഉടമ മുഹമ്മദ് ഹുസൈൻ, മകൻ സഫീദ് എന്നിവർക്ക് പരിക്കേറ്റു. കോട്ടയം ഗാന്ധിനഗർ പോലീസ് സ്ഥലത്തെത്തി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

   ഉച്ചയ്ക്ക് 12.30 ന് ഹെൽമറ്റ് ധരിച്ച് കടയിലെത്തിയ രണ്ടു യുവാക്കൾ ചേർന്ന് കടയുടമയുടെ മകൻ സഫീദിനെ കടയ്ക്കുള്ളിൽ നിന്നും വിളിച്ച് പുറത്തിറക്കുകയായിരുന്നു. തുടർന്നു ഇരുവരും ചേർന്ന്  സഫീദിനെ അക്രമിച്ചതായി ഇവർ ഗാന്ധിനഗർ പോലീസിന് മൊഴി നൽകി. ആക്രമത്തിൽ നിന്നും സഫീദ് രക്ഷപ്പെടുത്താനാണ് പിതാവ് മുഹമ്മദ് ഹുസൈൻ എത്തിയത്. ഇതോടെ അക്രമം പിതാവ് മുഹമ്മദ് ഹുസൈന് നേരെയും ഉണ്ടായി.

   അക്രമത്തിന്റെ ശബ്ദം കേട്ട് പ്രദേശത്തുള്ളവർ

   ഓടിയെത്തിയപ്പോഴേയ്ക്കും അക്രമി സംഘം ഓടിരക്ഷപെട്ടു. ഇവർ സ്ഥലത്തെത്തിയ ബൈക്കിന്റെ നമ്പർ നാട്ടുകാർ ശേഖരിച്ച് പൊലീസിനു കൈമാറിയിട്ടുണ്ട്. സംഭവം ഉണ്ടായതിനാൽ തൊട്ടുപിന്നാലെ  ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.

   Also Read- മരിക്കുന്നതിന് മുമ്പ് നഗ്നനായി ഓടുന്ന ദൃശ്യം സിസിടിവിയിൽ; കൊച്ചിയിൽ യുവാവിന്‍റെ മരണത്തിൽ ദുരൂഹത

   കുടുംബപ്രശ്‌നത്തെ തുടർന്നുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത് എന്നാണ് ലഭിക്കുന്ന സൂചന. പൊലീസിന് നൽകിയ മൊഴിയിൽ നിന്നാണ് ഇക്കാര്യത്തിൽ സൂചനകൾ പുറത്തുവരുന്നത്. പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികൾ രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. എന്നാൽ ഈ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പ്രതികളെ തിരിച്ചറിയാൻ ആകുന്നില്ല എന്ന് ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫീസർ ന്യൂസ് 18 നോട് പറഞ്ഞു. നാട്ടുകാർ നൽകിയ ബൈക്ക് നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. കുടുംബപ്രശ്നം എന്ന സൂചന ലഭിച്ച സാഹചര്യത്തിൽ ഇവരുടെ ബന്ധുക്കൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നതായി ഗാന്ധിനഗർ പോലീസ് വ്യക്തമാക്കി.

   വൈകാതെ തന്നെ പ്രതികളെ പിടികൂടാൻ ആകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.  അക്രമി സംഘത്തിന് മോഷണം ഉൾപ്പെടെ മറ്റൊരു  ഉദ്ദേശവും ഉണ്ടായിരുന്നില്ല എന്നും പോലീസ് വിലയിരുത്തുന്നു. കടയുടമയെ ആയ മുഹമ്മദ് ഹുസൈന്റെ മകൻ സഫീദിനെ ആണ് ഇവർ ലക്ഷ്യം വച്ചിരുന്നത് എന്നും ഗാന്ധിനഗർ പോലീസ് കണക്കുകൂട്ടുന്നു. ബൈക്കിലെത്തിയ രണ്ടംഗ അക്രമിസംഘത്തിൽ ഉണ്ടായിരുന്നവർ യുവാക്കൾ ആയിരുന്നുവെന്നും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഏതായാലും അക്രമത്തിനിരയായവരുടെ മൊഴി വിശ്വാസത്തിൽ എ
   Published by:Anuraj GR
   First published: