• HOME
  • »
  • NEWS
  • »
  • kerala
  • »
  • വയനാട്ടിൽ കാട്ടുപന്നി ബൈക്കിലിടിച്ച് പരിക്കേറ്റയാൾ മരിച്ചു

വയനാട്ടിൽ കാട്ടുപന്നി ബൈക്കിലിടിച്ച് പരിക്കേറ്റയാൾ മരിച്ചു

അഭിലാഷിനൊപ്പം മകൻ ആരവ് കൃഷ്ണയ്ക്കും പരിക്കേറ്റിരുന്നു

  • Share this:

    പുല്പള്ളി: കാട്ടുപന്നി ബൈക്കിലിടിച്ച് ഗുരുതരമായി പരിക്കേറ്റയാൾ ചികിത്സയിലിരിക്കേ മരിച്ചു. പാടിച്ചിറ താന്നിമലയിൽ അഭിലാഷ് (46) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു അഭിലാഷ്. ഏപ്രിൽ 2 – ന് കേണിച്ചിറയില്‍ വെച്ചായിരുന്നു അപകടമുണ്ടായത്.

    അഭിലാഷിനൊപ്പം മകൻ ആരവ് കൃഷ്ണ (13) യ്ക്കും പരിക്കേറ്റിരുന്നു. ഏപ്രിൽ രണ്ടിന് രാത്രി ഒമ്പതു മണിയോടെ കേണിച്ചിറ താഴമുണ്ടയിലെ ഗൃഹപ്രവേശനച്ചടങ്ങിൽ പങ്കെടുത്തു മടങ്ങുമ്പോഴായിരുന്നു അപകടം.

    Also Read- ആലുവയിൽ പൊലീസ് സ്റ്റേഷന് മുന്നിലെ ആൽമരത്തിൽ കയറി ട്രാൻസ്ജെൻഡർ യുവതിയുടെ ഭീഷണി

    കാട്ടുപന്നി ബൈക്കിനു നേരെയെത്തി ആക്രമിക്കുകയായിരുന്നു. ഗുരതരമായി പരിക്കേറ്റ അഭിലാഷിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ആരവിനെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരുന്നത്.

    Published by:Naseeba TC
    First published: