• HOME
 • »
 • NEWS
 • »
 • kerala
 • »
 • തിരുവനന്തപുരത്ത് ആക്രിക്കച്ചവടക്കാരന്‍റെ ചവിട്ടേറ്റ് ഗൃഹനാഥൻ മരിച്ചു

തിരുവനന്തപുരത്ത് ആക്രിക്കച്ചവടക്കാരന്‍റെ ചവിട്ടേറ്റ് ഗൃഹനാഥൻ മരിച്ചു

വയറിൽ ശക്തമായ ചവിട്ടേറ്റ് കുഴഞ്ഞു വീണ ഭുവനചന്ദ്രനെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല...

 • Last Updated :
 • Share this:
  തിരുവനന്തപുരം: വാക്കുതർക്കത്തിനിടെ ആക്രിക്കച്ചവടക്കാരന്‍റെ ചവിട്ടേറ്റ് ഗൃഹനാഥൻ മരിച്ചു. തിരുവനന്തപുരം കഴക്കൂട്ടത്താണ് സംഭവം. കഴക്കൂട്ടം നെട്ടയകോണം സ്വദേശി കെ. ഭുവനചന്ദ്രൻ (65) ആണ് മരിച്ചത്. ഇന്നു രാവിലെ പത്തരയോടെയായിരുന്നു സംഭവം. ഭുവനചന്ദ്രൻ ജോലി ചെയ്തിരുന്ന വീടിനു സമീപത്തെ കരിക്കു കടയിൽ സംസാരിച്ചു നിൽക്കവെയാണ് അതുവഴി പോയ ആക്രിക്കാരനുമായി വാക്കുതർക്കമുണ്ടായത്.

  വാക്കുതർക്കം രൂക്ഷമായതോടെ ആക്രിക്കച്ചവടക്കാരൻ ഭുവനചന്ദ്രനെ ചവിട്ടുകയായിരുന്നു. കരൾ രോഗത്തിന് ഓപ്പറേഷൻ കഴിഞ്ഞയാളായിരുന്നു ഭുവനചന്ദ്രൻ. വയറിൽ ശക്തമായ ചവിട്ടേറ്റ് കുഴഞ്ഞു വീണ ഭുവനചന്ദ്രനെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. ആന്തരീക രക്തസ്രാവമാണ് മരണ കാരണമായതെന്ന് ഡോക്ടർമാർ പറഞ്ഞു. ഇയാളെ ചവിട്ടിയ ആക്രിക്കാരനെ അന്വേഷിച്ചു വരികയാണെന്നും ഉടൻ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു.

  വീട്ടിൽ അതിക്രമിച്ചുകയറി ഏഴുവയസുകാരിയെ വെള്ളത്തിൽ മുക്കി കൊല്ലാൻ ശ്രമം; യുവാവ് അറസ്റ്റിൽ

  വീട്ടില്‍ അതിക്രമിച്ചു കയറി ഉറങ്ങിക്കിടന്ന ഏഴ് വയസുകാരിയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊല്ലാൻ ശ്രമം. ഇതുമായി ബന്ധപ്പെട്ട് തമിഴ്നാട് സ്വദേശി അബൂബക്കർ സിദ്ദിഖ് എന്നയാളെ നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ തൃശ്ശൂര്‍ ഒല്ലൂര്‍ വിഎംവി അനാഥാലയത്തിലെ അന്തേവാസിയാണ്. കൊച്ചി, അയ്യപ്പന്‍കാവില്‍ വെള്ളിയാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. തെലങ്കാന സ്വദേശിയായ യുവതിയുടെ ഇളയ മകളെയാണ് അബൂബക്കർ സിദ്ദിഖ് കൊല്ലാൻ ശ്രമിച്ചത്. കാക്കാനാട് സ്മാർട്ട് സിറ്റിയിലെ ജീവനക്കാരനാണ് യുവതിയുടെ ഭർത്താവ്.

  സംഭവത്തെക്കുറിച്ച് പൊലസ് പറയുന്നത് ഇങ്ങനെ. വെള്ളിയാഴ്ച വൈകീട്ട് ആറ് മണിയോടെ യുവതിയും മൂത്ത മകളും വീടിന്റെ സിറ്റൗട്ടില്‍ ഇരിക്കുമ്പോളാണ് സംഭവം. അക്രമി പാഞ്ഞടുത്തു വരുന്നതു കണ്ട് യുവതി 12 വയസുകാരിയായ മൂത്ത മകളെയും കൂടി നിലവിളിച്ചുകൊണ്ട് പുറത്തേക്കോടി. ഈ സമയം അകത്ത് ഉറങ്ങിക്കിടന്ന ഇളയ മകൾ അമ്മയുടെ കരച്ചിൽ കേട്ട് ഉണർന്നു പുറത്തേക്ക് വന്നു. എന്നാൽ അബൂബക്കർ സിദ്ദിഖ് ഈ കുട്ടിയെ വലിച്ചിഴച്ച് മുറിയിലേക്ക് കൊണ്ടുപോയി കതക് അടയ്ക്കുകയായിരുന്നു. അതിനുശേഷം, ബാത്ത് റൂമിൽ കയറി, കുട്ടിയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊല്ലാൻ ശ്രമിച്ചു. ഈ സമയം അക്രമിയുടെ കൈയിൽ കടിച്ചതാണ് കുട്ടിക്ക് രക്ഷയായത്. കൂടാതെ അമ്മയുടെ കരച്ചിൽ കേട്ട് ഓടിക്കൂടിയ നാട്ടുകാരും ബഹളമുണ്ടാക്കി. ഇതോടെയാണ് അക്രമി കതക് തുറന്ന് പുറത്തുവന്നത്. ഇയാളെ നാട്ടുകാർ തടഞ്ഞുവെച്ച് പൊലീസിന് കൈമാറുകയായിരുന്നു.

  പൊലീസ് എത്തി അബൂബക്കറിനെ കസ്റ്റഡിയിലെടുത്തു. ഇയാള്‍ തിരുവനന്തപുരം മാനസികാരോഗ്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. നിരവധി തവണ ബക്കറ്റിലെ വെള്ളത്തിൽ മുക്കിയ കുട്ടി അക്രമിയുടെ കൈയിൽ കടിച്ചെങ്കിലും പിന്നീട് ബോധരഹിതയാകുകയായിരുന്നു. കുട്ടിയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കഴുത്തിൽ പരിക്കേറ്റ കുട്ടിക്ക് പ്രാഥമിക ചികിത്സ നൽകിയശേഷം വീട്ടിലേക്ക് വിട്ടു.

  തിരുവനന്തപുരം മാനസികാരോഗ്യകേന്ദ്രത്തിലെ ചികിത്സയ്ക്കുശേഷം അങ്കമാലിയിലായിരുന്ന അബൂബക്കര്‍ കഴിഞ്ഞ ആഴ്ചയാണ് കൊച്ചിയിലെത്തിയത്. നഗരത്തിലൂടെ അലഞ്ഞു നടക്കുന്നതിനിടെയാണ് ഇയാൾ വീട്ടില്‍ കയറി ആതിക്രമം കാട്ടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രതിക്കെതിരെ വധശ്രമം ഉൾപ്പടെ വിവിധ വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തത്.
  Published by:Anuraj GR
  First published: