• HOME
  • »
  • NEWS
  • »
  • kerala
  • »
  • Accident | നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് യുവാവ് മരിച്ചു

Accident | നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് യുവാവ് മരിച്ചു

ലൈറ്റ് ഇടാതെ എത്തിയ ബൈക്കിൽ ഇടിക്കാതിരിക്കാൻ വെട്ടിക്കുന്നതിനിടെ കാറിന്റെ നിയന്ത്രണം നഷ്ടപെട്ട് സമീപത്തെ മതിലിൽ ഇടിക്കുകയായിരുന്നു

car-accident

car-accident

  • Last Updated :
  • Share this:
    കൊച്ചി: നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ചു കാർ യാത്രക്കാരനായ യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്നു സുഹൃത്തിന് പരുക്കേറ്റു. എറണാകുളം മൂവാറ്റുപുഴയിലാണ് സംഭവം. മേക്കടമ്പ് സ്വദേശി അമൽ ആണ് മരിച്ചത്. പുലർച്ചെ മൂന്ന് മണിയോടെ കൊച്ചി -ധനുഷ്കോടി ദേശീയപാതയിൽ കടാതിയിലായിരുന്നു അപകടം ഉണ്ടായത്. ലൈറ്റ് ഇടാതെ എത്തിയ ബൈക്കിൽ ഇടിക്കാതിരിക്കാൻ വെട്ടിക്കുന്നതിനിടെ കാറിന്റെ നിയന്ത്രണം നഷ്ടപെട്ട് സമീപത്തെ മതിലിൽ ഇടിക്കുകയായിരുന്നു.

    എയർപോർട്ടിൽ നിന്ന് തിരികെ മൂവാറ്റുപുഴയിൽ എത്തിയശേഷം വീട്ടിലേക്ക് മടങ്ങുമ്പോൾ കടാതിയ്ക്ക് സമീപത്ത് വെച്ചാണ് ദാരുണമായ സംഭവം ഉണ്ടായത്. എതിരെ വന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ വെട്ടിക്കുന്നതിനിടെയാണ് മതിലിലേക്ക് കാർ ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു. വിവരമറിയിച്ചതിനെ തുടർന്ന് മൂവാറ്റുപുഴയിൽ നിന്നും അഗ്നിശമനസേനയെത്തിയാണ് അമലിനെ പുറത്തെടുത്തത്. ശേഷം കോലഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മാർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. മാതാവ് : ഉഷ, സഹോദരൻ: അനൂപ്.

    ആദ്യ കുഞ്ഞ് പിറക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ബൈക്ക് അപകടം; ഭർത്താവിന്റെ മരണവാർത്ത അറിയാതെ ഭാര്യ

    ആദ്യ കുഞ്ഞിന്റെ മുഖം ഒരു നോക്കു കാണുന്നതിന് മുമ്പ് അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങി യുവാവ്. തൃശ്ശൂർ വെസ്റ്റ് മങ്ങാട് പൂവത്തൂർ വീട്ടിൽ ബാലകൃഷ്ണന്റെ മകൻ ശരത്ത് (30) ആണ് കഴിഞ്ഞ ദിവസം പുലർച്ചെയുണ്ടായ ബൈക്ക് അപകടത്തിൽ മരണപ്പെട്ടത്. ശരത്തിന്റെ ഭാര്യ നമിതയെ തലേന്ന് വൈകിട്ടാണ് തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രസവത്തിനായി പ്രവേശിപ്പിച്ചത്. ആദ്യ പ്രസവത്തിൽ ഭാര്യയ്ക്ക് സമീപം എത്താനുള്ള കാത്തിരിപ്പിനിടയിലാണ് അപ്രതീക്ഷിതമായി മരണം ശരത്തിനെ തേടിയെത്തിയത്.

    മൂന്ന് വർഷം മുമ്പാണ് ശരത്തും നമിതയും വിവാഹിതരാകുന്നത്. ആദ്യത്തെ കൺമണിയുടെ ജനനം പ്രതീക്ഷിച്ചിരുന്ന നമിതയെ കാത്തിരുന്നത് ഭർത്താവിന്റെ മരണവാർത്തയും. ശരത്തിന്റെ മരണ വാർത്തയറിയാതെയാണ് നമിത കുഞ്ഞിന് ജന്മം നൽകിയത്. സിസേറിയനിലൂടെ ആൺകുഞ്ഞാണ് നമിതയ്ക്കും ശരത്തിനും പിറന്നത്. എന്നാൽ മകൻ ഭൂമിയിലേക്ക് വരുന്നത് കത്തു നിൽക്കാതെ ശരത് യാത്രയായി.

    ശരത്തിന്റെ മരണവാർത്ത നമിതയെ അറിയിക്കാനാകാത്ത അവസ്ഥയിലായിരുന്നു വീട്ടുകാർ. പ്രസവ ശസ്ത്രക്രിയാ മുറിയിൽ നിന്ന് ഇന്നലെ വൈകിട്ടും നമിതയെ പുറത്ത് എത്തിച്ചിരുന്നില്ല.

    Also Read- വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു വിദ്യാർഥി മരിച്ചു

    ശരത്തിന് അപകടം സംഭവിക്കുന്നതിന്റെ തലേദിവസമാണ് നമിതയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ശരത്തിന്റെ അമ്മയും അച്ഛനുമായിരുന്നു നമിതയ്ക്കൊപ്പം ഉണ്ടായിരുന്നത്. രാവിലെ ആശുപത്രിയിലെത്താമെന്നാണ് ശരത്ത് പറഞ്ഞിരുന്നത്. പഴഞ്ഞ ചിറയ്ക്കൽ സെന്ററിൽ മൊബൈൽ ഫോൺ കട നടത്തുന്ന ശരത്ത് രാത്രി കടയടച്ച ശേഷം സുഹൃത്തിന്റെ ബൈക്കിൽ മടങ്ങുമ്പോഴായിരുന്നു അപകടം.
    Published by:Anuraj GR
    First published: