• HOME
  • »
  • NEWS
  • »
  • kerala
  • »
  • കൊല്ലം പുനലൂരിൽ അറ്റകുറ്റപ്പണിക്കിടെ മോസ്ക്കിന്റെ മുകളിൽനിന്ന് വീണ് യുവാവ് മരിച്ചു

കൊല്ലം പുനലൂരിൽ അറ്റകുറ്റപ്പണിക്കിടെ മോസ്ക്കിന്റെ മുകളിൽനിന്ന് വീണ് യുവാവ് മരിച്ചു

പുനലൂർ വാളക്കോട് മുസ്ലീം ജമാഅത്ത് പള്ളിയുടെ തട്ടിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ആയിരുന്നു അപകടം

  • Share this:

    കൊല്ലം: അറ്റകുറ്റപ്പണി നടത്തുന്നതിനിടെ മുസ്ലീം പള്ളിയുടെ മുകളിൽ നിന്നും യുവാവ് മരിച്ചു. പുനലൂർ ചാലക്കോട് റേഡിയോ പാർക്കിന് സമീപം താമസിക്കുന്ന നിസാർ ആണ് മരണപ്പെട്ടത്. പുനലൂർ വാളക്കോട് മുസ്ലീം ജമാഅത്ത് പള്ളിയുടെ തട്ടിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ ആയിരുന്നു അപകടം.

    പള്ളിയുടെ മുകളിൽനിന്ന് തറയിൽ തലയിടിച്ച് വീണ നിസാറിനെ ഉടൻ തന്നെ പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

    വാളക്കോട് മുസ്ലീം ജമാഅത്ത് പള്ളിയുടെ തട്ടിന് ബലക്ഷയം സംഭവിച്ചതിനെ തുടർന്നാണ് നിസാർ അറ്റകുറ്റപ്പണിക്ക് എത്തിയത്.

    Published by:Anuraj GR
    First published: