മലപ്പുറം: കാർ ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് സ്വയം ആംബുലൻസ് വിളിച്ച് ആശുപത്രിയിലേക്ക് പോയ യുവാവ് മരിച്ചു. എടപ്പാള്‍, കുറ്റിപ്പുറം റോഡിലെ ഓട്ടോറിക്ഷാഡ്രൈവറായ പൊന്നാനി മുക്കൂട്ടക്കല്‍ പ്രകാശന് (42) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. എടപ്പാളിനടുത്ത് പാറപ്പുറത്തുവെച്ചാണ് അസ്വസ്ഥത തോന്നിയത്. ഉടന്‍തന്നെ ആംബുലന്‍സ് വിളിച്ചുവരുത്തി. ഇതില്‍ കയറി ആശുപത്രിയിലേക്ക് പോയെങ്കിലും അവിടെ എത്തും മുന്‍പ് മരിച്ചു. രണ്ടുദിവസം മുന്‍പ് ഇദ്ദേഹം അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഡോക്ടറെ കണ്ടിരുന്നു. അന്നുവിളിച്ച അതേ ആംബുലന്‍സാണ് ചൊവ്വാഴ്ചയും പ്രകാശന് വിളിച്ചത്.
Also Read-പത്തനംതിട്ടയിൽ നിയന്ത്രണം വിട്ട കാറിടിച്ച് രണ്ട് ബൈക്ക് യാത്രികർ മരിച്ചു
അച്ഛന്: പരേതനായ മാധവന്. അമ്മ: ലക്ഷ്മി. ഭാര്യ: രമ്യ. മക്കള്‍: ഋതിക്ക്, യമിന്. സഹോദരങ്ങള്‍: അജിത, അനിത, ശശി. സംസ്കാരം ബുധനാഴ്ച.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.