നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • നെല്ലിയാമ്പതിയിൽ വെള്ളച്ചാട്ടത്തിൽ വീണ് യുവാവ് മരിച്ചു

  നെല്ലിയാമ്പതിയിൽ വെള്ളച്ചാട്ടത്തിൽ വീണ് യുവാവ് മരിച്ചു

  അപകടമുന്നറിയിപ്പ് അവഗണിച്ചാണ് ജയ്മോൻ വെള്ളച്ചാട്ടത്തിനടുത്തേക്ക് പോയത്. അതിനിടെ പിടിവിട്ട് താഴേക്ക് വീഴുകയായിരുന്നു. സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ ഇതിന്റെ വീഡിയോ ചിത്രികരിക്കുകയും ചെയ്തിരുന്നു

  jaimon

  jaimon

  • Share this:
   പാലക്കാട്: നെല്ലിയാമ്പതിയിൽ വിനോദയാത്രയ്ക്കെത്തിയ സംഘത്തിലെ യുവാവ് വെള്ളച്ചാട്ടത്തിൽ വീണ് മരിച്ചു. എറണാകുളം പുത്തന്‍കുരിശ് സ്വദേശി ജയരാജ് എന്ന ജയ് മോന്‍ (36) ആണ് മരിച്ചത്.കുണ്ടറ ചോല വെള്ളച്ചാട്ടത്തില്‍ശനിയാഴ്ച ഉച്ചക്ക് രണ്ടു മണിയോടെയാണ് അപകടം. കൊച്ചി പുത്തന്‍കുരിശില്‍നിന്നും തമ്മനത്തുനിന്നുമായി മൂന്നു പേരാണ് നെല്ലിയാമ്പതിയിൽ എത്തിയത്. യാത്രയ്ക്കിടെ കുണ്ടറ ചോല വെള്ളച്ചാട്ടം കണ്ട് യുവാക്കൾ വണ്ടി നിർത്തി ഇറങ്ങുകയായിരുന്നു.

   ജയ് മോന്‍ വണ്ടിയില്‍നിന്നിറങ്ങി വെള്ളച്ചാട്ടത്തിന് സമീപത്തേക്ക് പോകുകയും പാറയില്‍ പിടിച്ച്‌ കയറാന്‍ ശ്രമിക്കുന്നതിനിടെ കാല്‍ വഴുതി വീഴുകയുമായിരുന്നെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. ഒരു മണിക്കൂറോളം പോലീസും അഗ്നിശമന വിഭാഗവും നടത്തിയ തിരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

   അപകടമുന്നറിയിപ്പ് അവഗണിച്ചാണ് ജയ്മോൻ വെള്ളച്ചാട്ടത്തിനടുത്തേക്ക് പോയത്. അതിനിടെ പിടിവിട്ട് താഴേക്ക് വീഴുകയായിരുന്നു. സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ ഇതിന്റെ വീഡിയോ ചിത്രികരിക്കുകയും ചെയ്തിരുന്നു. വെള്ളച്ചാട്ടത്തിന്റെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്നതിനിടെയാണ് ജയ് മോന്‍ വെള്ളച്ചാട്ടത്തിന് സമീപമെത്തിയത് കണ്ടതെന്ന് കൂടെയുണ്ടായിരുന്നവര്‍ പറയുന്നു. ഇയാള്‍ കാല്‍വഴുക്കി വെള്ളച്ചാട്ടത്തിലേക്ക് വീഴുന്നതും ഈ ദൃശ്യങ്ങളിലുണ്ട്. നെന്മാറയില്‍നിന്നും നെല്ലിയാമ്ബതിയില്‍നിന്നും പൊലീസ് സംഘങ്ങളും ആലത്തൂരില്‍നിന്ന് ഫയര്‍ഫോഴ്സും എത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

