കോഴിക്കോട്: പൂനൂരിൽ മിനി ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു. കേളോത്ത് കക്കാട്ടുമ്മൽ മുഹമ്മദലി ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ പൂനൂർ അങ്ങാടിയിൽ ആയിരുന്നു അപകടം. കൂടെ യാത്ര ചെയ്തിരുന്ന മകൻ മുഹമ്മദ് സിനാന് (13) പരുക്കേറ്റു. മരിച്ച മുഹമ്മദലി എസ് വൈ എസ് കേളോത്ത് യൂണിറ്റ് സെക്രട്ടറിയാണ്.
പൂനൂർ ടൗണിൽ നിന്നും വീട്ടാവശ്യത്തിനുള്ള പച്ചക്കറിയുമായി വീട്ടിലേക്ക് പോകുന്ന സമയത്ത് പിന്നിൽ നിന്നും വന്ന മിനി ബസ് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മുഹമ്മദലി മരിച്ചു.
Also Read-താമരശേരി ചുരത്തിൽ KSRTC ബസ് സംരക്ഷണഭിത്തി തകർത്തു; വൻ ദുരന്തം ഒഴിവായി
മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 8.30 ന് ചെമ്പോച്ചിറ ജുമാ മസ്ജിദിൽ നടക്കും. ഭാര്യ: ഹഫ്സത്ത്. മറ്റൊരു മകൻ: നിഹാൽ. സഹോദരങ്ങൾ: സഫിയ, സുബൈദ, നസീമ, അസ്മ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Accident, Accident Death, Kozhikode