നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഫുട്ബോൾ മത്സരത്തിനിടെ പന്ത് നെഞ്ചിൽ കൊണ്ടു; പത്തൊമ്പതുകാരന് ദാരുണാന്ത്യം

  ഫുട്ബോൾ മത്സരത്തിനിടെ പന്ത് നെഞ്ചിൽ കൊണ്ടു; പത്തൊമ്പതുകാരന് ദാരുണാന്ത്യം

  മത്സരത്തിനിടെ പന്ത് നെഞ്ച് കൊണ്ടു തടുത്ത ഡിഫിൻ ബോധംകെട്ട് കുഴഞ്ഞുവീഴുകയായിരുന്നു

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പന്ത് നെഞ്ചിൽ കൊണ്ടു പത്തൊമ്പതുകാരന് ദാരുണാന്ത്യം. എടത്തല പുനത്തിൽ ഇമ്മാനുവലിന്‍റെ മകൻ ഡിഫിൻ(19) ആണ് മരിച്ചത്. മത്സരത്തിനിടെ പന്ത് നെഞ്ച് കൊണ്ടു തടുത്ത ഡിഫിൻ ബോധംകെട്ട് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ പഴങ്ങനാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

   വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. അമ്പലമേട് പൊലീസ് എത്തി ഇൻക്വസ്റ്റ് തയ്യാറാക്കി. ജനറൽ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം സംസ്ക്കരിച്ചു.
   You may also like:'വവ്വാൽ തീനികൾ'; ചൈനക്കാരുടെ ആഹാരരീതി ലോകത്തിന് ഭീഷണിയെന്ന് മുൻ പാക് ക്രിക്കറ്റ് താരം ഷുഐബ് അക്തർ [NEWS]ആരോഗ്യമന്ത്രിക്കെതിരെ സോഷ്യൽമീഡിയയിൽ അധിക്ഷേപം; മലപ്പുറത്ത് യുവാവ് അറസ്റ്റിൽ [PHOTO]ബിഗ്ബോസ് ഷോ: രജിത് കുമാർ പുറത്ത്; സഹമത്സരാർഥിയുടെ കണ്ണിൽ മുളക് തേച്ചത് വിനയായി; മാപ്പ് ഫലം കണ്ടില്ല [NEWS]
   അസ്വാഭാവികമരണത്തിന് അമ്പലമേട് പൊലീസ് കേസെടുത്തിട്ടുണ്ട്. സീനയാണ് ഡിഫിന്‍റെ അമ്മ. സിൻസി സഹോദരിയാണ്.
   First published: