നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • Electrocuted | ഇസ്തിരിപെട്ടിയിൽ നിന്നും വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു

  Electrocuted | ഇസ്തിരിപെട്ടിയിൽ നിന്നും വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു

  രാവിലെ ഷർട്ട് ഇസ്തിരി ഇടുന്നതിനിടെയാണ് ഇസ്തിരിപെട്ടിയിൽ നിന്നും ഷോക്കേറ്റത്.

  sasi Electrocuted

  sasi Electrocuted

  • Share this:
   കൽപ്പറ്റ: ഇസ്തിരിപെട്ടിയിൽ നിന്നും വൈദ്യുതാഘാതമേറ്റ് (Electrocuted) യുവാവിന് ദാരുണാന്ത്യം. വയനാട് (Wayanad) മേപ്പാടി പുത്തൂർ വയലാൽ എന്ന സ്ഥലത്താണ് സംഭവം. പുത്തൂർ വയലാൽ കോളനിയിലെ പരേതനായ കുഞ്ഞിരാമൻ - പതവി ദമ്പതികളുടെ മകൻ ശശി (41) യാണ് മരിച്ചത്. രാവിലെ ഷർട്ട് ഇസ്തിരി ഇടുന്നതിനിടെയാണ് ഇസ്തിരിപെട്ടിയിൽ നിന്നും ഷോക്കേറ്റത്. യുവാവ് ഷോക്കേറ്റ് പിടയുന്നത് കണ്ട വീട്ടുകാർ ഉടൻ തന്നെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമദ്ധ്യേ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

   റിസ്വാൻ ഷോക്കേറ്റ് പിടഞ്ഞപ്പോൾ മറ്റൊന്നു നോക്കാതെ രക്ഷിക്കാൻ ശ്രമിച്ചു; മരണത്തിൽ കൂട്ടായി അർജുനും

   ഉറ്റ സുഹൃത്തുക്കളായിരുന്ന റിസ്വാന്‍റെയും അർജുന്‍റെയും ആകസ്മിക മരണത്തിന്‍റെ ഞെട്ടലിലാണ് കൊല്ലം (Kollam) ടികെഎം കോളേജ്. നാലാം വർഷ കംപ്യൂട്ടർ സയൻസ് വിദ്യാർഥികളായിരുന്ന അർജുനും റിസ്വാനും കഴിഞ്ഞ ദിവസം വൈകിട്ട് നെടുമൺകാവ് വാക്കനാട് കൽച്ചിറയിൽ വെച്ച് ഷോക്കേറ്റ് മരിക്കുകയായിരുന്നു (Electrocuted). കൽച്ചിറ പള്ളിക്ക് സമീപമുള്ള ആറ്റിലാണ് അഞ്ചംഗ സംഘം ശനിയാഴ്ച വൈകിട്ടോടെ എത്തിയത്. ഇവർ വരുമ്പോൾ പ്രദേശത്ത് ചെറിയ തോതിൽ മഴ ഉണ്ടായിരുന്നു. കൽച്ചിറ പള്ളിക്ക് പിൻവശത്തെ പടവുകൾ വഴി ആറ്റിലേക്ക് ഇറങ്ങാൻ ശ്രമിക്കുകയായിരുന്നു ഇവർ. എന്നാൽ ആറ്റിൽ ജലനിരപ്പ് കൂടുതലാണെന്നും അടിയൊഴുക്ക് ശക്തമാണെന്നും പ്രദേശവാസികൾ അറിയിച്ചതോടെ യുവാക്കൾ തിരികെ കയറി. ഇതിനിടെ ഏറ്റവും പിന്നിലായിരുന്ന റിസ്വാൻ പടവിൽനിന്ന് കാൽവഴുതിയപ്പോൾ അറിയാതെ പൊട്ടിവീണ വൈദ്യുത കമ്പിയിൽ പിടിക്കുകയായിരുന്നു.

   ഇത് കണ്ട് തൊട്ടടുത്തുണ്ടായിരുന്ന അർജുൻ, ഒരു കമ്പെടുത്ത് റിസ്വാനെ അടിച്ച് കമ്പിയിൽനിന്ന് വേർപെടുത്താൻ ശ്രമിച്ചു. എന്നാൽ രക്ഷയുണ്ടായിരുന്നില്ല. റിസ്വാൻ പിടയുന്നത് കണ്ട, അർജുൻ, മറ്റൊന്നും നോക്കാതെ, ശരീരത്ത് പിടിച്ചുവലിച്ചു. ഇതോടെ ഇരുവരും ഷോക്കേറ്റ് പിടിയാൻ തുടങ്ങി. അധികം വൈകാതെ ഇരുവരും മരണത്തിന് കീഴടങ്ങി. ഇതു കണ്ടു നിൽക്കാനെ ബാക്കിയുള്ളവർക്ക് സാധിച്ചുള്ളു. ഇവരുടെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ, കെഎസ്ഇബി ഓഫീസിൽ വിളിച്ചു പറഞ്ഞു വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷമാണ് അർജുന്‍റെയും റിസ്വാന്‍റെ മൃതശരീരം സ്ഥലത്ത് നിന്ന് മാറ്റാൻ സാധിച്ചത്. ഇവരുടെ മൃതദേഹം പിന്നീട് പാരിപ്പള്ളിയിലെ കൊല്ലം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

   Also Read- വിവാഹനിശ്ചയം കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; മലപ്പുറം സ്വദേശി കൊല്ലത്ത് പിടിയിൽ

   കൊല്ലം കരിക്കോട് ടി കെ എം എഞ്ചിനിയറിങ് കോളേജിലെ നാലാം വര്‍ഷ കംപ്യൂട്ടര്‍ സയന്‍സ്​ വിദ്യാര്‍ഥികളായിരുന്നു അർജുനും റിസ്വാനും. കണ്ണൂര്‍ തില്ലങ്കേരി സ്വദേശിയാണ് റിസ്വാന്‍. കബീര്‍-റംല ദമ്പതികളുടെ മകന്‍. 21 വയസ്സാണ് പ്രായം. കാസര്‍കോട്​ ബേക്കല്‍ ഫോര്‍ട്ട് കൂട്ടിക്കനി സ്വദേശിയാണ് അർജുൻ. കൂട്ടിക്കനി ആരവത്തില്‍ റിട്ട. അധ്യാപകന്‍ പി. മണികണ്ഠന്‍റെയും പി വി സുധയുടെയും മകനാണ്. ഇരുവരും പഠിക്കാൻ മിടുക്കരായിരുന്നുവെന്നാണ് കോളേജിലെ അധ്യാപകരും സഹപാഠികളും പറയുന്നത്. കോളേജിൽ ആഴത്തിലുള്ള സൌഹൃദം കാത്തുസൂക്ഷിച്ചിരുന്നവരാണ് അർജുനും റിസ്വാനും ഉൾപ്പെട്ട അഞ്ചംഗ സംഘം. അർജുന്‍റെയും റിസ്വാന്‍റെയും മരണം സംഘത്തിലുണ്ടായിരുന്ന മറ്റ് മൂന്നു പേരെ തളർത്തിക്കളഞ്ഞു. ഇരുവരുടെയും മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം, ബന്ധുക്കൾക്ക് കൈമാറും. റിസ്വാന്‍റെയും അർജുന്‍റെയും ബന്ധുക്കൾ സംഭവം അറിഞ്ഞ് കൊല്ലത്ത് എത്തിയിട്ടുണ്ട്.
   Published by:Anuraj GR
   First published:
   )}