• HOME
  • »
  • NEWS
  • »
  • kerala
  • »
  • Black Magic | അര്‍ധരാത്രി നടുറോഡില്‍ കൂടോത്ര പൂജ; നാട്ടുകാരെ കണ്ടതോടെ ജീവനും കൊണ്ടോടി; സംഭവം എറണാകുളത്ത്

Black Magic | അര്‍ധരാത്രി നടുറോഡില്‍ കൂടോത്ര പൂജ; നാട്ടുകാരെ കണ്ടതോടെ ജീവനും കൊണ്ടോടി; സംഭവം എറണാകുളത്ത്

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കവലയില്‍ പൂജനടത്തിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. 

  • Share this:
    കൊച്ചി:കോതമംഗലത്തിനും അടിവാടിനും ഇടയിലുള്ള പിടവൂർ കവലയില്‍ അര്‍ധരാത്രി കൂടോത്ര പൂജ (Black Magic) .ബുധനാഴ്ചയാണ് സംഭവം നടന്നതെന്നാണ് വിവരം.

    രാത്രി ഇതുവഴി ഇരുചക്രവാഹനത്തില്‍ വന്നവരാണ് സംഭവം കണ്ടത്. പച്ചക്കറികളും പഴങ്ങളും ജീവനുള്ള പൂവന്‍ കോഴിയും  വിളക്കും കൊളുത്തി വച്ചായിരുന്നു കവലയുടെ നടുവില്‍ പൂജ നടന്നത്.

    ആളുകളെ കണ്ടതോടെ പൂജ നടത്തിയവര്‍ ഓടി പോകുകയായിരുന്നു. നാട്ടുകാര്‍ സംഭവ സ്ഥലത്തു നിന്നും പൂവന്‍ കോഴിയും മറ്റ് വസ്തുക്കളും രാവിലെയാണ് കണ്ടെത്തിയത്. നാട്ടുകാര്‍ പോത്താനിക്കാട് പൊലീസില്‍ അറിയിച്ചിട്ടുണ്ട്.

    സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് കവലയില്‍ പൂജനടത്തിയവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. 

    വീട്ടിൽ പോയി തിരിച്ചെത്തിയപ്പോൾ ആൺസുഹൃത്ത് സ്വീകരിച്ചില്ല; യുവതിയും മക്കളും വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ

    തമിഴ്നാട് സ്വദേശിനിയായ യുവതിയും മക്കളും വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ. വീട്ടിൽ പോയി തിരിച്ചെത്തിയപ്പോൾ തന്നെയും മക്കളെയും ആൺസുഹൃത്ത് സ്വീകരിച്ചില്ലെന്നതിന്റെ പേരിലാണ് വിഷം കഴിച്ചതെന്നാണ് വിവരം. വിഷം കഴിച്ച ശേഷം വെള്ളറട പോലീസ് സ്റ്റേഷനിൽ എത്തിയ യുവതിയോട് മക്കളെയും കൂട്ടി സ്വയം ആശുപത്രിയിലേക്ക് പോവാൻ പോലീസ് നിർദേശിച്ചതായും ആരോപണമുയർന്നിട്ടുണ്ട്. സ്റ്റേഷനിൽ നിന്നും കുട്ടികളുമായി ആശുപത്രിയിലേക്ക് പോയ ഇവരുടെ നില ഗുരുതരമായി തുടരുകയാണ്.

    തിരുനന്തിക്കര സ്വദേശിനി ഉദയറാണിയും (26) ആറും നാലും വയസ്സുള്ള രണ്ട് മക്കളുമാണ് ചികിത്സയിലുള്ളത്. ഒരു വർഷം മുമ്പാണ് ഉദയറാണി ഭർത്താവിനെ വിട്ട് മതക്കല സ്വദേശിയായ സുമനോടൊപ്പം മക്കളെയും കൂട്ടി പോയത്. വീട്ടിൽ നിന്നും ഇറങ്ങി വന്ന ഇവർ സുമനോടൊപ്പം വാടകവീട്ടിലാണ് താമസിച്ചിരുന്നത്. ഒരുമാസം മുമ്പ് ഉദയറാണി മക്കളെയും കൂട്ടി സ്വന്തം വീട്ടിലേക്ക് പോയി.

    KSRTC | 'താൻ പോയി കേസ് കൊടുത്തോ'; ആളറിയാതെ ജോയിന്‍റ് ആർടിഒയോട് കെഎസ്ആർടിസി ഡ്രൈവറുടെ ആക്രോശം

    എന്നാൽ വീട്ടിൽ പോയി തിരിച്ചുവന്നപ്പോൾ സുമൻ ഇവരെ സ്വീകരിച്ചില്ല. തുടർന്നാണ് ഇവർ വിഷം കഴിച്ചത്. വിഷം കഴിച്ച് സ്റ്റേഷനിലെത്തിയ ഇവരോട് പോലീസ് ആശുപത്രിയിലേക്ക് പോകാൻ നിർദേശിക്കുകയായിരുന്നു. തുടർന്ന് യുവതി മക്കളെയും കൂട്ടി വെള്ളറട സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ എത്തി. ഇവിടെ നിന്നും ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ ഇവരുടെ അവസ്ഥ ഗുരുതരമായതിനെ തുടർന്ന് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.
    Published by:Jayashankar AV
    First published: