കോട്ടയം: പൊൻകുന്നത്ത് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് യുവാവ് മരിച്ചു. മഞ്ഞാവ് തൊമ്മിത്താഴെ പി ടി രതീഷാണ് (40) മരിച്ചത്. പൊന്‍കുന്നം മാന്തറ പള്ളിക്ക് സമീപമാണ് ഓട്ടോറിക്ഷ മറിഞ്ഞത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം.
Also read-തിരുവനന്തപുരത്ത് കാൽനടയാത്രക്കാരി മരിച്ച അപകടത്തിനിടയാക്കിയ ബൈക്ക് ഓടിച്ച യുവാവും മരിച്ചു
രതീഷും സുഹൃത്തുക്കളും സഞ്ചരിച്ച ഓട്ടോറിക്ഷയാണ് അപകടത്തിൽ പെട്ടത്. ഉടൻ തന്നെ നാട്ടുകാർ അപകടത്തിൽ പെട്ടവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രതീഷ് മരണപ്പെട്ടു. മൃതദേഹം കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.