പാലക്കാട്: കുതിരപ്പുറത്ത് നിന്ന് വീണ് പരിക്കേറ്റ യുവാവ് മരിച്ചു. തത്തമംഗലം സ്വദേശി അബ്ദുള്ള(23)യണ് മരിച്ചത്. കുതിരയോട്ട മത്സരത്തിനായി പരിശീലനം നടത്തുന്നതിനിടെയാണ് അപകടം സംഭവിച്ചത്. വ്യാഴാഴ്ചായായിരുന്നു സംഭവം. തത്തമംഗലത്തെ അങ്ങാടിവേലയിലാണ് കുതിരയോട്ട മത്സരം നടക്കുന്നത്. ഇതിനായി തയ്യാറെടുക്കുകയായിരുന്നു അബ്ദുള്ള.
പരിക്കേറ്റ അബ്ദുള്ളയെ ഉടൻതന്നെ തൃശൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരന്നു. എന്നാൽ ഇന്ന് ആരോഗ്യനില വഷളായതിനെ തുടർന്നായിരുന്നു മരണം. ശനിയാഴ്ചയാണ് രണ്ടു വർഷം കൂടുമ്പോൾ നടക്കുന്ന അങ്ങാടിവേല.
Also Read-പെരുമ്പാവൂരില്‍ അതിഥി തൊഴിലാളി തീച്ചൂളയില്‍ വീണു
കുതിരയോട്ട മത്സരത്തിനായി തമിഴ്നാട്ടിൽ നിന്നാണ് കുതിരയെ എത്തിക്കാറുള്ളത്. ഇണക്കം കുറവുള്ള കുതിരകയായിരുന്നത് കൊണ്ടാകാം അബ്ദുള്ള വീണത് എന്നാണ് പൊലീസിന്റെ നിഗമനം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.