• HOME
  • »
  • NEWS
  • »
  • kerala
  • »
  • കോട്ടയത്ത് വണ്‍വേ തെറ്റിച്ചെത്തിയ KSRTC മിന്നല്‍ ബസിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

കോട്ടയത്ത് വണ്‍വേ തെറ്റിച്ചെത്തിയ KSRTC മിന്നല്‍ ബസിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

എതിര്‍ ദിശയിലൂടെ എത്തിയ ബൈക്കും ബസും കൂട്ടിയിടിക്കുകയായിരുന്നു

  • Last Updated :
  • Share this:
    കോട്ടയം: വൺവേ തെറ്റിച്ചെത്തിയ കെഎസ്ആർടിസി മിന്നൽ ബസിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. വെള്ളിയാഴ്ച പുലർച്ചെ രണ്ടരയോടെ കോട്ടയം നഗരമധ്യത്തിൽ കോഴിച്ചന്ത റോഡിലായിരുന്നു അപകടം. ചങ്ങനാശേരി മോർക്കുളങ്ങറ പുതുപ്പറമ്പിൽ അഭിഷേക് (ശ്രീഹരി -20)ആണ് മരിച്ചത്.

    ഒപ്പമുണ്ടായിരുന്ന കാരാപ്പുഴ കൊല്ലമ്പറമ്പിൽ ആരോമലിനെ (21) പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്റ്റാന്‍ഡില്‍ എത്തിയ കെ.എസ്.ആര്‍.ടി.സിയുടെ മിന്നല്‍ ബസ് വണ്‍വേ തെറ്റിച്ച് കോഴിച്ചന്ത ഭാഗത്ത് കൂടി തിരികെ പോകുകയായിരുന്നു.

    Also Read-വിഷാംശമുള്ള വസ്തു വിഴുങ്ങിയതായി സംശയം; ഒരു വയസുകാരന് ദാരുണാന്ത്യം

    ഈ സമയം എതിര്‍ ദിശയിലൂടെ എത്തിയ ബൈക്കും ബസും തമ്മില്‍ കോഴിച്ചന്ത റോഡില്‍ പുളിമൂട് ജംഗ്ഷന്‍ ചേരുന്ന ഭാഗത്ത് വച്ച് കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ വീണ് കിടന്ന രണ്ടു പേരെയും നാട്ടുകാരും ഓട്ടോ ഡ്രൈവര്‍മാരും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്.
    Published by:Jayesh Krishnan
    First published: