കൂടോത്രത്തിനെതിരെ പരാതി പറയാനെത്തി; മധ്യവയസ്കൻ പൊലീസ് സ്റ്റേഷനിൽ കുഴഞ്ഞു വീണ് മരിച്ചു

ശനിയാഴ്ച പുലർച്ചെ 2.30യോടെയാണ് സംഭവം.

News18 Malayalam | news18-malayalam
Updated: December 28, 2019, 4:09 PM IST
കൂടോത്രത്തിനെതിരെ പരാതി പറയാനെത്തി; മധ്യവയസ്കൻ പൊലീസ് സ്റ്റേഷനിൽ കുഴഞ്ഞു വീണ് മരിച്ചു
News18 Malayalam
  • Share this:
തൃശൂർ: അയ്യന്തോൾ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി പറയാനെത്തിയയാൾ കുഴഞ്ഞ് വീണു മരിച്ചു. പുതൂർക്കര നിസരി ലൈനിൽ താമസക്കാരനായ ആലപ്പാടൻ വീട്ടിൽ ആന്റണി (55) ആണ് കുഴഞ്ഞ് വീണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.

ശനിയാഴ്ച പുലർച്ചെ 2.30യോടെയാണ് സംഭവം. പുലർച്ചെ സ്റ്റേഷനിൽ ലുങ്കി മാത്രം ധരിച്ച്  നേരിട്ടെത്തിയ ഇയാൾ ഡ്യൂട്ടിയിലെ പൊലീസ് ഉദ്യോഗസ്ഥരോട് അസ്വാഭിവകതയോടെ സംസാരിച്ചു. വീടും പാതിരാത്രിയിലെ വരവിന്റെ ഉദ്ദേശ്യവും പൊലീസ് ചോദിച്ചു. മറുപടിയിൽ മാനസിക നിലതെറ്റിയവരുടേതുപോലെയുള്ള ഇടപെടലും ചേഷ്ടയും തോന്നി. പന്തികേട് മനസ്സിലാക്കിയുടൻ പൊലീസ് അവിടെ ഇരിക്കാൻ ആവശ്യപ്പെട്ടു.

"എനിക്കെതിരെ ആരോ കൂടോത്രം ചെയ്തിട്ടുണ്ട്. അതാണ് എനിക്ക് വയ്യാതാകുന്നതിന് കാരണം. ഇടക്കിടെ നെഞ്ചുവേദന വരണുണ്ട് സാർ"-പറഞ്ഞയുടനെ പൊലീസ് സ്റ്റേഷനിലെ ഹെൽപ്പ് ഡെസ്കിലേക്ക് ഇയാൾ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ഡ്യൂട്ടിയിലെ പൊലീസുകാർ  വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 2.50 ന് മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

Also Read- ഹോട്ടൽ ജീവനക്കാരിയോട് മോശം പെരുമാറ്റം; ക്രിക്കറ്റ് താരങ്ങളെ തിരിച്ചയച്ചു

രക്തസമ്മർദ്ദം വർധിച്ചതിനെതുടർന്ന് ശരീരം തളർന്നതിനാൽ ആറുവർഷക്കാലമായി ചികിത്സചെയ്തുവരുന്നയാളെന്നും, മൂന്നു വർഷക്കാലമായി മാനസികരോഗ ചികിത്സ ചെയ്തു വരുന്നയാളെന്നുമെന്നും അന്വേഷണത്തിൽ അറിയാനായി.
വീടിന് പുറത്തുള്ള മുറിയിൽ കഴിയുന്ന ആന്റണി വീട്ടുകാരറിയാതെ രാത്രി ഇറങ്ങി നടക്കുകയായിരുന്നു. ഭാര്യ എൽസി, മക്കൾ അഖിൽ ആന്റണി, അമൽ ആന്റണി.

സംഭവത്തിൽ വെസ്റ്റ് പൊലീസ് കേസെടുത്ത്  എസിപി ഡിസിആർബി പി എ ശിവദാസന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. മൃതദേഹം  ആർഡിഒ ഇൻക്വസ്റ്റ് നടത്തി വീട്ടുകാർക്ക് വിട്ടു നൽകി.

 
Published by: Rajesh V
First published: December 28, 2019, 4:08 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading