കൊച്ചി: കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം റെയിൽവേ പാളത്തിൽ യുവാവിനെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം പറവൂർ സ്വദേശി അൻസൽ ഹംസയാണ് മരിച്ചത്. പരിക്കേറ്റ നിലയിൽ കണ്ടെത്തിയ സുഹൃത്ത് പറവൂർ സ്വദേശി ധർമ്മജനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Also Read-ആലപ്പുഴയില്‍ ബന്ധുവീട്ടിലെത്തിയ പ്ലസ് വൺ വിദ്യാർഥി തോട്ടിൽ മുങ്ങിമരിച്ചു
മദ്യലഹരിയിൽ റെയിൽപാളത്തിൽ ഇരിക്കുമ്പോൾ ട്രെയിൻ വരികയായിരുന്നുവെന്ന് പരിക്കേറ്റ ധർമജൻ പൊലീസിന് മൊഴി നൽകി. ഓടിമാറാനുള്ള ശ്രമം വിജയിച്ചില്ലെന്നും ധർമ്മജൻ പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.