പുതുക്കാട്: മരം മുറിക്കുന്നതിനിടയിൽ മരക്കൊമ്പ് തലയിൽ വീണ തൊഴിലാളി മരിച്ചു. മറ്റത്തൂര്‍ ആറ്റപ്പിള്ളി പ്ലാക്ക വീട്ടില്‍ കുര്യപ്പന്റെയും പരേതയായ അന്നത്തിന്റെയും മകന് ജോയ് (45) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് രണ്ടു മണിയോടെ ആയിരുന്നു സംഭവം.
അമ്പനോളിയിലെ സ്വകാര്യ പറമ്പിലെ തേക്ക് മരം മുറിക്കുന്നതിനിടയിലായിരുന്നു സംഭവം. മരത്തിൽ കയറിയ ജോയിയുടെ മുഖത്തും തലയിലും മരക്കൊമ്പ് ശക്തിയായി അടിച്ചുവീഴുകയായിരുന്നു. തുടർന്ന് ജോയി മരത്തിൽ കുടങ്ങിപ്പോയി.
പുതുക്കാട് നിന്ന് അഗ്നിരക്ഷാ സേനയെത്തിയാണ് ജോയിയെ താഴെയിറക്കിയത്. ഈ സമയത്ത് മരണം സംഭവിച്ചിരുന്നു. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.