തിരുവനന്തപുരത്ത് വര്‍ക്കലയിൽ (Varkala) ഭാര്യയുടെയും മകന്റെയും മുന്നിൽ വച്ച് തീകൊളുത്തിയ യുവാവ് മരിച്ചു. തിരുവനന്തപുരം കരമന കുഞ്ചാലുംമൂട് സ്വദേശി അഹമ്മദാലി ആണ് മരിച്ചത്. അഹമ്മദാലി തിങ്കളാഴ്ച വിദേശത്തേക്ക് മടങ്ങിപ്പോകാനിരിക്കെയാണ് സംഭവം. കയ്യിൽ കരുതിയ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.
Also Read- മംഗളൂരുവിൽ കനത്തമഴ; നഗരത്തിലെ റോഡുകള്‍ വെള്ളത്തിനടിയിലായി; ഗതാഗതം തടസ്സപ്പെട്ടു
ഇന്നലെ വൈകിട്ടാണ് അഹമ്മദാലി വര്‍ക്കല ഇലകമൺ കരവാരത്തെ ഭാര്യ വീട്ടിലെത്തുന്നത്. കയ്യിൽ പെട്രോൾ കുപ്പിയും കരുതിയിരുന്നു. കുടുംബ പ്രശ്നങ്ങൾ കാരണം അകന്ന് കഴിയുന്നതിനാലും ഇതിന് മുൻപും വഴക്കുണ്ടായിട്ടുള്ളതിനാലും അഹമ്മദാലിയെ കണ്ട ഉടനെ ആക്രമണം ഭയന്ന് വീടിനകത്ത് കയറി വാതിലടച്ചെന്നാണ് ഇയാളുടെ ഭാര്യയുടെ പിതാവ് പറയുന്നത്.
Also Read- മെഡിക്കൽ ഷോപ്പിൽ കയറി ഭർത്താവ് ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി
വീടിന് പുറകിലെ വാതിൽ കൂടി അടച്ച് തിരിച്ച് വരുന്നതിനിടെ തീ ആളിപ്പടര്‍ന്നുവെന്ന് ഭാര്യാ പിതാവ് പറയുന്നു. അയൽവാസികൾ ഓടിയെത്തി തീയണച്ചു. 90 ശതമാനം പൊള്ളലേറ്റ നിലയിലാണ് അഹമ്മദാലിയെ ആശുപത്രിയിലെത്തിക്കുന്നത്. പുലര്‍ച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.
Also Read- ലൈംഗിക പീഡന കേസ്; സിവിക് ചന്ദ്രന്റെ മൂൻകൂർ ജാമ്യഹർജിയിൽ വിധി ഓഗസ്റ്റ് 2 ന്
അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് കഴിഞ്ഞ രണ്ടരമാസമായി അഹമ്മദലിയും ഭാര്യയും അകന്ന് കഴിയുകയായിരുന്നു. തിങ്കളാഴ്ച വിദേശത്തേക്ക് പോകുന്നതിന് മുമ്പ് ഭാര്യയെയും രണ്ട് വയസ്സുകാരനായ മകനെയും കണ്ട് യാത്ര പറയണമെന്നും അവരെ ഭയപ്പെടുത്താൻ ഒരു കുപ്പി പെട്രോളും കയ്യിൽ കരുതിയിട്ടുണ്ടെന്നും അഹമ്മദാലി പറഞ്ഞിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. ഫോറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.
Also Read- സുള്ള്യയിലെ യുവമോർച്ച നേതാവിന്റെ കൊലപാതകം: തലശ്ശേരിയില്‍ ATS റെയ്ഡ്; മംഗളൂരുവില്‍ നിരോധനാജ്ഞ നീട്ടി
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.