   മലപ്പുറത്ത് ഫോണിൽ സംസാരിച്ച് പാളം മുറിച്ചു കടന്ന യുവാവ് ട്രെയിനിടിച്ച് മരിച്ചു

   മലപ്പുറം: ഫോണിൽ സംസാരിച്ചുകൊണ്ട് പാളം മുറിച്ചു കടന്ന യുവാവ് ട്രെയിന്‍ തട്ടി മരിച്ചു. മലപ്പുറം തിരൂർ റെയിൽവേ സ്റ്റേഷന് അടുത്താണ് സംഭവം. തിരുര്‍ പരേന്നക്കാട് സ്വദേശി അജിത് കുമാര്‍ എന്ന 24 കാരനാണ് ഫോണിൽ സംസാരിച്ചുകൊണ്ട് പാളം മുറിച്ചുകടക്കുന്നതിനിടെ അപകടത്തിൽപ്പെട്ടത്. പ്രഭാത സവാരിക്കിടെയായിരുന്നു അപകടം.

   ഇയർ ഫോൺ ചെവിയിൽ വെച്ച് സംസാരിക്കുകയായിരുന്ന അജിത് കുമാർ ഗുഡ്സ് ട്രെയിൻ വരുന്നത് അറിഞ്ഞില്ല. ട്രെയിന് വേഗം കുറവായിരുന്നെങ്കിലും യുവാവ് പെട്ടെന്ന് പാളം മുറിച്ചു കടക്കാൻ ശ്രമിച്ചതിനാൽ ലോക്കോ പൈലറ്റിന് നിർത്താൻ സാധിച്ചില്ല. തിരൂർ പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.


   മലപ്പുറത്തു നിന്നും ആദ്യജോലിയ്ക്കായി പോയ യുവതി പൂനെയിൽ ഹൃദയാഘാതം മൂലം മരിച്ചു

   പഠനം പൂർത്തിയാക്കി ക്യാംപസ് സെലക്ഷനിലൂടെ ആദ്യമായി ലഭിച്ച ജോലിക്ക് ചേരാൻ പോയ യുവതി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ആലത്തിയൂര്‍ പൂഴിക്കുന്ന് വെള്ളാമശ്ശേരി ഹരിദാസന്റ മകള്‍ ഐശ്വര്യ(21) ആണ് മരണപ്പെട്ടത്. പൂനെയിൽ വെച്ചാണ് മരണം സംഭവിച്ചത്. മൃതദേഹം നാട്ടിലെത്തിച്ചു സംസ്ക്കരിച്ചു.

   കോട്ടക്കൽ വനിതാ പോളി ടെക്നിക് കോളേജിൽ പഠനം പൂർത്തിയാക്കിയ ഐശ്വര്യയ്ക്ക് ക്യാംപസ് സെലക്ഷന്‍ വഴിയാണ് പൂനെയിലെ കമ്പനിയിൽ ജോലി ലഭിച്ചത്. ഐശ്വര്യയുടെ സഹപാഠികളിൽ ചിലർക്കും ഇതേ ജോലി ലഭിച്ചിരുന്നു. തുടർന്ന് സെപ്റ്റംബർ ഒന്നിനകം ജോലിയിൽ പ്രവേശിക്കണമെന്ന് കാട്ടി കമ്പനിയിൽ നിന്ന് അറിയിപ്പ് ലഭിച്ചു. ഇതേ തുടർന്നാണ് കൂട്ടുകാർക്കൊപ്പമാണ് ഐശ്വര്യ പൂനെയിലേക്ക് പോയത്. പൂനെയിലെത്തിയ ഐശ്വര്യയ്ക്ക് ഓഗസ്റ്റ് 25ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. താമസസ്ഥലത്തുനിന്ന് തൊട്ടടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

   Also Read- മലപ്പുറം താനൂരിൽ സ്കൂട്ടറും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

   പൂനെയിൽ നിന്ന് കഴിഞ്ഞ ദിവസമാണ് ഐശ്വര്യയുടെ മൃതദേഹം നാട്ടിലെത്തിച്ചത്. പൊന്നാനി ഈശ്വരമംഗലം പൊതു ശ്മശാനത്തില്‍ സംസ്ക്കാരം നടന്നു.
   Published by:Anuraj GR
   First published: