മലപ്പുറം: കോട്ടക്കലില്‍ നിര്‍മാണത്തിനിടെ കിണര്‍ ഇടിഞ്ഞ് വീണുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കോട്ടക്കല്‍ സ്വദേശി അലി അക്ബറാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന എടരിക്കോട് സ്വദേശി അഹദിനെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തി.
കോട്ടക്കൽ കുര്‍ബാനിയിലാണ് അപകടമുണ്ടായത്. കിണറില്‍ കല്ല് കെട്ടിപ്പടുക്കുന്നതിനിടെ മണ്ണ് ഇടിഞ്ഞു വീഴുകയായിരുന്നു. മധ്യഭാഗത്തു നിന്നാണ് മണ്ണിടിഞ്ഞത്. ആറ് തൊഴിലാളികളാണ് കണറ്റിലിറങ്ങിയിരുന്നത്. ഇതിൽ രണ്ടു പേർ പൂര്‍ണമായും മണ്ണിനടിയിലായി. നിര്‍മാണം നടക്കുന്ന വീട്ടിലെ പുതിയ കിണറിലാണ് മണ്ണിടിഞ്ഞത്.
Also Read- അമ്മായി അമ്മയും മരുമകളും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
പിന്നീട് ഫയര്‍ഫോഴ്‌സ് സംഘവും പോലീസുമെത്തി നാല് മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ എടരിക്കോട് സ്വദേശി അഹദിനെ രക്ഷപ്പെടുത്തുകയായിരുന്നു.
Also Read- ബ്യുട്ടി പാർലറിലെത്തിയ യുവതികൾക്ക് ലഹരി സ്റ്റാമ്പ് വിറ്റു; ഉടമയായ സ്ത്രീ അറസ്റ്റിൽ
രക്ഷാപ്രവര്‍ത്തനത്തിനിടെ കിണര്‍ ഇടക്കിടെ ചെറിയ രീതിയില്‍ ഇടിഞ്ഞത് വെല്ലുവിളിയായി. ഫയർഫോഴ്സും പൊലീസും ചേർന്ന് പുറത്തെടുത്തെങ്കിലും അലി അക്ബറിനെ രക്ഷിക്കാനായില്ല. 50 അടിയിലേറെ താഴ്ചയുണ്ടായിരുന്നു കിണറിന്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.