• HOME
  • »
  • NEWS
  • »
  • kerala
  • »
  • വയനാട് തൊഴിലുറപ്പ് ജോലിക്കിടെ കടന്നല്‍ കുത്തേറ്റ് ഒരാള്‍ മരിച്ചു

വയനാട് തൊഴിലുറപ്പ് ജോലിക്കിടെ കടന്നല്‍ കുത്തേറ്റ് ഒരാള്‍ മരിച്ചു

തേയില തോട്ടത്തിൽ വച്ചാണ് കടന്നല്‍കുത്തേറ്റത്.

  • Share this:
വയനാട്: തൊഴിലുറപ്പ് ജോലിക്കിടെ കടന്നൽ കുത്തേറ്റ് ഒരാൾ മരിച്ചു. വയനാംകുന്ന് തൂമ്പിൽ ബീരാൻ(65) ആണ് മരിച്ചത്. വയനാട് പൊഴുതനയിലാണ് സംഭവം. പൊഴുതന അച്ചൂരിലെ തേയില തോട്ടത്തിൽ വച്ചാണ് കടന്നല്‍കുത്തേറ്റത്.

Also Read-തേനീച്ച-കടന്നൽ കുത്തേറ്റ് മരിച്ചാൽ 10 ലക്ഷം രൂപ നഷ്ടപരിഹാരം; തീരുമാനം മന്ത്രിസഭ അംഗീകരിച്ചു

തൊഴിലുറപ്പ് ജോലിക്കിടെ കടന്നൽക്കൂട്ടം ആക്രമിക്കുകയായിരുന്നു. കടന്നല്‍ ആക്രമണത്തിൽ പരിക്കേറ്റ് പതിനെട്ടോളം തൊഴിലാളികൾ ചികിത്സയിലാണ്.
Published by:Jayesh Krishnan
First published: